രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം: എല്‍ഡിഎഫിന് 96 വോട്ട്, യുഡിഎഫിന് 40 വോട്ട്‌

  തിരുവനന്തപുരം: ജോസ് കെ മാണിക്ക് രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ജയം. ആകെ വോട്ടു ചെയ്ത 137 വോട്ടുകളിൽ എല്‍ഡിഎഫിന് 96 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫിന് 40 വോട്ടുകളും. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. വോട്ട് രേഖപ്പെടുത്തുമ്പോൾ ആര്‍ക്കാണോ ആദ്യ പിന്തുണ അയാളുടെ പേരിനു നേരെ ഒന്ന് എന്നു രേഖപ്പെടുത്തുകയാണു വേണ്ടത്. അത്തരത്തില്‍ രേഖപ്പെടുത്തിയില്ലെന്ന് കാണിച്ച് മാത്യു കുഴല്‍നാടനും എന്‍. ഷംസുദ്ദീനും ഉള്‍പ്പെടെയുള്ള യുഡിഎഫ് എംഎല്‍എമാര്‍‌ പരാതി ഉയര്‍ത്തി. ഇതേ തുടര്‍ന്ന് വോട്ട് അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ…

Read More

സോപാനത്തിലെ പാളികളുടെ സാമ്പിളുകൾ ശേഖരിച്ചു; സന്നിധാനത്തെ എസ്ഐടി പരിശോധന പൂർത്തിയായി

ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ എസ്ഐടി പരിശോധന പൂർത്തിയായി. പുലർച്ചെയോടെയാണ് പരിശോധന അവസാനിച്ചത്. എസ്ഐടി സംഘം സാമ്പിളുകൾ ശേഖരിച്ചു. കട്ടിളപ്പാളി, ദ്വാരപാലകപീഠങ്ങൾ, ശ്രീകോവിലിന്റെ നാലുവശത്തെയും കൽത്തൂണുകളിലെ പാളികൾ എന്നിവയിൽനിന്നുമാണ് സാമ്പിൾ ശേഖരിച്ചത്. സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു. എസ്ഐടി സംഘം ഇന്ന് മടങ്ങും. സ്വർണ്ണപ്പാളികളുടെ അളവും തൂക്കവും ഗുണനിലവാരവുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. രാസ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരു സെന്റീമീറ്റർ വ്യാപ്തിയിലാണ് സ്വർണ്ണം ശേഖരിച്ചിരിക്കുന്നത്. സാമ്പിൾ കാക്കനാട്ടെ മുഖ്യലാബിൽ പരിശോധനയ്ക്ക് അയക്കും. തിങ്കളാഴ്ച ഉച്ചപൂജയ്ക്ക് നടയടച്ചപ്പോൾ ഇവയെല്ലാം ഇളക്കിയെടുത്തായിരുന്നു പരിശോധന….

Read More

ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ; പറയുന്നകാര്യങ്ങളിൽ വൈരുധ്യം, മനോനില പരിശോധിക്കും

കുപ്രസിദ്ധ മോഷ്ട്ടാവ് ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ. റെയിൽവേ പൊലീസിന്റെ കരുതൽ തടങ്കലിലാണ് ബണ്ടി ചോറുള്ളത്. ഇന്നലെ രാത്രിയാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഇയാൾ എത്തിയത്. റെയിൽവേ ഫ്ലാറ്റ്ഫോമിൽ കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. റെയിൽവേ എസ് പി ഷഹൻഷായുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. ഇയാൾ പറയുന്ന ചില കാര്യങ്ങളിൽ വൈരുധ്യമുണ്ട്. അഭിഭാഷക കാണാൻ എത്തിയതാണെന്നാണ് പറഞ്ഞത്. ബണ്ടി ചോറിന്റെ മാനസിക നില പരിശോധിക്കാനും റെയിൽവേ പൊലീസ് തയ്യാറെടുക്കുകയാണ്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചാകും പരിശോധന നടത്തുക….

Read More

വയനാട്ടിൽ ഇന്ന് രോഗം ഭേദമായവര്‍ – നാല് പേർ

കൽപ്പറ്റ:ജൂലൈ 13 മുതല്‍ ചികിത്സയിലുള്ള കാക്കവയല്‍ സ്വദേശി (62), ജൂലൈ 15 മുതല്‍ ചികിത്സയിലുള്ള വേലിയമ്പം സ്വദേശി (24), വെങ്ങപ്പള്ളി സ്വദേശി (26), കണിയാമ്പറ്റ സ്വദേശി (23) എന്നിവരാണ് പരിശോധനാ ഫലം നെഗറ്റീവായി ആശുപത്രി വിട്ടത്.

Read More

സിപിഎം നേതാവ് പി സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷയാകും

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎം നേതാവ് പി സതീദേവി എത്തുമെന്ന് സൂചന. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് എം സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. നിലവിൽ ഈ പദവി ഒഴിഞ്ഞു കിടക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം പാർട്ടി സതീദേവിയെ അറിയിച്ചിട്ടുണ്ട്. നിയമപരമായ നടപടികൾ പൂർത്തിയാക്കി ഗവർണറുടെ അനുമതിയോടുകൂടിയാകും പ്രഖ്യാപനമുണ്ടാകുക.

