സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും. കൊല്ലം, പത്തനംതിട്ട, കോട്ടയം,ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. നാളെയും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജവാദ് ചുഴലിക്കാറ്റിൻറെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാത്രിയോടെ അതിതീവ്രന്യൂനമർദമായി മാറും. നിലവിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാണ് കാറ്റ് നീങ്ങുന്നത്. അതേസമയം ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുത്തു. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് നാളെ ഉച്ചയ്ക്ക് ശേഷം…

Read More

ലോകത്ത് 10.63 കോടി കൊവിഡ് ബാധിതര്‍: നാല് ലക്ഷത്തിലധികം പുതിയ കേസുകള്‍; ആകെ മരണം 23.18 ലക്ഷം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10.63 കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 23.18 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 77.97 കോടി പിന്നിട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്….

Read More

അനുവിന്റെ ആത്‍മഹത്യാ കുറിപ്പ് കേരള സർക്കാരിനെതിരായ കുറ്റപത്രം: യുവമോർച്ച

ആയിരക്കണക്കിന് പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന് വേണ്ടി സ്വന്തം ജീവൻ നൽകിയ അനുവിന് വേണ്ടി കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കുടുംബത്തിൽ ഒരാൾക്ക് ജോലി നൽക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉപവാസ സമരത്തിൻ്റെ ഭാഗമായി എട്ടാമത്തെ ദിവസം യുവമോർച്ച പാറശ്ശാല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം യുവമോർച്ച സംസ്ഥാന മീഡിയ സെൽ കൺവീനർ സി.എസ് ചന്ദ്രകിരൺ ഉദ്ഘാടനം ചെയ്തു. അനുവിന്റെ ആത്‍മഹത്യാ കുറിപ്പ് കേരള സർക്കാരിനെതിരായ കുറ്റപത്രമാണ് ,ഇനിയും കേരളത്തിലെ…

Read More

ഇന്ത്യൻ താരങ്ങൾക്ക് കൊവിഡില്ല; ആർടിപിസിആർ ഫലം പുറത്തുവന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളുടെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നു. ആരും രോഗബാധിതരല്ല. ടീമിലെ സപ്പോർട്ട് സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ടീം അംഗങ്ങളെ ആർടിപിസിആർ പരിശോധനക്ക് വിധേയമാക്കിയത്. വെള്ളിയാഴ്ച അഞ്ചാം ടെസ്റ്റ് ആരംഭിക്കാനിരിക്കെയാണ് പരിശോധന ടീമിന്റെ ജൂനിയർ ഫിസിയോ യോഗേഷ് പാർമറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്നലെ ഉച്ചയ്ക്ക് ശേഷമുള്ള പരിശീലന സെഷൻ ഇന്ത്യ ഉപേക്ഷിച്ചിരുന്നു. പിന്നാലെയാണ് താരങ്ങളെ പരിശോധനക്ക് വിധേയമാക്കിയത്. നേരത്തെ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രിക്കും ബൗളിംഗ്, ബാറ്റിംഗ് പരിശീലകരായ ഭരത് അരുണിനും ആർ…

Read More

കേരളത്തില്‍ ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93, വയനാട് 77, പാലക്കാട് 67, കാസര്‍ഗോഡ് 52, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,754 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

ഹൃദയാഘാതം: സൗദി അറേബ്യയില്‍ പ്രവാസി മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം തമിഴ്‌നാട് സ്വദേശി മരിച്ചു. തഞ്ചാവൂര്‍ തിരുവിടച്ചേരി സ്വദേശി മോഹന്‍ (50) ആണ് റിയാദില്‍ നിന്നും 600 കിലോമീറ്റര്‍ അകലെ വാദി ദവാസറിന് സമീപം സുലൈയിലില്‍ മരിച്ചത്. സ്വദേശിയുടെ വീട്ടില്‍ െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ സാമിനാഥന്‍ ആണ് പിതാവ്. പദ്മാവതി മാതാവാണ്. ഭാര്യ: പരേതയായ സുമതി. മകള്‍: സൂര്യ.

