ഡൽഹി വ്യാജ ആസിഡ് ആക്രമണ കേസിൽ പെൺകുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്‌തെക്കും. ടോയ്ലറ്റ് ക്ലീനർ ഒഴിച്ചാണ് പെൺകുട്ടി സ്വയം പൊള്ളാലേൽപ്പിച്ചതെന്ന് പൊലീസ്. പെൺകുട്ടിയുടെ അച്ഛൻ അഖീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവിയും, ടവർ ലൊക്കേഷനുമാണ് നിർണായകമായത്.
ആക്രമിച്ചു എന്ന് പറയുന്ന ആളുകൾ സംഭവം സമയത്ത് മറ്റിടങ്ങളിലായിരുന്നു. ശല്യം ചെയ്‌തുവെന്ന പറയുന്ന ജിതേന്ദ്ര ആക്രമണ സമയം കരോൾ ബാഗിലായിരുന്നു. മറ്റു രണ്ട് പ്രതികൾ ആഗ്രയിലും ആയിരുന്നു. പെൺകുട്ടിയുടെ അച്ഛനെതിരെ ജിതേന്ദ്രയുടെ ഭാര്യ നൽകിയ പീഡന പരാതിയാണ് നാടകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. സ്വകാര്യ ചിത്രങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നു ആണ് പരാതി. 2021നും 2024നും ഇടയിൽ അഖീൽ ഖാന്റെ സോക്സ് യൂണിറ്റിൽ ജോലി ചെയ്യുമ്പോൾ ആണ് പീഡനം നടന്നത്.
യുവാവിനെ കേസിൽ പെടുത്താൻ വേണ്ടിയുള്ള നാടകം ആയിരുന്നു ആസിഡ്ആ ക്രമണമെന്ന് പിതാവിന്റെ മൊഴി നൽകിയിരുന്നു. പിന്നാലെയാണ് അഖീൽ ഖാനെ അറസ്റ്റ് ചെയ്തത്. കോളജിലേക്ക് പോകുംവഴി രണ്ടാംവർഷ ബിരുദ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായതായി കുടുംബം പരാതി നൽകിയത്. വിദ്യാർഥിനിയുടെ കൈയ്യിലും വയറിലും പൊള്ളലേറ്റിരുന്നത്. സംഭവത്തിൽ യാതൊരുവിധ തെളിവുമില്ല എന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചിരിക്കുന്നത്. ആക്രമണത്തിൽ ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല എന്ന കാര്യവും പൊലീസ് പറഞ്ഞിരുന്നു.