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു ഉപാധിക്കും തയ്യാറല്ല; നിലപാടിലുറച്ച് കർഷകർ

കർഷക സംഘടനാ പ്രതിനിധികളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ച സമവായമാകാതെ പിരിഞ്ഞു. താങ്ങുവില എടുത്തുകളയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഉറപ്പ് നൽകാമെന്ന കേന്ദ്ര നിർദേശം കർഷകർ തള്ളി   ഡൽഹിയിൽ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായാണ് കർഷക സംഘടനാ പ്രതിനിധികൾ ചർച്ച നടത്തയിയത്. കാർഷിക നിയമങ്ങൾ പിൻവലിച്ച്, താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ ഉറപ്പുകൾ നൽകുന്ന നിയമഭേദഗതി കൊണ്ടുവരിക എന്നതിൽ കുറഞ്ഞൊരു ഉപാധിക്കും തയ്യാറല്ലെന്ന് കർഷകർ വ്യക്തമാക്കി സർക്കാർ നൽകിയ ഉച്ചഭക്ഷണം ഇന്നും സമരക്കാർ നിരസരിച്ചു. ഗുരുദ്വാരകളിൽ നിന്നുള്ള ഉച്ചഭക്ഷണമാണ്…

Read More

കോഴിക്കുട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി

കോഴിക്കോട്:കൂടരഞ്ഞി , പനക്കച്ചാൽ  മഴുവഞ്ചേരി ജോണിയുടെ വീട്ടിലെ കോഴികൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കോഴിക്കൂട്ടിൽ കയറി കൂടിയ പെരുമ്പാമ്പ് മൂന്നു കോഴികളെ തിന്നുകയും. 5 കോഴികളെ കൊന്നിടുകയും ചെയ്തു. കൂടിനു ചുറ്റും വല കെട്ടുകയും , കോഴിക്കൂടിനാണെങ്കി സുഷിരങ്ങളുമില്ല. ഇതിന്റെ ഇടയിലൂടെ എങ്ങനെയാണ് ഇത്രയും വലിയ പെരുമ്പാമ്പ് അകത്തുകയറിയത് എന്നറിയില്ല. കോഴികളെ അകത്താക്കിയ പെരുമ്പാമ്പിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. രാവിലെ കോഴിക്ക് ഭക്ഷണം കൊടുക്കാൻ കൂട് തുറന്നപ്പോഴാണ് പെരുമ്പാമ്പ് അകത്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീട്ടുകാർ ഉടൻ തന്നെ  ഫോറസ്റ്റ്…

Read More

നിയമസഭയിലെ സംഘർഷം: നാല് ഇടതു നേതാക്കൾക്ക് ജാമ്യം

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ നാല് ഇടതു നേതാക്കൾക്ക് ജാമ്യം. കെ അജിത്, സി കെ സദാശിവൻ, വി ശിവൻകുട്ടി, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.   35,000 രൂപ കെട്ടിവെച്ചാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. മന്ത്രിമാരായ കെ ടി ജലീൽ, ഇപി ജയരാജൻ എന്നിവർ ജാമ്യം എടുത്തിട്ടില്ല. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി സിജെഎം കോടതി നേരത്തെ തള്ളിയിരുന്നു.

Read More

ഒഴിപ്പിച്ചതിന് ശേഷം! ഗസ്സ തീരത്ത് ട്രംപ് ടവറിന്റെ എ ഐ വിഡിയോ പങ്കുവെച്ച് ഇസ്രയേല്‍ മന്ത്രി

ഗസ്സയെ പൂര്‍ണമായി ഒഴിപ്പിച്ച് ദുബായ് മോഡലില്‍ പറുദീസയാക്കുമെന്നും വിനോദസഞ്ചാരകേന്ദ്രമാക്കുമെന്നും ഭാവന ചെയ്തുള്ള ട്രംപിന്റെ വൈറല്‍ വിഡിയോയ്ക്ക് പിന്നാലെ അതിന്റെ തുടര്‍ച്ച പോലെ മറ്റൊരു എഐ വിഡിയോയുമായി ഇസ്രയേല്‍ മന്ത്രി. ഗസ്സയെ പൂര്‍ണമായി ഒഴിപ്പിച്ച് മുനമ്പില്‍ ട്രംപ് ടവര്‍ സ്ഥാപിക്കുമെന്ന തരത്തിലുള്ള ഒരു എഐ വിഡിയോയാണ് ഇസ്രയേലിലെ ഐടി മന്ത്രി ജില ഗാംലിയേല്‍ പങ്കുവച്ചിരിക്കുന്നത്. യുദ്ധത്തില്‍ തകര്‍ന്ന ഗസ്സയെ പുനര്‍നിര്‍മിച്ച് വിനോദസഞ്ചാരികളുടെ പറുദീസയാക്കുമെന്നും താനും നെതന്യാഹുവും ട്രംപും ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ ബീച്ച് വൈബ്‌സ് ആസ്വദിച്ച് അവിടെ ചില്‍ ചെയ്യുമെന്നും…

Read More

പുകവലിക്കാനുള്ള പ്രായ പരിധി ഉയര്‍ത്താനൊരുങ്ങി കേന്ദ്രം; പൊതുസ്ഥലത്ത് വലിച്ചാല്‍ പിഴ 2000

ന്യൂഡല്‍ഹി: പുകവലിക്കാനും പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുമുള്ള പ്രായപരിധി ഉയര്‍ത്തി നിയമനിര്‍മാണം നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവിലെ പ്രായപരിധിയായ 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്താനാണ് നീക്കം. പുകയില ഉല്‍പന്നങ്ങള്‍ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചുള്ള 2003ലെ പുകയില നിരോധന നിയമത്തിലാണ് (COPTA) ഭേദഗതി കൊണ്ടുവരുന്നത്. പുകവലിക്ക് നിരോധനമുള്ള മേഖലകളില്‍ വലിച്ചാലുള്ള പിഴ 200ല്‍ നിന്ന് 2000 ആയി വര്‍ധിപ്പിക്കും. ഭേദഗതി പ്രകാരം ഒരാളും 21 വയസ് തികയാത്തയാള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ വില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ…

Read More