Headlines

ഓരോരുത്തരും അവരവരുടേതായ അഭിപ്രായങ്ങൾ പറയും അതെല്ലാം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണമല്ല; ആർ ശ്രീലേഖയുടെ വിവാദ പരാമർശത്തിൽ വി മുരളീധരൻ

തിരുവനന്തപുരം: ബിജെപി വൈസ് പ്രസിഡണ്ട് ആർ ശ്രീലേഖയുടെ വിവാദ പരാമർശത്തിൽ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാതെ വി മുരളീധരൻ എംഎൽഎ. ബിജെപി വലിയൊരു പാർട്ടിയാണ്. ഓരോരുത്തരും അവരവരുടേതായ അഭിപ്രായങ്ങൾ പറയും അതെല്ലാം പാർട്ടിയുടെ ഔദ്യോഗിക പ്രതികരണമല്ല. മാസപ്പടി കേസിൽ പിണറായി വിജയൻ്റെ അപ്പീൽ തള്ളിയ കോടതി നടപടിയിൽ അദ്ദേഹം പ്രതികരിച്ചു.

ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ കള്ളക്കളി കോടതി പൊളിച്ചു. അന്വേഷണത്തിന് മടിച്ചു നിൽക്കുകയാണോ സർക്കാർ. പ്രതികൾക്കൊപ്പം ആണോ സർക്കാർ നിൽക്കുന്നത്. ED കൃത്യമായ രേഖകളും തെളിവുകളും കൊടുത്തു. ആഭ്യന്തരമന്ത്രിയിൽ എന്ത് വിശ്വാസ്യതയാണ് ജനങ്ങൾക്ക് ഉണ്ടാവുക.

രമേശ് ചെന്നിത്തിലേക്ക് ഈ പദവിയിൽ തുടരാൻ എന്തെങ്കിലും ധാർമികത ഉണ്ടോ. പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടരുന്നത് പ്രതിപക്ഷത്തിന് തന്നെ അപമാനം. പദവി ഒഴിഞ്ഞ് മറ്റാർക്കെങ്കിലും കൈമാറണം.സഭാതലത്തിൽ ബിജെപിക്ക് സംസാരിക്കാൻ അവസരം കിട്ടുന്നില്ലന്ന കാര്യം സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നും വി മുരളീധരൻ വ്യക്തമാക്കി.