തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തും; പൊതുജനങ്ങൾക്ക് പ്രവേശനമില്ല

  തൃശ്ശൂർ പൂരം ഇത്തവണ ചടങ്ങുകൾ മാത്രമായി നടത്തും. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്. പൊതുജനങ്ങൾക്ക് പൂരത്തിന് പ്രവേശനമുണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു മാനദണ്ഡങ്ങളോടെ പൂരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത് മാറ്റുകയായിരുന്നു. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനമായി ഉയർന്നിരുന്നു. പൂരം ആഘോഷമാക്കി തന്നെ നടത്തണമെന്ന ആദ്യ നിലപാടിൽ നിന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ അയവ് വരുത്തിയിരുന്നു. കർശന നിയന്ത്രണങ്ങൾ വേണമെന്ന് പോലീസും നിലപാട്…

Read More

വാക്‌സിൻ നിർമ്മാണത്തിനായി അന്താരാഷ്ട്ര പങ്കാളിത്തം തേടി ഭാരത് ബയോടെക്

  ന്യുഡൽഹി: കോവിഡ് വൈറസിനെതിരെ തങ്ങൾ വികസിപ്പിച്ച വാക്സിൻ നിർമിക്കാൻ അന്താരാഷ്ട്ര തലത്തിൽ പങ്കാളികളെ തേടി ഭാരത് ബയോടെക്. ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. രാജ്യത്തിനകത്തും പുറത്തും കൊവാക്‌സിൻ വേണ്ടവർക്ക് അത് കൃത്യമായി ലഭ്യമാക്കുവാൻ സാധിക്കുന്ന വിധത്തിലുളള നിർമ്മാണ പങ്കാളികളെയാണ് കമ്പനി ഇപ്പോൾ തേടുന്നതെന്നാണ് വിവരം. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സിനാണ് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ. എന്നാൽ, ഭാരത് ബയോടെക്കിന് തങ്ങളുടെ വിതരണരംഗം ശക്തിപ്പെടുത്താൻ സാധിച്ചില്ലെന്ന തരത്തിലുള്ള ആരോപണം ഉയരുന്നുണ്ട്. കേന്ദ്രസർക്കാർ…

Read More

വയനാട് ജില്ലയില്‍ 130 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.40

  വയനാട് ജില്ലയില്‍ ഇന്ന് (11.10.21) 130 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 539 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 129 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.40 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 120365 ആയി. 116441 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3321 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2987 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ഇ ശ്രീധരന്റെ ആശയം ആശാസ്ത്രീയം; അതിവേഗ റെയിൽ പദ്ധതിയെ എതിർത്ത് കെ റെയില്‍ വിരുദ്ധ സമിതി

  അതിവേഗ റെയിൽ പദ്ധതിയെ എതിർത്ത് കെ റെയിൽ വിരുദ്ധ ജനകീയ സമിതി. ട്രെയിനിലെ സംവിധാനങ്ങളാണ് മെച്ചപ്പെടുത്തേണ്ടത്. അതിവേഗ റെയിൽ പോലുള്ള ആഡംബര പദ്ധതികളല്ല വേണ്ടത്. ഇ ശ്രീധരന്റെ ആശയം ആശാസ്ത്രീയം. വേഗത വേണം അത് വസ്തുത.     അതിന് നിലവിലുള്ള റെയിൽവേയുടെ സാധ്യതകൾ ഉപയോഗിക്കണം. അതിവേഗ റെയിൽ പദ്ധതി ഇ ശ്രീധരന്റെ പദ്ധതി സിൽവർ ലൈന് സമാനമെങ്കിൽ എതിർക്കും.സർക്കാർ നിയോഗിച്ച സമിതിയിൽ പ്രതിക്ഷയുണ്ട്.   നേരത്തെ ഇ ശ്രീധരന്റെ പുതിയ പദ്ധതിയെ എതിര്‍ക്കുമെന്ന് കെ…

Read More

ആരോ​ഗ്യനിലയിൽ മാറ്റമില്ല; വി എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിയിലുള്ള അച്യുതാനന്ദന്‍റെ ആരോഗ്യ നില തൽസ്ഥിതിയിൽ തുടരുന്നുവെന്നാണ് പുതിയ മെഡിക്കൽ ബുള്ളറ്റിന്‍. വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിക്കുകയാണ്. വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘം വിഎസിനെ പരിചരിക്കുകയാണെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയിൽ…

