തൃശ്ശൂരിൽ കുടുംബവഴക്കിനിടെ ഭാര്യപിതാവിനെ മരുമകൻ കുത്തിക്കൊന്നു

തൃശ്ശൂർ ഒല്ലുരിൽ ഭാര്യപിതാവിനെ മരുമകൻ കുത്തിക്കൊന്നു. മരോട്ടിച്ചാൽ കൈനികുന്ന് തൊണ്ടുങ്കൽ സണ്ണിയാണ് മരിച്ചത്. കൃത്യം നടത്തിയ സണ്ണിയുടെ മരുമകൻ വിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വഴക്ക് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ വിനുവിനും പരുക്കേറ്റിട്ടുണ്ട്. കുടുംബതർക്കമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.  

Read More

Canadian Hospital Dubai Careers 2022 (Selective Nationalities)

Tremendous hospital jobs have been announced and all of them are accessible for Canadian Hospital Dubai Careers. One of the largest private city hospitals in Dubai is looking for talented and skilled based professional experienced candidates for the following vacancies in which are IT Security Administrator, Medical Transcriptionist, Radiographer, Business Development, Registered Nursing, etc. Now let’s jump over the rest of…

Read More

മലയാറ്റൂർ വനമേഖലയിൽ കാട്ടാനകളുടെ ജഡങ്ങൾ പുഴയിൽ കണ്ടെത്തുന്ന സംഭവം; വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ്

മലയാറ്റൂർ വനമേഖലയിലെ പുഴകളിൽ ആവർത്തിച്ച് ആനകളുടെ ജഡങ്ങൾ കണ്ടെത്തുന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വനം വകുപ്പ്. മലയാറ്റൂർ വനമേഖലയിൽ കാട്ടാനകളുടെ ജഡങ്ങൾ പുഴയിൽ കണ്ടെത്തുന്നത് സ്ഥിരം സംഭവമായതോടെയാണ് അന്വേഷണം നടത്താൻ വനം വകുപ്പ് തീരുമാനിച്ചത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ കുമാർ ചെയർമാനായ പതിനൊന്ന് അംഗ സമിതിക്കാണ് അന്വേഷണ ചുമതല. മലയാറ്റൂർ ഡി എഫ് ഒ, ഡോക്ടർ അരുൺ സക്രിയ ഉൾപ്പെടെയുള്ള വിദഗ്ധരും സമിതിയുടെ ഭാഗമാണ്. പോസ്റ്റുമോർട്ടം നടപടികളും റിപ്പോർട്ടുകളും, ഒരേ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ…

Read More

പിണറായിയിലെ സ്‌ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെ; ദൃശ്യം പുറത്ത്

കണ്ണൂര്‍ പിണറായിയിലെ സ്‌ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിപിന്‍ രാജിന്റെ കൈയിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. കണ്ണൂര്‍ പിണറായി കനാല്‍ക്കരയിലാണ് സംഭവം. നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. തുടര്‍ന്ന് സിപിഐഎം പ്രവര്‍ത്തകനായ വിപിന്‍ രാജിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മുമ്പ് കാപ്പ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ടായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് വലിയ രാഷ്ട്രീയ വിവാദവും രൂപംകൊണ്ടിരുന്നു….

Read More

മലയാള സിനിമ ഇന്നു മുതൽ വീണ്ടും സ്‌ക്രീനിൽ; ആദ്യം പ്രദർശനത്തിനെത്തുക ജോജു ജോർജ് ചിത്രം സ്റ്റാർ

തിയറ്ററുകളിൽ ഇന്ന് മുതൽ മലയാള സിനിമയ്ക്ക് ഉത്സവകാലം . ജോജു ജോർജ് ചിത്രം സ്റ്റാറാണ് ഒരിടവേളക്ക് ശേഷമുള്ള ആദ്യ തിയേറ്റർ ചിത്രം. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് ഉൾപ്പെടെയുള്ള ഒരുപിടി ചിത്രങ്ങളും വരും നാളുകളിൽ തിയറ്ററുകളിൽ എത്തും . കോവിഡ് ഇടയാക്കിയ ഇടവേളയ്ക്ക് ശേഷം നല്ലകാലം വരുമെന്ന പ്രതീക്ഷയിൽ മലയാള ചിത്രങ്ങളും ബിഗ് സ്‌ക്രീനിൽ ഇന്നുമുതൽ തെളിയുകയാണ്. ഡോമിന്‍ ഡി സില്‍വ എന്ന സംവിധായകന്റെ സ്റ്റാർ സിനിമയിൽ അതിഥിയായി പൃഥിരാജുo എത്തുന്നുണ്ട്. കനൽ സിനിമയിലൂടെ ശ്രദ്ധ നേടിയ…

