സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും റിമാന്‍ഡ് കാലാവധി മൂന്നാഴ്ചത്തേക്ക് നീട്ടി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ച സ്വപ്ന സുരേഷിനെയും സന്ദീപിനെയും കസ്റ്റംസ് എ.സി.ജെ.എമ്മിന്റെ വീട്ടില്‍ ഹാജരാക്കി. ഇരുവരെയും മൂന്നാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 21 വരെ വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ട് നല്‍കിയ മൊഴി കേസില്‍ വഴിത്തിരിവാകുമെന്നാണ് സൂചന. സ്വപ്‌ന സുരേഷിനൊപ്പം ബാങ്കിന്റെ ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കിയിരിക്കുന്നത്. സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ചേര്‍ന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള…

Read More

ഡല്‍ഹിയില്‍ സംഘര്‍ഷം; സിജെപി സമരപ്പന്തല്‍ പൊളിച്ച് നീക്കി പൊലീസ്, പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിച്ചു

  ന്യൂഡൽഹി: സിജെപി പാര്‍ലമെന്റ് മാര്‍ച്ചിനിടെ യുദ്ധക്കളമായി രാജ്യതലസ്ഥാനം. സിജെപി പ്രതിഷേധക്കാരെ ജന്തർ മന്തറിൽ നിന്ന് പൊലീസ് അടിച്ചോടിക്കുകയാണ്. ജന്തര്‍ മന്തറിലെ സുരക്ഷാ വലയം ഭേദിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും നടന്നു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സിജെപിയുടെ സമരപ്പന്തല്‍ കേന്ദ്രസേന പൊളിച്ചു നീക്കി. പാർലമെന്റിന് സമീപത്തെ പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിച്ചു. അഭിജീത്ത് ദീപ്കെ അടക്കമുള്ള നേതാക്കൾ കേരള ഹൗസിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.അതേസമയം, സിജെപി നേതാക്കളുമായി കേന്ദ്ര മന്ത്രി ജെ പി നദ്ദ ചർച്ച നടത്തി. രണ്ടുമണിക്കൂർ…

Read More

ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; വൻ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്

  ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം. തെഹ്‌രി, രുദ്രപ്രയാഗ്, ഉത്തരകാശി എന്നിവിടങ്ങളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. മേഘവിസ്‌ഫോടനം വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായാണ് റിപ്പോർട്ട്. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകർന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ആർക്കെങ്കിലും ജീവഹാനി സംഭവിച്ചോയെന്ന കാര്യം വ്യക്തമല്ല. ഹിമാലയൻ മലനിരകളുള്ള സംസ്ഥാനമായതിനാൽ ദുരന്തത്തിന്റെ ആഘാതം വലുതാണ്. വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്‌ഫോടനം.

Read More

ഓണത്തിന് ഒരുങ്ങി നാട്; ഇന്ന് ഉത്രാടപ്പാച്ചിൽ

ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് ഇന്ന് ഉത്രാടപ്പാച്ചിൽ. എത്ര നേരത്തെ ഓണത്തിനായി ഒരുങ്ങിയാലും എന്തെങ്കിലുമൊക്കെ മറക്കും. അങ്ങനെ മറന്ന എല്ലാ സാധനങ്ങളും ഓടിനടന്ന് വാങ്ങാനുള്ള ദിവസമാണ് ഉത്രാടം. ഓണത്തിന്റെ ആവേശം പരകോടിയിലെത്തുന്ന ഉത്രാടദിനത്തിലാണ് നഗരത്തിലും നാട്ടിൻപുറത്തും ആൾക്കൂട്ടം നിരത്തിലേക്ക് ഒഴുകുന്നത്. കുഞ്ഞു വഴിയോരക്കടകൾ മുതൽ വലിയ വ്യാപാര ശാലകൾ വരെ ഓണത്തിന് ഏറെ മുമ്പു തന്നെ ഒരുങ്ങും. എന്നാൽ ഏറ്റവുമധികം കച്ചവടം നടക്കുന്ന ദിവസം ഉത്രാടം തന്നെയാണ്. തിരുവോണ ദിവസം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ചിലവഴിക്കാൻ നമ്മൾ പൂർണ്ണമായും…

Read More

ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച സംഭവം; മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സ തേടി

കോഴിക്കോട് ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സ തേടി. ചുണ്ട് തടിച്ചു വീർക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ചികിത്സ തേടിയത്. ചുണ്ടക്കുന്ന് സ്വദേശി അഭിഷേകാണ് ആദ്യം ചികിത്സ തേടിയത്. അഭിഷേകിന്റെ സുഹൃത്തുക്കളാണ് ചികിത്സ തേടിയത്. ആരോ​ഗ്യനിലയിൽ മറ്റ് പ്രശ്നങ്ങളില്ല. കൂടുതൽ കുട്ടികൾ വിഷക്കായ കഴിച്ചോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. വിഷക്കായ കഴിച്ചതിനെ തുടർന്ന് അഭിഷേകിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ചുണ്ടും ശരീരഭാഗങ്ങളും തടിച്ചുവീർക്കുകയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടർന്ന് താമരശ്ശേരി താലൂക്ക്…

