മന്ത്രി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കായിക മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി. ഓഫീസ് അസിസ്റ്റന്റ് ബിജു സിവി (25) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിഹർനഗറിലെ കോർട്ടേഴ്സിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഓഫീസിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ മന്ത്രിയുടെ ഓഫീസിൽ ജോലിക്ക് എത്തിയിരുന്നു. 2021 മുതൽ ബിജു മന്ത്രി ഓഫീസിൽ അസിസ്റ്റന്റായി ജോലിചെയ്യുന്നു.

Read More

കോഴിക്കോട് മയക്കുമരുന്ന് ഗുളികകളുമായി യുവതി അറസ്റ്റില്‍

  ഫറോക്ക്: വിപണിയില്‍ ഏഴ് ലക്ഷം രൂപ വില വരുന്ന 15 മയക്കുമരുന്ന് ഗുളികകളുമായി കോഴിക്കോട് യുവതി പിടിയില്‍. ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസി(33)നെയാണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശനും സംഘവും പിടികൂടിയത്. എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസില്‍ വെച്ച് അമൃത തോമസ് പിടിയിലായത്. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിച്ചതെന്നും നിശാപാര്‍ട്ടികളിലും മറ്റും ലഹരി ഗുളിക ഇവര്‍ എത്തിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു. ഇന്‍സ്പെക്ടര്‍ കെ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.63 ലക്ഷം സാമ്പിളുകൾ; ടിപിആർ 13.49

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,046 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1154, കൊല്ലം 2867, പത്തനംതിട്ട 447, ആലപ്പുഴ 944, കോട്ടയം 949, ഇടുക്കി 384, എറണാകുളം 1888, തൃശൂർ 2605, പാലക്കാട് 1636, മലപ്പുറം 2677, കോഴിക്കോട് 2386, വയനാട് 387, കണ്ണൂർ 964, കാസർഗോഡ് 758 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,77,924 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,97,834 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

റഷ്യൻ എണ്ണ വാങ്ങിയാൽ 500 % തീരുവ; പുതിയ ബില്ലുമായി ട്രംപ് ഭരണകൂടം

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ 500 ശതമാനം വരെ പിഴത്തീരുവ ചുമത്താൻ ലക്ഷ്യമിടുന്ന ബിൽ അടുത്തയാഴ്ച അമേരിക്കൻ സെനറ്റിൽ അവതരിപ്പിക്കും. അമേരിക്കൻ പ്രസിഡന്റ് ബില്ലിന് അവതരണ അനുമതി നൽകിയതായി റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാം സമൂഹമാധ്യമപോസ്റ്റിൽ വ്യക്തമാക്കി. റഷ്യയിൽ നിന്നും യുറേനിയം വാങ്ങുന്ന രാജ്യങ്ങൾക്കുമേലും ഉപരോധമുണ്ടാകുമെന്ന് ബില്ലിൽ നിർദ്ദേശിച്ചിട്ടുണ്ട്. ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ബിൽ.ഗ്രീൻലൻഡിനെ അമേരിക്കയിലേക്ക് കൂട്ടിച്ചേർക്കാനും നടപടി തുടങ്ങി ഗ്രീൻലണ്ടിലെ ജനതയ്ക്ക് പതിനായിരം ഡോളർ മുതൽ ഒരു ലക്ഷം…

Read More

ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

ഡൽഹി സ്ഫോടനക്കേസിൽ മകനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് കശ്മീരിലെ പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. ​കുൽഗാം സ്വദേശി ബിലാൽ അഹമ്മദ് വാനി (55) ആണ് മരിച്ചത്. ബിലാൽ അഹമ്മദ് വാനിയെയും, മകൻ ജാസിർ ബിലാൽ വാനിയെയും സഹോദരൻ നവീദ് വാനിയെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബിലാലിനെ അന്നുതന്നെ വിട്ടയച്ചെങ്കിലും മകനും സഹോദരനും പൊലീസ് കസ്റ്റഡിയിൽ തുടരുകയായിരുന്നു.​കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്തതിൽ ബിലാൽ അഹമ്മദ് വാനി കടുത്ത നിരാശയിലായിരുന്നു ഭീകര ശൃംഖലക്ക് സാങ്കേതിക പിന്തുണ നൽകിയെന്നും ഡ്രോണുകളിൽ മാറ്റം വരുത്തിയെന്നും…

