നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കൊച്ചയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ഹർജി നൽകിയത് മാപ്പ് സാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തി, മറ്റ് സാക്ഷികളെ മൊഴി മാറ്റാൻ നിർബന്ധിച്ചു എന്നതാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കുന്നത്. കേസിലെ മാപ്പുസാക്ഷിയായ വിപിൻലാൽ വിചാരണക്ക് മുമ്പ് ജയിലിൽ നിന്ന് പുറത്തുപോയ സംഭവത്തിലും കോടതി വിശദമായ വാദം കേൾക്കും.

Read More

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്‌ന,സന്ദീപ്,സരിത് എന്നിവര്‍ക്കെതിരെ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രാഥമിക കുറ്റപത്രത്തില്‍ പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക.   സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. എന്‍ഐഎ കേസില്‍ ജാമ്യം ലഭിച്ചാലും എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ പ്രതികള്‍ പുറത്തുപോകാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ഇഡിയുടെ തിരക്കിട്ട നീക്കം.

Read More

ഗുജറാത്ത് തീരത്ത് 11 പാക് ബോട്ടുകൾ കണ്ടെത്തി; ബോട്ടിലെത്തിയവർക്കായി തെരച്ചിൽ തുടരുന്നു

ഗുജറാത്ത് തീരത്ത് കണ്ടെത്തിയ പാക് മത്സ്യബന്ധന ബോട്ടുകളിൽ എത്തിയവർക്കായി തെരച്ചിൽ തുടരുന്നു. ബി എസ് എഫ്, വ്യോമസേന, ഗുജറാത്ത് തീരദേശ പോലീസ് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ബുധനാഴ്ച അർധരാത്രിയോടെയാണ് 11 പാക് മത്സ്യബന്ധന ബോട്ടുകൾ ബുജ് തീരത്തെ കടലിടുക്കിൽ കണ്ടത് ബി എസ് എഫിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് ബോട്ടുകൾ കണ്ടെത്തിയത്. ബോട്ടിലുള്ളവർ കരയിലേക്ക് കടന്നോ തീരമേഖലയിൽ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയിക്കുന്നത്. കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് മേഖലയായതിനാൽ തെരച്ചിൽ ദുഷ്‌കരമാണ്. വ്യോമസേനയുടെ മൂന്ന്…

Read More

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.13 വിജയ ശതമാനം

കേരള ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ ഫലം മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. സങ്കീർണമായ കാലഘട്ടത്തിലാണ് പരീക്ഷകൾ നടന്നതെന്നും സേ പരീക്ഷ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്ലസ് ടുവിന് 85.13 ശതമാനമാണ് വിജയ ശതമാനം. ഏറ്റവും വിജയശതമാനം കൂടിയ ജില്ല എറണാകുളമാണ്. 89.02 ആണ് വിജയശതമാനം. ഏറ്റവും കുറവ് കാസര്‍കോടാണ്. 78.68 ശതമാനം. 114 സ്കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. 18,510 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. മലപ്പുറമാണ് ഏറ്റവും…

Read More

ആലുവയിൽ അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; അഞ്ച് ട്രെയിനുകൾ വൈകിയോടുന്നു, രണ്ട് സർവീസുകൾ റദ്ദാക്കി

ആലുവയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. എട്ട് ട്രെയിനുകൾക്കാണ് നിയന്ത്രണം ഏർ‌പ്പെടുത്തിയിരിക്കുന്നത്. പാലക്കാട് എറണാകുളം മെമു, എറണാകുളം പാലക്കാട് മെമു, ട്രെയിനുകൾ പൂർണമായും റദ്ദാക്കി. മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത്, സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് ഉൾപ്പെടെ അഞ്ച് ട്രെയിനുകൾ വൈകിയോടുന്നു. ഓഗസ്റ്റ് പത്തിനും നിയന്ത്രണമുണ്ടാകും. ഗോരഖ്പൂർ – തിരുവനന്തപുരം സെൻട്രൽ(ട്രെയിൻ നമ്പർ 12511) 1 മണിക്കൂർ 20 മിനിറ്റ് വൈകും. കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ്(ട്രെയിൻ നമ്പർ 16308) 1 മണിക്കൂർ 15 മിനിറ്റ് വൈകും. മംഗളൂരു…