Read More

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്,…

Read More

മക്കയിലും മദീനയിലും പള്ളികളില്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കി

റിയാദ്: മക്കയിലും മദീനയിലും പള്ളികളില്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കി. സാമൂഹിക അകലം  പാലിക്കാതെ പള്ളികളില്‍ പ്രവേശിച്ച് ആരാധന നിര്‍വഹിക്കാന്‍ നമസ്‌കാരത്തിന് എത്തുന്നവര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും അനുമതി നല്‍കി. പള്ളികളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മുഴുവനാളുകളെയും പ്രവേശിപ്പിക്കാന്‍ തുടങ്ങിയത് ഞായറാഴ്ച രാവിലെ പ്രഭാത പ്രാര്‍ത്ഥന (സുബഹി നമസ്‌കാരം) മുതലാണ്. ഇതിന് മുന്നോടിയായി രണ്ട് പള്ളികളിലും അനുബന്ധ സ്ഥലങ്ങളിലും സമൂഹ അകലം പാലിക്കാണമെന്ന് ആവശ്യപ്പെട്ട് പതിച്ചിരുന്ന സ്റ്റിക്കറുകള്‍ നീക്കം ചെയ്തിരുന്നു. മക്കയിലെ കഅ്ബയ്ക്ക് ചുറ്റും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ഒഴിവാക്കി. ഇതോടെ നിയന്ത്രണങ്ങളില്ലാതെ…

Read More

കോലീബി സഖ്യമുണ്ടെന്ന വെളിപ്പെടുത്തൽ: ഒ രാജഗോപാലിനെ തള്ളി കെ മുരളീധരൻ

കേരളത്തിൽ കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന ഒ രാജഗോപാലിന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് കോൺഗ്രസ് നേതാവും നേമത്തെ സ്ഥാനാർഥിയുമായ കെ മുരളീധരൻ. ബിജെപിയെ എല്ലാക്കാലത്തും നേരിടാൻ യുഡിഎഫ് മാത്രമാണുള്ളത്. നേമത്ത് ആര് തമ്മിലാണ് മത്സരം എന്നത് പ്രത്യേകം പറയേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു ഏതാനും വർഷങ്ങളായി സിപിഎം കോലീബി സഖ്യമെന്ന ആരോപണം സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഒ രാജഗോപാൽ ഇന്നലെ നടത്തിയത്. സിപിഎം അതിക്രമങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ കോൺഗ്രസ് ലീഗ് ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. വടക്കൻ കേരളത്തിലാണ് വോട്ട് കച്ചവടം കൂടുതൽ നടന്നതെന്നും…

Read More

‘RMP മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല: CPIM വിമത എംഎൽഎമാരെ കൂടെ നിർത്തുന്നത് സംബന്ധിച്ച് ആലോചന നടത്തും’; എൻ വേണു

  ആർഎംപി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എൻ വേണു. മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടി യോഗത്തിൽ ചർച്ച നടന്നില്ല. യുഡിഎഫിൻ്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു അഭിപ്രായം വന്നിട്ടുമില്ല. സി പി ഐ എം വിമത എംഎൽഎമാരെ കൂടെ നിർത്തുന്നത് സംബന്ധിച്ച് ആലോചന നടത്തുമെന്നും ടി.കെ ഗോവിന്ദൻ,ജി.സുധാകരൻ അടക്കമുള്ളവരുമായി സംസാരിച്ചെന്നും എൻ വേണു പറഞ്ഞു. കേരളത്തിൽ ഒരു ബദൽ ഇടതുപക്ഷത്തിന് രൂപം കൊടുക്കാനുള്ള ചർച്ചകളിലേക്കാണ് ആർഎംപി കടന്നതെന്ന് എൻ വേണു പറഞ്ഞു. യോജിച്ച പ്രവർത്തനം നിയമസഭയിൽ നടത്താൻ കഴിയുമോ…

Read More