ഇറാന്റെ ആക്രമണം; യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു

ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു. പാകിസ്താൻ സ്വദേശിയാണ് മരിച്ചത്. മിസൈലുകളുടെ ഭാഗം പതിച്ചാണ് അപകടമുണ്ടായത്. അൽ ബർഷയിൽ കാർ ഓടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുഎഇയിൽ സ്ഥിരീകരിച്ച നാലാമത്തെ മരണമാണിത്. ഗൾഫ് രാജ്യങ്ങളിൽ ആക്രമണം അവസാനിപ്പിക്കുമെന്ന് ഇറാൻ പറഞ്ഞിരുന്നെങ്കിലും ബഹ്റൈനിലും യുഎഇയിലും ആക്രമണം നടത്തിയിരുന്നു. മനാമയിൽ ഇറാൻ ആക്രമണത്തിൽ ഒരു വീടിനും വിവിധ കെട്ടിടങ്ങൾക്കും കേടുപാടുകൾ ഉണ്ടായി. ആളപായമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‌‌‌മിന സൽമാൻ പ്രദേശത്തും ആക്രമണം നടന്നതായി റിപ്പോർ‌ട്ടുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ…

Read More