Read More

കൊവിഡ് മുക്തനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ടൂറിന്‍: മൂന്ന് പോസ്റ്റീവ് ഫലങ്ങള്‍ക്ക് ശേഷം കൊവിഡ് മുക്തനായി പോര്‍ച്ചുഗല്‍-യുവന്റസ് ഫോര്‍വേഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇന്ന് നടന്ന അവസാന ടെസ്റ്റില്‍ താരത്തിന്റെ ഫലം നെഗറ്റീവ് ആയി. 19 ദിവസത്തെ ഐസുലേഷന്‍ ശേഷമാണ് താരം രോഗമുക്തനായത്. നാഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെതിരേ കളിച്ചതിന് ശേഷം ഒക്ടോബര്‍ 13നാണ് റൊണാള്‍ഡയ്ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് താരത്തിന് സീരി എയിലെ രണ്ട് മല്‍സരങ്ങളും ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സയ്‌ക്കെതിരായ മല്‍സരവും നഷ്ടമായിരുന്നു. ടൂറിനില്‍ നടന്ന ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ ബാഴ്‌സലോണ യുവന്റസിനെ രണ്ട് ഗോളിന്…

Read More

നിർദേശങ്ങൾ പാലിക്കാത്തതും സമരങ്ങളും കൊവിഡ് വ്യാപനത്തിന് കാരണമായി: ആരോഗ്യമന്ത്രി

നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതിനാലാണ് സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും കൂടുതൽ ആളുകൾ വരാനുള്ളത് കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങൾ തുടക്കം മുതലേ നടത്തിയിരുന്നു. അതിന്റെ ഫലം കണ്ടുവെന്ന് തന്നെയാണ് കരുതുന്നത്. ലോക്ക് ഡൗൺ പിൻവലിച്ചപ്പോൾ പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ആളുകൾ കൂടിച്ചേരുന്ന സ്ഥിതിയുണ്ടായി. 80 ശതമാനം ആളുകൾ നിർദേശങ്ങൾ പാലിച്ചു. രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളടക്കം ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികളായി. സമരങ്ങളിൽ മുദ്രാവാക്യം വിളിക്കുമ്പോൾ ഉമിനിർ തെറിക്കും. ഇത് രോഗവ്യാപനത്തിന് കാരണമാണ്…

Read More

പ്രഭാത വാർത്തകൾ

  🔳യുക്രെയിനിലെ സൈന്യത്തോടു ഭരണം പിടിച്ചെടുക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍. യുക്രെയിന്‍ ആയുധംവച്ചു കീഴടങ്ങിയാല്‍ ചര്‍ച്ചയാകാമെന്നും റഷ്യ. യുക്രെയിനെ മിസൈലിട്ടു കത്തിച്ചും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കിയും മുന്നേറുകയാണു റഷ്യന്‍ പട്ടാളം. അവസാന നിമിഷംവരെ പോരാടുമെന്നു യുക്രെയിന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി ആവര്‍ത്തിച്ചു. യുക്രെയിന്‍ തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളിലെ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തും വന്‍തോതില്‍ ആള്‍നാശമുണ്ടായി. ആയിരത്തിലേറെ റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയിന്‍ അവകാശപ്പെട്ടു. 🔳യുക്രൈന്‍ തലസ്ഥാനം പിടിക്കാനുള്ള പോരാട്ടത്തിലാണ് റഷ്യ. പാര്‍ലമെന്റ് മന്ദിരത്തിനരികില്‍ റഷ്യന്‍ സൈന്യമെത്തി….

Read More

കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതി രണ്ട് തവണ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചെന്നും ചോദ്യം ചെയ്യലും മറ്റും പൂർത്തിയായെന്നും അപേക്ഷയിൽ അർജുൻ ആയങ്കി പറയുന്നു. തനിക്കെതിരെ പുതിയ തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈസാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ജൂൺ 28നാണ് അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

Read More