Read More

ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ച് യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്ന തമിഴ്‌നാട് സ്വദേശി

  യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്ന് റഷ്യക്കെതിരെ യുദ്ധത്തിനിറങ്ങിയ തമിഴ്‌നാട് സ്വദേശി സായ് നികേഷ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് ബന്ധുക്കളെ സായി നികേഷ് ബന്ധപ്പെട്ടു. കഴിഞ്ഞ എട്ടിനാണ് സായ് നികേഷ് യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്നതായി സ്ഥിരീകരിച്ചത് ഇന്ത്യയിലേക്ക് മടങ്ങാൻ താത്പര്യപ്പെടുന്ന വിവരം സായ് നികേഷ് ശനിയാഴ്ച കുടുംബാംഗങ്ങളെ അറിയിച്ചതായാണ് വിവരം. തുടർന്ന് പിതാവ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് സായ് നികേഷിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ജോർജിയൻ നാഷണൽ ലെജിയൻ എന്ന യുക്രൈന്റെ അർധ…

Read More

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയുടെ ഐ.ടി വകുപ്പിന് കീഴിലെ നിയമനം ശിവശങ്കറിന്റെ ശുപാർശയിൽ

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിനായുള്ള ഓപ്പറേഷൻസ് മാനേജർ തസ്തികയിലേക്ക് നിയമിക്കാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ശിപാർശ നടത്തി. സസ്പെൻഷൻ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും ഉൾപ്പെടുന്ന രണ്ട് അംഗ സമിതി ഇന്നലെ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ ആദ്യത്തെ കണ്ടെത്തലാണ് ഇത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസും സ്വപ്ന സുരേഷിന്റെ…

Read More

ടൗട്ടെ ചുഴലിക്കാറ്റിൽ ഒഎൻജിസി ബാർജുകൾ മുങ്ങി; 127 പേരെ കാണാതായി, 147 പേരെ രക്ഷപ്പെടുത്തി

  ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ഒ എൻ ജി സി ബാർജുകൾ മുങ്ങി 127 പേരെ കാണാതായി. മൂന്ന് ബാർജുകളിലായി നാനൂറിലേറെ പേരാണ് ഉണ്ടായത്. ഇതിൽ 147 പേരെ നാവിക സേന രക്ഷപ്പെടുത്തി. നേവി കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം തുടരുകയാണ് ബാർജ് പി 305ലെ 136 പേരെ രക്ഷപ്പെടുത്തി. 137 പേരുള്ള ഗാൽ കൺട്രക്ടർ എന്ന ബാർജും അപകടത്തിൽപ്പെട്ടു. ബാർജ് എസ് എസ് 3ൽ 297 പേരാണുള്ളത്. പി 305 5 എന്ന ബാർജിൽ 273…

Read More

തെക്കൻ ജപ്പാനിൽ ശക്തമായ ഭൂചലനം; സൂനാമി മുന്നറിയിപ്പ്

  ടോക്കിയോ∙ തെക്കൻ ജപ്പാനിലെ പ്രധാന ദ്വീപായ ക്യുഷുവിലെ കുമാമോട്ടോ പ്രവിശ്യയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സമുദ്രോപരിതലത്തിൽനിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ അധികൃതർ സൂനാമി മുന്നറിയിപ്പ് നൽകി. തീരദേശവാസികളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനും ഔദ്യോഗിക നിർദേശങ്ങൾ പാലിക്കാനും അഭ്യർഥിച്ചു. നാശനഷ്ടങ്ങൾ സംബന്ധിച്ച് എത്രയും വേഗം വിലയിരുത്തൽ നടത്താൻ ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. അടിയന്തര ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ വീഴ്ച…

Read More

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More