അർജന്റീന മുന്നിൽ(2-1); അൽതമാരിയിലൂടെ 55-ാം മിനിറ്റിൽ തിരിച്ചടിച്ച് ജോർദാൻ, മെസി ഗ്രൗണ്ടിലേക്ക്

  അർജന്റീന ജോർദാൻ മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന മുന്നിലായിരുന്നു. എന്നാൽ 55ആം മിനിറ്റിൽ ജോർദാന് വേണ്ടി മൂസ അൽതമാരി ഗോൾ നേടി. ജിയോവാനി ലോ സെൽസോയും ലൗട്ടാരോ മാർട്ടിനസുമാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. 7-ാം മിനിറ്റിൽ അർജന്റീന വീണ്ടും ഗോൾ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി.മത്സരത്തിന്റെ 19-ാം മിനിറ്റിലും 31-ാം മിനിറ്റിലുമാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.     ജോർദാന്റെ ബോക്സിനകത്ത് അർജന്റീന നിരന്തരം സമ്മർദം…

Read More

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം; മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ ഉപയോഗിക്കരുത്; ഗവർണ്ണറെ എതിർപ്പ് അറിയിച്ച് മുഖ്യമന്ത്രി

കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം, ഗവർണറെ നിലപാട് അറിയിച്ചു മുഖ്യമന്ത്രി. ഗവർണ്ണർക്ക് മുഖ്യമന്ത്രി കത്ത് നൽകി. ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ പരിപാടികളിൽ ഇത്തരം ചിത്രങ്ങൾ പാടില്ലെന്നു ഓർമപ്പെടുത്തൽ. ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ ഉപയോഗിക്കരുത്. ഔദ്യോഗിക പരിപാടികളിൽ ഇത് കർശനമാക്കണം. ഇതിന് വിരുദ്ധമായ ആ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ രാജ്ഭവന്റെ പ്രതികരണം ഇന്ന് തന്നെ സർക്കാരിനെ അറിയിച്ചേക്കും.

Read More

ഇന്ത്യയിലെ റെയിൽ ഗതാഗതം ജനുവരി മുതൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കും

രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പഴയ പടിയിലേക്ക്. ആദ്യ ഘട്ടത്തിൽ പകുതി സർവീസുകൾ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കും. ഡിസംബറിൽ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ ഉണ്ടാകുമെന്ന് റെയിൽവേ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമാനുമതിയ്ക്ക് വിധേയമായാണ് സർവീസുകൾ നടത്തുക. കൊവിഡ് പശ്ചാത്തലത്തിൽ ട്രെയിൻ അടക്കമുള്ള ഗതാഗത സംവിധാനങ്ങൾ നിർത്തിവച്ചിരുന്നു. തുടർന്ന് ഘട്ടം ഘട്ടമായി റെയിൽവേ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും പൂർവസ്ഥിതിയിലേക്ക് മാറിയിരുന്നില്ല. ഇതാണ് നിലവിൽ പരിഹരിക്കുന്നത്.  

Read More

‘2221 കോടി ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചത് 260 കോടി മാത്രം, വയനാട്ടിലെ ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രം’: പ്രിയങ്ക ഗാന്ധി എംപി

വയനാടിന് 260 കോടി മാത്രം അനുവദിച്ച കേന്ദ്രസർക്കാർ നടപടിക്ക് എതിരെ പ്രിയങ്ക ഗാന്ധി. 2221 കോടി ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചത് 260 കോടി മാത്രം. വയനാട്ടിലെ ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രം. ദുരിതാശ്വാസവും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം. മനുഷ്യരുടെ കഷ്ടപ്പാടുകളെ ഒരു രാഷ്ട്രീയ അവസരമായി കാണരുത് എന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ വയനാട്ടിലെ ജനങ്ങൾ പ്രതീക്ഷയിലായിരുന്നു. പക്ഷേ അവർക്ക് ലഭിച്ചത് അവഗണന മാത്രമെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. കഴിഞ്ഞ ദിവസസമാണ് മുണ്ടക്കൈ ചൂരല്‍മല പുനര്‍നിര്‍മാണത്തിന് 260…

Read More

കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസര്‍ഗോഡ് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 1161 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.31

  വയനാട് ജില്ലയില്‍ ഇന്ന് (26.08.21) 1161 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 470 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.31 ആണ്. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 92961 ആയി. 85111 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6320 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5031 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

24 മണിക്കൂറിനിടെ 6915 പേർക്ക് കൂടി കൊവിഡ്; 119 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിന് അറുതിയാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6915 പേർക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ 14 ശതമാനം കുറവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ 23 ദിവസമായി കൊവിഡ് പ്രതിദിന കേസുകൾ ഒരു ലക്ഷത്തിൽ താഴെയാണ്. ഇതിൽ കഴിഞ്ഞ മൂന്ന് ദിവസമായി പതിനായിരത്തിൽ താഴെമാത്രമാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ഇതിനോടകം 4,29,24,130 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 4.24 കോടി പേർ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ…

Read More

ഫിലിം യൂണിറ്റിലെ നാലുപേർക്ക് കോവിഡ്; മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റ്’നിർത്തിവെച്ചു

മമ്മൂട്ടി നായകനായി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ‘ദ ട്രസ്റ്റിന്റെ ചിത്രീകരണം നിർത്തിവെച്ചു.   ഫിലിം യൂണിറ്റിലെ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. ഫൈറ്റ്മാസ്റ്റേഴ്‌സ് അടക്കമുള്ളവര്‍ക്ക് ചെന്നൈയില്‍വച്ചും സാങ്കേതികപ്രവര്‍ത്തരും യൂണിറ്റംഗങ്ങളടക്കമുള്ളവ‍ർക്ക് എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളില്‍വെച്ചും പിസിആര്‍ ടെസ്റ്റ് നടത്തിയിരുന്നു. ശേഷം ഇവർ എറണാകുളത്ത് എത്തുകയായിരുന്നു. അവിടെ നിന്നും കുട്ടിക്കാനത്തേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് കൂട്ടത്തില്‍ നാലുപേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.   നിലവിലെ സാഹചര്യത്തിൽ പ്രീസ്റ്റിന്റെ ഷൂട്ടിങ് സെപ്‍തംബര്‍…

Read More

വീട്ടമ്മയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച സംഭവം; ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ഉടന്‍ നടക്കും

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം മുന്നേ നടന്ന ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ മറന്നു വെച്ച കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടന്‍ നടക്കും. എറണാകുളം അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ. രാത്രിയോടെ ആശുപത്രിയിലെത്തിച്ച ഉഷ ജോസഫിനെ വിദഗ്ദ ഡോക്ടേഴ്‌സിന്റെ സംഘം പരിശോധിച്ചു. (Scissors found in woman’s abdomen)വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയതാണെന്നാണ് സംശയം. മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് ഉഷ കഠിന വേദന പേറിയത് അഞ്ച് വര്‍ഷത്തോളമാണ്. എക്സ്…

Read More