Headlines

മസ്‌കിന് ഈ സ്വത്തൊക്കെ എന്തിനാണോ എന്തോ? ലക്ഷം കോടി ഡോളര്‍ ആസ്തിയുള്ള ആദ്യ വ്യക്തിയുടെ പ്രാഥമിക ഭവനം 400 സ്‌ക്വയര്‍ ഫീറ്റ് വീട്

 

വർക്ക് ഈസ് വർഷിപ്പ് എന്ന ലൈനാണ് എലോൺ മസ്കിനെന്ന് പലർക്കും അറിയാം. അതുകൊണ്ടുതന്നെ ആളിന് വീടെന്നാൽ ജസ്റ്റ് കുറച്ചുസമയം ഉറങ്ങാനുള്ള ഒരു സ്ഥലമാണ്. 24 മണിക്കൂറിൽ കൂടുതൽ സമയവും മസ്ക് ജോലിക്കായാണ് ചെലവിടുന്നത്. ബാക്കിയുള്ള സമയം ടെക്സാസ് അതിർത്തിയിലെ ബോക്ക ചിക്കയിലുള്ള

സ്പേസ് X സ്റ്റാർബേസിലെ 400 സ്ക്വയർ ഫീറ്റ് വീട്ടിലായിരിക്കും. ഇതാണ് തന്റെ വീടെന്ന് മസ്ക് തന്നെ പരിചയപ്പെടുത്തിയിട്ടുമുണ്ട്. ( Elon Musk, World’s 1st Trillionaire, Lives In 400-Square-Foot House In Texas)

 

 

‘സിംപ്ലിസിറ്റി’യാണ് മെയിൻ എന്ന് തോന്നും വീട് കണ്ടാൽ. നമ്മുടെ നാട്ടിലൊക്കെയുള്ള ഒരു സാധാരണ വീട്ടിലുള്ള സൗകര്യങ്ങൾ പോലുമില്ല ഈ വീട്ടിൽ. ബോക്ക ചിക്കയിലെ സ്പേസ് എക്സ് സ്റ്റാർബേസിനടുത്തുള്ള വീട് സ്പേസ് എക്സിൽ നിന്ന് വാടകയ്ക്കെടുത്തിരിക്കുകയാണെന്നാണ് മസ്ക് പറയുന്നത്. 2021ൽ വീടിന്റെ മൂല്യം 50,000 ഡോളറെന്നാണ് മസ്ക് പറഞ്ഞത്.വീട് സിംപിളാണെങ്കിലും സുരക്ഷ കടുകട്ടിയാണെന്നാണ് വിവരം. വീടിന് ചുറ്റും ഹൈ ടെക് സെക്യൂരിറ്റി സംവിധാനമുണ്ടത്രേ. പനകൾക്കിടയിൽ ഹിഡൻ ക്യാമറകൾ വച്ചിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ടും കർശന സുരക്ഷ വേണമെന്ന് മസ്ക് കരുതുന്നുണ്ടാവാം.

 

 

ലിവിങ് ഏരിയ, ബെഡ്റൂം, കിച്ചൺ, ടബ്ബും ഷോവറുമുള്ള ബാത്ത് റൂം എന്നിവയാണ് വീട്ടിലുള്ളത്.ഇനി മസ്കിന് വേറെ വീടുകളുണ്ടോ? എന്ന് ചോദിച്ചാൽ ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.6,000 സ്ക്വയർ ഫീറ്റും 8,000 സ്ക്വയർ ഫീറ്റുമുള്ള 3 വീടുകൾ മസ്കിനുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആളിനെ അവിടെയൊന്നും കാണാൻ കിട്ടില്ല. ജോലി അല്ലെങ്കിൽ ടെക്സസ് വീട്ടിലുണ്ടാകും മസ്ക് എന്നാണ് വിവരം.മസ്കിന്റെ അമ്മ മായെ മസ്ക് മകന്റെ വീടിനെക്കുറിച്ചൊരു എക്സ് പോസ്റ്റിട്ടു. ‘ഫ്രിഡ്ജിൽ ആഹാരമൊന്നുമില്ല”വലതുവശത്തുള്ള ഗാരേജിലാണ് ഉറങ്ങിയത്. ‘ബാത്ത്റൂമിലാണെങ്കിൽ ആകെയുള്ളത് ഒരു ടവൽ.അത് ഞാൻ എലോണിനായി മാറ്റിവച്ചു’. മകന്റെ സിംപ്ലിസിറ്റിയെ സരസമായാണ് മായെ മസ്ക് കാണുന്നത്. താൻ കുട്ടിയായിരുന്നപ്പോൾ യഥേഷ്ടം വെള്ളം പോലുമില്ലായിരുന്നെന്നും കലഹാരി മരുഭൂമിയിലെ ചെറുപ്പകാലത്ത് മൂന്നാഴ്ച വരെ കുളിക്കാതെ കഴിഞ്ഞുകൂടേണ്ടി വന്നിട്ടുണ്ടെന്നും മായ മസ്ക് കുറിച്ചു. മസ്കിന്റെ വീട്ടിലെ താമസത്തിനായി മാതാപിതാക്കൾ തന്നെ ഒരുക്കുകയായിരുന്നെന്നാണ് നർമ്മത്തിന്റെ മേന്പൊടിയോടെ മായെ മസ്കിന്റെ കുറിപ്പ്.

 

കഴിഞ്ഞ ദിവസമാണ് സ്പേസ് എക്സ് ഐപിഓ വന്നതോടെ മസ്കിന്റെ ആസ്തി 1 ലക്ഷം കോടി ഡോളറായതും മസ്ക് ഭൂമിയിലെ ഏക ട്രില്യണയറായതും. തൊട്ടുപിന്നാലെയാണ് മസ്കിന്റെ ലളിതജീവിതത്തെക്കുറിച്ചുള്ള വാർത്തകളും ശ്രദ്ധയാകർഷിക്കുന്നത്.