രാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണം, ഇനിയും ചുമന്നാൽ പാർട്ടി നാറും: ആഞ്ഞടിച്ച് കാസർ​ഗോഡ് DCC

കാസർ​ഗോഡ്: രാജ്മോഹൻ ഉണ്ണിത്താനെതിരെ ആഞ്ഞടിച്ച് കാസർ​ഗോഡ് ഡിസിസി. രാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണമെന്ന് കാസർഗോഡ് ഡിസിസി ആവശ്യപ്പെട്ടു. രാജ്മോഹൻ ഉണ്ണിത്താൻ എതിരെ നിലപാട് കടിപ്പിച്ച് കാസർഗോഡ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ. രാജ് മോഹൻ ഉണ്ണിത്താൻ കാസർഗോട്ടെ കോൺഗ്രസിന് അപമാനമെന്ന് അദേഹം വിമർശിച്ചു. ഉണ്ണിത്താനെ ഇനിയും ചുമന്നാൽ പാർട്ടി നാറുമെന്നും ഫൈസൽ പറഞ്ഞു.

കെപിസിസി നിയന്ത്രിച്ചില്ലെങ്കിൽ രാജ്മോഹൻ ഉണ്ണിത്താനെതിരെ പരസ്യ പ്രതികരണമെന്ന് കാസർഗോഡ് ഡിസിസിയുടെ മുന്നറിയിപ്പ്. പരസ്യ പ്രതികരണത്തിന് ശേഷം ഞങ്ങളോട് ചോദിക്കരുതെന്നും രൂക്ഷ വിമർശനം. കെപിസിസി ഭാരവാഹി യോഗത്തിലാണ് ഡിസിസി ഭാരവാഹികൾ രൂക്ഷ വിമർശനം ഉന്നയിച്ചത്. സർക്കാരിനെതിരെയും അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെസി വേണുഗോപാൽ എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ വിമർശനമാണ് രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയത്.

നേരത്തെ കെപിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ കോൺ​ഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ രാജ്മോഹൻ ഉണ്ണിത്താൻ വിമർശനവുമായി രം​​ഗത്തെത്തിയത്. കേരളത്തിൽ ഇനിയും നിരവധി സ്ഥാനമോഹികളുണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തിയിരുന്നു.