കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമായി തുടരുന്നതിനിടെ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരൻ എംപി. പാർലമെന്റിലെ മല്ലികാർജുൻ ഖർഗെയുടെ ചേമ്പറിൽ വെച്ചായിരുന്നു ചർച്ച. മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകദേശം അരമണിക്കൂറോളം ഇരുവരും യോഗം ചേർന്നത്.
ദീപാദാസ് മുൻഷിയുമായി കെ സി വേണുഗോപാലും കൂടിക്കാഴ്ച നടത്തി.അതേസമയം, കൂടിക്കാഴ്ചയെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ കെ സി വേണുഗോപാൽ തയ്യാറായില്ല. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സുധാകരനെതിരെ സൈബറാക്രമണങ്ങള്‍ നേരിട്ടിരുന്നു. നേതൃതലത്തിലും ഇത് വന്‍ തോതില്‍ ചര്‍ച്ചയായിരുന്നു.