Read More

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

  ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയ ശേഷം ആദ്യമായാണ് അമേരിക്കൻ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തുന്നത്. യുഎസ് ചാർജ് ഡി അഫയേഴ്‌സ് ജേസൺ മീക്‌സിനെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു.(India summons US diplomat over attack on commercial ship off Oman coast)     വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു. കപ്പലിൽ നിന്ന് 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിരുന്നു. സെറ്റെബെല്ലോ…

Read More

നേമത്ത് ശശി തരൂർ മത്സരിക്കട്ടെയെന്ന് രാഹുൽ ഗാന്ധി

നേമത്തെ ചൊല്ലിയുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ നാടകം തുടരുന്നു. മണ്ഡലത്തിൽ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ ഇതുവരെ കോൺഗ്രസിന് സാധിച്ചിട്ടില്ല. ദിവസേന ഓരോ നേതാക്കളുടെ പേരുകൾ മാധ്യമങ്ങൾ വഴി ചോർത്തി നൽകുന്നതല്ലാതെ പ്രഖ്യാപനത്തിലേക്ക് പോകാതെ സസ്‌പെൻസ് തുടരുകയാണ് കോൺഗ്രസ് അതേസമയം നേമത്ത് ശശി തരൂർ മത്സരിക്കട്ടെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായാണ് ഇന്ന് വാർത്തകൾ. ഉമ്മൻ ചാണ്ടി ഇല്ലെങ്കിൽ നേമത്ത് തരൂർ മത്സരിക്കുന്നതാണ് നല്ലതെന്ന് രാഹുൽ പറഞ്ഞു. തരൂരിന്റെ സ്ഥാനാർഥിത്വം ദേശീയതലത്തിലും ഗുണം ചെയ്യുമെന്ന് രാഹുൽ ചൂണ്ടിക്കാട്ടി ഇന്നലെ രാത്രിയിൽ വന്ന…

Read More

ഓണ്‍ലൈൻ പഠനം; വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് വാട്സ് ആപ്പ്

ഓണ്‍ലൈൻ പഠനത്തിനായി ലോക്ക്ഡൗണ്‍ കാലയളവില്‍  വിദ്യാര്‍ത്ഥികള്‍  ഏറ്റവും കൂടുതല്‍ ഉപയോഗിച്ച മൊബൈല്‍ ആപ്ലിക്കേഷൻ വാട്സ്ആപ്പാണെന്ന് റിപ്പോര്‍ട്ട്. ആനുവല്‍ സ്റ്റാറ്റസ് ഓഫ് എജ്യൂക്കേഷൻ റിപ്പോര്‍ട്ട്(എഎസ്ഇആര്‍) നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഓണ്‍ലൈൻ പഠനത്തിന് വേണ്ടി കുട്ടികള്‍ക്ക് അധ്യാപകര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യാൻ ഉപയോഗപ്പെടുത്തിയതും വാട്സ്ആപ്പ് എന്നാണെന്നും സര്‍വ്വേയില്‍ പറയുന്നു. ഇതില്‍ 87.2 ശതമാനം വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സ്ക്കൂളുകളിലും 67.3 ശതമാനം വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലുമാണ്.   രാജസഥാൻ, ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ഓണ്‍ലൈൻ വിദ്യാഭ്യാസത്തില്‍ ഏറ്റവും പിന്നോക്കം…

Read More

കൊവിഡ് കാലത്തെ കേരളത്തിലെ പൊതുവിദ്യാഭ്യാസം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊവിഡ് കാലത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം രാജ്യത്തിനാകെ മാതൃകയാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരിക്കാലത്തും സംസ്ഥാനത്ത് 41 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് കൈറ്റ് വിക്ടേഴ്‌സിലൂടെ ഒരു തടസവുമില്ലാതെ തങ്ങളുടെ അധ്യായനം തുടരാനായത്. സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 2016 ല്‍ പ്രഖ്യാപിച്ച 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്കാക്കുന്ന പ്രക്രിയ പൂര്‍ത്തിയായതായും സര്‍ക്കാര്‍ അറിയിച്ചു. 4,752 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ 45,000 ക്ലാസ്മുറികളാണ് ഹൈടെക്കാക്കി മാറ്റിയത്….

Read More

ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഒരുങ്ങി പമ്പാതീരം; ജലമേള ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

  പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഒരുങ്ങി പമ്പാതീരം. ജലമേള ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മൂന്ന് മണിക്കാണ് വള്ളംകളി മത്സരത്തിന് തുടക്കമാകുക. അമ്പത്തിയൊന്ന് പള്ളിയോടങ്ങളാണ് ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നത്. ആചാര സംരക്ഷണത്തിന്റെ കാഴ്ചയാണ് ആറന്മുള വള്ളംകളിയിലൂടെ കാണാനാവുന്നതെന്ന് ഉപരാഷ്ട്രപതി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.     രാജ്യത്തെ മറ്റൊരു സംസ്ഥാനവും ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്നില്ല എന്നാൽ കേരളം അങ്ങനെയല്ല. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം അത് അഭിമാനിക്കാവുന്ന കാര്യമാണ്.   നെഹ്റ്രു…

Read More