Headlines

ജാസ്ലിയ ജോൺസന്റെ മരണം; കാർ ഓടിച്ച സിറിയക് പി ജോർജിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കും

എറണാകുളം അങ്കമാലിയിൽ വിദ്യാർഥി ജാസ്ലിയ ജോൺസന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാർ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടർ സിറിയക് പി ജോർജിനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ ഇറക്കും. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന പൊലീസിന്റെ വിലയിരുത്തലിലാണ് തീരുമാനം. പ്രതിയെ പിടികൂടുന്നതിൽ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇന്നലെ ഏലപാറയിലെ സിറിയകിന്റെ ബന്ധുവീട്ടിൽ അടക്കം അങ്കമാലി പൊലീസ് പരിശോധന നടത്തിയിരുന്നു.അപകടമുണ്ടാക്കി ദിവസങ്ങൾ ആയിട്ടും പ്രതിയെ പിടികൂടാത്തതിൽ ഇന്നലെ സഹപാഠികളും അധ്യാപകരും അടക്കം പ്രതിഷേധവുമായി അങ്കമാലി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു….

Read More

‘ഭരണപരമായ കാര്യങ്ങളിൽ റോൾ ഇല്ല; സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ബോർഡ് അധികൃതരും ഉദ്യോഗസ്ഥരും’, തന്ത്രി കണ്ഠരര് രാജീവര്

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഇ ഡിക്ക് മൊഴി നൽകി തന്ത്രി കണ്ഠരര് രാജീവര്. ഭരണപരമായ ഒരുകാര്യത്തിലും ഇതുവരെ ഇടപെട്ടിട്ടില്ല സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ബോർഡ് അധികൃതരും ഉദ്യോഗസ്ഥരുമാണ്. ആചാരപരമായ കാര്യങ്ങൾ യഥാവിധി നടക്കുന്നുവെന്ന് ഉറപ്പാക്കുകയായിരുന്നു തന്റെ ചുമതല. ബോർഡിന്റെ ഭരണപരമായ തീരുമാനങ്ങളിൽ തനിക്ക് റോളില്ല. അവരുടെ തീരുമാനങ്ങളിൽ വിധി കൽപ്പിക്കാൻ താൻ ആളല്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസറായിട്ട് സന്നിധാനത്തേക്ക് എത്തിച്ചത് താനല്ലെന്നും തന്ത്രി ഇ ഡിയ്ക്ക് മുന്നിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കി….

Read More

രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും. കഴിഞ്ഞദിവസം തന്നെ അദ്ദേഹം പത്രികയിൽ ഒപ്പുവെച്ചതായാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആരോഗ്യ കാരണങ്ങളെ തുടർന്നാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. നിതീഷ് കുമാർ ഒഴിയുന്ന പശ്ചാത്തലത്തിൽ ബിജെപി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും. നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കാൻ ആണ് ധാരണ. രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി…

Read More

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദനമേറ്റ വിദ്യാർഥി മരിച്ചു

കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെ മർദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുന്നത്തൂർ ഐവർകാല സ്വദേശി ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഘർഷത്തിൽ ഹരികൃഷ്ണന് തടിക്കഷ്ണം കൊണ്ട് തലയ്ക്ക് അടിയേൽക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.മരുത്തടി ക്ഷേത്രത്തിൽ തങ്കയങ്കി ഘോഷയാത്രയ്ക്കിടെ ഹരികൃഷ്ണനും കുടുംബവും മുന്നിൽ മറഞ്ഞുനിന്നു എന്നാരോപിച്ചുകൊണ്ടുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്. ഭക്ഷണം കഴിക്കാനായി ഹരികൃഷ്ണനും സഹോദരനും പോകുന്നതിനിടെ പ്രതികൾ ഇരുവരെയും തടഞ്ഞുനിർത്തുകയും അസഭ്യം പറയുകയും…

Read More

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

ഇറാൻ ആക്രമണത്തിൽ ഗൾഫ് രാജ്യങ്ങളിലെ ആശങ്ക ഒഴിയുന്നു. ഇന്നലെ പുലർച്ചയ്ക്ക് ശേഷം മിക്കയിടങ്ങളിലും കാര്യമായ ആക്രമണം ഉണ്ടായിട്ടില്ല. യൂറോപ്യൻ യൂണിയനിലെയും ജിസിസി രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന യോഗം ഇന്ന് രാവിലെ നടക്കും. ഇറാൻ ആക്രമണത്തിൽ സാമ്പത്തിക മേഖലയ്ക്ക് ഉണ്ടായ ചലനം യോഗത്തിൽ ചർച്ച ചെയ്യും. അതിനിടെ സൗദിയിൽ ഉള്ള പൗരന്മാരെ മടക്കി എത്തിക്കാൻ ഉള്ള നീക്കം കുവൈറ്റ് ആരഭിച്ചു.കുവൈറ്റിനെതിരായ ഇറാന്റെ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചിരുന്നു. കുവൈറ്റ് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹുമായി…

Read More

ഇറാൻ യുദ്ധത്തിൽ ട്രംപിന് യുഎസ്‌ സെനറ്റിന്റെ പിന്തുണ; സൈനിക നീക്കം അവസാനിപ്പിക്കാനുള്ള പ്രമേയം തള്ളി

ഇറാൻ ആക്രമണത്തിൽ അമേരിക്കൻ സെനറ്റിൽ ഡോൺൾഡ് ട്രംപിന് പിന്തുണ. സൈനിക നീക്കം അവസാനിപ്പിക്കാനുള്ള പ്രമേയം അമേരിക്കൻ സെനറ്റ് തള്ളി.47 നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം തള്ളപ്പെട്ടത്. യുഎസ് കോൺഗ്രസിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇറാനെതിരെ കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്തുന്നത് തടയാനായിരുന്നു ഈ പ്രമേയം ലക്ഷ്യമിട്ടത്.ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം വൻ വിജയമാണെന്നും പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് അമേരിക്കൻ സൈന്യം നടത്തുന്നതെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാന്റെ മിസൈൽ ശേഖരവും അവ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളും അതിവേഗം തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്…

Read More