Headlines

പി വി അന്‍വര്‍ വ്യക്തി അധിക്ഷേപം നടത്തുന്നു, പണത്തിന് മീതെ ബേപ്പൂര്‍ പറക്കുമെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കും: മന്ത്രി റിയാസ്

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ആരേയും താന്‍ വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പി വി അന്‍വര്‍ തനിക്കെതിരെ തുടര്‍ച്ചയായി വ്യക്തി അധിക്ഷേപം നടത്തുകയാണെന്ന് റിയാസ് പറഞ്ഞു. പണത്തിനുമീതെ ബേപ്പൂര്‍ പറക്കുമെന്നും ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. (minister P. A. Mohammed Riyas slams pv anvar) ഇവിടുത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നിലപാടുകളും പ്രസ്താവനകളും ഡോക്യുമെന്റഡാണെന്നും അത് ജനങ്ങള്‍ക്ക് മുന്നിലുണ്ടെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ്…

Read More

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

എല്‍പിജി ക്ഷാമം ഹോട്ടലുകള്‍ക്ക് ഏല്‍പ്പിച്ച ആഘാതം ഇരട്ടിയാക്കി വിലവര്‍ധനവും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 195.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടേയും വില കൂട്ടിയിട്ടുണ്ട്. 51 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ എല്‍പിജി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വില കുത്തനെ കൂട്ടിയിരിക്കുന്നത്. (Commercial LPG cylinder prices hiked) സിലിണ്ടറുകളുടെ ലഭ്യതക്കുറവിനൊപ്പം വില വര്‍ധനവും കൂടിയുണ്ടായതോടെ ഹോട്ടല്‍ ഭക്ഷണത്തിന് ചിലവേറാനും സാധ്യതയുണ്ട്. ഇന്ന് രാവിലെ മുതല്‍ തന്നെ രാജ്യത്ത് പുതുക്കിയ വില പ്രാബല്യത്തില്‍…

Read More

യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; ജാമ്യത്തിന് നീക്കം, എറണാകുളം സബ്ജയിലിലേക്ക് മാറ്റും

മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ രാത്രിയാണ് രഞ്ജിത്തിൻ്റെ അറസ്റ്റ് ഉണ്ടായത്. കസ്റ്റഡിയിലെടുത്ത രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ…

Read More

എഫ്‌സിആര്‍എ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; എതിര്‍ക്കാന്‍ പ്രതിപക്ഷം, കേരളത്തിലെ എംപിമാര്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ഭേദഗതി ബില്‍ ഇന്ന് വീണ്ടും ലോക്‌സഭയില്‍. ഭേദഗതി നീക്കത്തിനെതിരെ വിവിധ ക്രൈസ്തവ സഭകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധം ശക്തമാക്കിയിരിക്കേയാണ് ബില്‍ ഇന്ന് വീണ്ടും സഭയിലെത്തുന്നത്. കേരളത്തില്‍ നിന്നുള്ള യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ബില്ലിനെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. കേരളത്തിലും അസമിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ എഫ്‌സിആര്‍എ ഭേദഗതി ബില്‍ ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ വിവാദത്തില്‍ നിന്ന് തലയൂരാന്‍ ബിജെപിയും വീശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. മതസംഘടനകളെ ലക്ഷ്യമിട്ടുള്ളതല്ല ബില്ലെന്ന് കേന്ദ്ര…

Read More

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ആരോഗ്യപ്രശ്നങ്ങൾ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു! രക്തസമ്മർദ്ദവും ഇസിജിയിൽ വ്യതിയാനവും

യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് മുന്നോടിയായുള്ള വൈദ്യപരിശോധനയിൽ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് നടപടികൾക്ക് മുന്നോടിയായി നടത്തിയ വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പരിശോധനയിൽ ഇദ്ദേഹത്തിന് രക്തസമ്മർദ്ദം ഉയർന്നതായും ഇസിജിയിൽ വ്യതിയാനമുള്ളതായും കണ്ടെത്തി. രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ് സിനിമാ മേഖലയിലെ സുഹൃത്തുക്കളായ സംവിധായകൻ…

Read More