Read More

പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടണമെന്ന് ദുൽഖർ; വിദേശ ഇറക്കുമതി രേഖകൾ പരിശോധിക്കാൻ കസ്റ്റംസ്

ഓപറേഷൻ നംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ അപേക്ഷയിൽ വിശദ പരിശോധനയിലേക്ക് കടന്ന് കസ്റ്റംസ്. വാഹനം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതിന്റെ രേഖകളാണ് പരിശോധിക്കുന്നത്. അതിന് ശേഷമാകും വാഹനം വിട്ടു നൽകുന്നതിൽ അന്തിമ തീരുമാനമെടുക്കുക. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് ദുൽഖർ സൽമാൻ കസ്റ്റംസിന് അപേക്ഷ സമർപ്പിച്ചത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിനായി കസ്റ്റംസിന് അപേക്ഷ നല്‍കിയിരിക്കുന്നത്. ലാന്‍ഡ് റോവര്‍ പിടിച്ചെടുത്ത നടപടിക്കെതിരേയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ദുല്‍ഖറിന്റെ കൈവശമുണ്ടായിരുന്നത്…

Read More

‘ഇറാന്റെ ഒത്തുതീർപ്പ് നിർദേശങ്ങളിൽ ഞാൻ അതൃപ്തനാണ്; യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ല’; ട്രംപ്

ഇറാന്റെ പുതിയ ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ താൻ അതൃപ്തനാണ്. ഇറാൻ ഭരണകൂടത്തിനുള്ളിൽ കടുത്ത ഭിന്നതയുണ്ടെന്നും തുടർ സൈനിക നടപടിയോ സമാധാന കരാറോ ആണ് മുന്നിലുള്ള വഴികൾ എന്നും ട്രംപ്. നാവിക ഉപരോധം നീക്കിയാൽ തുടർ ചർച്ചകൾക്ക് തയാറാണെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിനുള്ളിൽ കടുത്ത ഭിന്നതയുണ്ടെന്നും രണ്ടോ മൂന്നോ ഗ്രൂപ്പുകളായി അവർ തിരിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. മാനുഷികമായി നോക്കുമ്പോൾ യുദ്ധം താൻ താൽപ്പര്യപ്പെടുന്നില്ല. തുടർ…

Read More

സ്വർണവില ഉയർന്നു; പവന് കൂടിയത് 200 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 200 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 95,640 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,955 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം…

Read More

കോണ്‍ഗ്രസ് അധ്യക്ഷന് നേരെ ആക്രമണം; ഇന്ന് ബന്ദ്

അഗര്‍ത്തല: ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷനു നേരെ ആക്രമണം. പിജുഷ് ബിശ്വാസ് സഞ്ചരിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപിച്ചു കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ബന്ദ് നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനായി ബിശാല്‍ഗഡിലേക്ക് പോകുംവഴിയാണ് പിജുഷ് ബിശ്വാസിന്റെ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായത്. വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. കാറില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

Read More

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ BJP മേയർ ആരാകും? തീരുമാനം ഇന്ന്

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ ബിജെപി മേയർ ആരാകും എന്നതിൽ തീരുമാനം ഇന്ന്. മുൻ ഡിജിപി ആർ ശ്രീലേഖ മേയർ പദവിയിലേക്ക് എത്തുമെന്നാണ് വിവരം. തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെയും മുതിർന്ന നേതാക്കളുടെയും പിന്തുണ ശ്രീലേഖയ്ക്ക് അനുകൂലമാണ്. ശ്രീലേഖയെ കൂടാതെ, ബിജെപി നേതാവ് വി.വി. രാജേഷിന്റെ പേരും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. രാഷ്ട്രീയ പരിചയമുള്ളയാൾ നയിക്കണമെന്ന അഭിപ്രായം നേരത്തെ ഉയർന്നുവെങ്കിലും അന്തിമ ചർച്ച ശ്രീലേഖയ്ക്ക് അനുകൂലമാണെന്നാണ് വിവരം.തീരുമാനം പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് പ്രഖ്യാപിക്കും. നാളെയാണ് കോർപ്പറേഷൻ, നഗരസഭാ…

Read More