ഇറാൻ-യുഎസ് ചർച്ച അവസാനിച്ചു; നിർണായക വിഷയങ്ങളിൽ സമവായമായില്ലെന്ന് റിപ്പോർട്ട്
ഒമാനിൽ അമേരിക്കയുമായുള്ള രണ്ടാം ഘട്ട പ്രതിനിധിചർച്ച അവസാനിച്ചതായി ഇറാൻ. ചർച്ചകൾ പ്രതീക്ഷ നൽകുന്നതെന്നും ഇറാന്റെ പ്രതികരണം. അമേരിക്ക-ഇറാൻ പ്രതിനിധികളുടെ പരോക്ഷ ചർച്ച ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുടെ മധ്യസ്ഥയിലാണ് നടന്നത്. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിലൂടെ പശ്ചേമേഷ്യയെ ആശങ്കയിലാക്കുന്ന യുദ്ധം ഒഴിവാക്കുകയാണ് ഒമാനിൽ നടക്കുന്ന ചർച്ച ലക്ഷമിട്ടത്.ഇരുരാജ്യങ്ങളുടേയും പ്രതിനിധികൾ ഒമാൻ വിദേശകാര്യമന്ത്രി വഴി അഭിപ്രായങ്ങൾ അറിയിച്ചു. പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‍കോഫും ജരാഡ് കഷ്‍ണറുമാണ് അമേരിക്കൻ പ്രതിനിധിസംഘത്തിന് നേതൃത്വം നൽകിയതി…..
