കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള ലഹരിക്കടത്തിന് പിന്നിൽ മുൻ തടവുകാർ

കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള ലഹരിമരുന്ന്, മൊബൈൽ ഫോൺ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവയുടെ കടത്തിന് പിന്നിൽ മുൻ തടവുകാരുടെ നേതൃത്വത്തിലുള്ള വലിയ സംഘമെന്ന് റിപ്പോർട്ട്. തടവുകാരെ സന്ദർശിക്കാനെത്തുന്നവരെ ഉപയോഗിച്ചാണ് പ്രധാനമായും ഈ കടത്ത് നടത്തുന്നതെന്നാണ് വിവരം. ലഹരി വസ്തുക്കളും മൊബൈൽ ഫോണുകളും ജയിലിനുള്ളിലേക്ക് എറിഞ്ഞുകൊടുക്കുന്നതിന് കൃത്യമായ ആസൂത്രണമുണ്ട്. ജയിലിലെ തടവുകാരുമായി നേരിട്ട് ബന്ധമുള്ളവരും, ഇതിനായി കൂലി വാങ്ങി പ്രവർത്തിക്കുന്നവരും സംഘത്തിലുണ്ട്. തടവുകാരെ കാണാൻ വരുന്നവരോട് എറിഞ്ഞുകൊടുക്കേണ്ട വസ്തുക്കളുടെ സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിക്കും. ജയിലിനുള്ളിൽ നിന്ന് ഫോണിലൂടെ…

Read More

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വാക്കുതർക്കം; തിരുവനന്തപുരത്ത് ഗുണ്ടാനേതാവിന് വെട്ടേറ്റു

തിരുവനന്തപുരം ശ്രീകാര്യത്ത് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടൽ. ഗുണ്ടാനേതാവ് ശരത് ലാലിന് വെട്ടേറ്റു. ദീപു എന്നയാളാണ് വെട്ടിയത്. ഇയാൾ ഒളിവിലാണ്. ഒരുമിച്ച് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഇവർ തമ്മിൽ വാക്കു തർക്കമുണ്ടാകുകയും അത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു തർക്കത്തിനിടെ ബൈക്കിൽ നിന്ന് ഇറങ്ങി മുന്നോട്ടു നടന്ന ശരത് ലാൽ തിരികെ ദീപുവിന്റെ അടുത്തേക്ക് വരുന്നതും ഈ സമയം ബാഗിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി എടുത്ത് ശരത് ലാലിനെ ദീപു വെട്ടുന്നതിന്റെയും ദൃശ്യങ്ങൾ പ്രദേശത്തുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെട്ട് കൊണ്ട ശരത് ലാൽ ആക്കുളം…

Read More

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഈ രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. രോഗത്തിന്‍റെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. “ഞാനിന്ന് കോവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു’, മന്ത്രി ട്വീറ്റ് ചെയ്തു കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ദയവായി നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Read More

സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം; 18 പേർ വെന്തു മരിച്ചു: നിരവധി പേരെ കാൺമാനില്ല

  മുംബൈ: സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം. മഹാരാഷ്ട്രയിലെ പുണെയിലുള്ള സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപ്പിടിത്തത്തിൽ 18 പേർ വെന്തു മരിച്ചു. നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവർക്കുവേണ്ടിയുളള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 37 തൊഴിലാളികളാണ് സാനിറ്റെസർ പ്ലാന്റിനുളളിൽ ജോലി ചെയ്തിരുന്നത്. ഇതിൽ 20 പേരെ രക്ഷപ്പെടുത്തി. 18 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 17 തൊഴിലാളികളെ കാണാതായെന്നാണ് ലഭ്യമാകുന്ന വിവരം. ആറ് അഗ്‌നിശമനസേനാ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.

Read More

തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠന ശിബിരം; വിശദീകരണം തേടി കെപിസിസി

  തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠന ശിബിരം നടത്തിയതില്‍ വിശദീകരണം തേടി കെപിസിസി. സ്ഥാപനത്തിന്റെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്.     കെപിസിസിയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ 27,28 തീയതികളിലാണ് ബിജെപിയുടെ ചിന്തന്‍ ഷിബിര്‍ പരിപാടി നടന്നത്. ബിജെപി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരത്തിനായാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹാള്‍ നല്‍കിയത്. സാധാരണ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്കൊന്നും ഇത്തരത്തില്‍ ഹാള്‍ വിട്ടുകൊടുക്കുന്നതല്ല. കെപിസിസി പ്രസിഡന്റ്…

Read More

കോഴിക്കോട് ജില്ലയില്‍ 615 പേര്‍ക്ക് കോവിഡ് ;രോഗമുക്തി 431, ടി.പി.ആര്‍ 10.53% 

ജില്ലയില്‍ 615 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 5 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നുവന്ന 3 പേര്‍ക്കും സമ്പര്‍ക്കം വഴി 607പേര്‍ക്കും ആണ് രോഗം ബാധിച്ചത്. 5930 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 431 പേര്‍ കൂടി രോഗമുക്തി നേടി. 10.53ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6469 പേരാണ് ചികിത്സയിലുള്ളത്….

Read More

ക്ലാസിക് സെഞ്ച്വറിയുമായി അശ്വിൻ; ഇന്ത്യ 286ന് പുറത്ത്, 481 റൺസിന്റെ കൂറ്റൻ ലീഡ്

ചെന്നൈയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അതിമനോഹര സെഞ്ച്വറിയുമായി ആർ അശ്വിൻ. 137 പന്തുകളിൽ നിന്നാണ് അശ്വിൻ സെഞ്ച്വറി തികച്ചത്. ഒമ്പത് വിക്കറ്റുകളും വീണതിന് ശേഷവും അവസാന ബാറ്റ്‌സ്മാനായ സിറാജിനെ ഒരുവശത്ത് നിർത്തിയായിരുന്നു അശ്വിന്റെ സെഞ്ച്വറി നേട്ടം ഒമ്പതാമനായി ഇഷാന്ത് ശർമ പുറത്താകുമ്പോൾ അശ്വിൻ എൺപതിലേക്ക് എത്തി നിൽക്കുന്നതേയുണ്ടായിരുന്നുള്ളു. ഇവിടെ നിന്നാണ് സിറാജിനെ കൂട്ടുപിടിച്ച് അശ്വിൻ സെഞ്ച്വറി പൂർത്തിയാക്കിയത്. 91ൽ നിൽക്കെ ഒരു കൂറ്റൻ സിക്‌സും പിന്നാലെ ഡബിളും ബൗണ്ടറിയും പായിച്ചായിരുന്നു സെഞ്ച്വറി നേട്ടം. അതേസമയം രണ്ടാമിന്നിംഗ്‌സിൽ…

Read More

പാണത്തൂർ പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു

പാണത്തൂർ പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ച. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. ബസ് വീടിനു മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടമുണ്ടായത്. കർണാടകയിലെ സുള്ള്യയിൽ നിന്നും പാണത്തൂരിലേക്ക് വിവാഹ സംഘവുമായി വന്ന ബസാണ് കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട്…

Read More

വയനാട് ജില്ലയില്‍ 583 പേര്‍ക്ക് കൂടി കോവിഡ്;325 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.40

  വയനാട് ജില്ലയില്‍ ഇന്ന് (27.07.21) 583 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 325 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.40 ആണ്. 582 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 74771 ആയി. 69362 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4511 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3314 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More