Headlines

വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിവാദം: പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കാൻ പ്രതിപക്ഷം

 

വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിവാദത്തിൽ പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കാൻ പ്രതിപക്ഷം. ഓഹരി കൈമാറ്റത്തിൽ കരാർ ലംഘനമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നത്. ഓഹരി കൈമാറ്റം യാഥാർത്ഥ്യം ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കരാർ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റിയുടെ ചുമതല സംസ്ഥാന താൽപര്യം സംരക്ഷിക്കുക മാത്രമാണെന്നും വ്യക്തമാക്കിയതിലൂടെ കരാർ ലംഘനമില്ലെന്ന് സ്ഥാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

 

 

വിഴിഞ്ഞം തുറമുഖത്തിൻെറ നടത്തിപ്പ് കമ്പനിയുടെ ഓഹരി കൈമാറ്റത്തിൽ കരാർ ലംഘനമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ വിവാദം അവസാനിക്കുമെന്ന പ്രതീക്ഷയിൽ സർക്കാർ. ഓഹരി കൈമാറ്റം യാഥാർത്ഥ്യം ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കരാർ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റിയുടെ ചുമതല സംസ്ഥാന താൽപര്യം.സംരക്ഷിക്കുക മാത്രമാണെന്നും വ്യക്തമാക്കിയതിലൂടെ കരാർ ലംഘനമില്ലെന്ന് സ്ഥാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഓഹരി കൈമാറ്റത്തിൽ സർക്കാർ എന്ത് തെറ്റ് ചെയ്തെന്ന് ചോദിച്ച മുഖ്യമന്ത്രി, ആരോപണം ഉന്നയിക്കുന്ന രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും തലയിൽ മുണ്ടിട്ട് പോകേണ്ടി വരുമെന്നും വിമർശിച്ചു.