Read More

‘പാഠപുസ്‌തകങ്ങളുടെ വലുപ്പം കുറയ്ക്കണം, അടുത്ത വർഷം ഒന്നുമുതൽ 10 വരെയുള്ള കുട്ടികളുടെ പാഠപുസ്തകളുടെ വലുപ്പം കുറയ്ക്കും’; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ കുട്ടികൾ പഠിക്കുന്ന പാഠപുസ്‌തകങ്ങളുടെ വലിപ്പം കുറയ്ക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടുത്ത വർഷം മുതൽ ഒന്നുമുതൽ 10 വരെയുള്ള കുട്ടികളുടെ പാഠപുസ്തകളുടെ വലിപ്പം കുറയ്ക്കും. പരീക്ഷ സമ്പ്രദായത്തിന് മാറ്റം വരണം എന്ന അഭിപ്രായം ഉണ്ട്. ഒന്നാം ക്ലാസ്സിലേക്ക് പ്രവേശന പരീക്ഷ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണ്. ഒരു കാരണവശാലും നടത്താൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി…

Read More

കോവിഡ് എങ്ങനെ ഉണ്ടായി; രഹസ്യം തേടി തായ് ഗവേഷകര്‍ വവ്വാലുകള്‍ക്ക് പുറകെ

ബാങ്കോക്ക്: കൊറോണ വൈറസിന്റെ ഉത്ഭവത്തേപ്പറ്റിയുള്ള അറിയപ്പെടാത്ത രഹസ്യങ്ങള്‍ തേടി തായ്‌ലാന്‍ഡ് ഗവേഷകര്‍. ഇതിന് വേണ്ടി അന്നാട്ടിലെ ഗ്രാമപ്രദേശങ്ങളിലുള്ള ഗുഹകളില്‍ നിന്ന് വവ്വാലുകളെ പിടികൂടി പരിശോധിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണ് ഗവേഷകര്‍. നിലവിലെ വിവരങ്ങള്‍ പ്രകാരം വവ്വാലുകളില്‍ നിന്നാണ് കൊറോണ വൈറസ് മറ്റ് ജീവികളിലേക്ക് വ്യാപിച്ചതെന്നാണ് വിലയിരുത്തുന്നത് ലോകമെമ്പാടും 7.5ലക്ഷത്തോളം ആളുകളുകളുടെ മരണത്തിനിടയാക്കിയ വൈറസിനോട് ഏറ്റവും അടുത്ത സാമ്യം പുലര്‍ത്തിയ വൈറസുകളെ കണ്ടെത്തിയത് ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ നിന്ന് കണ്ടെത്തിയ വവ്വാലുകളിലാണ്. അതേസമയം തായ്‌ലന്‍ഡില്‍ മാത്രം ഏകദേശം വവ്വാലിന്റെ 19…

Read More

ഐഎന്‍എസ് വിക്രാന്ത് തകര്‍ക്കുമെന്ന് ഭീഷണി; പ്രതി കപ്പല്‍ശാലയ്ക്കുള്ളിലുള്ള ആളെന്ന് സൂചന, പോലീസിന്റെ നീക്കം കരുതലോടെ

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച നാവിക സേനയുടെ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് സന്ദേശം അയച്ചവര്‍ കപ്പല്‍ ശാലക്കുള്ളില്‍ തന്നെയുള്ളവരെന്ന് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ കൈമാറാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയം ആയതിനാല്‍ തന്നെ കരുതലോടെയാണ് പോലീസിന്റെ നീക്കം. കേന്ദ്ര ഇന്റലിജന്‍സും, എന്‍ഐഎയും അടക്കമുള്ള ഏജന്‍സികളും അന്വേഷണം നടത്തിയിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവര്‍ പിടിയിലായെന്നും ഇവരെ കേന്ദ്ര ഏജന്‍സികള്‍ മാറി മാറി ചോദ്യം ചെയ്യുന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്….

Read More

മുഖ്യമന്ത്രിയുടെ മത്സ്യവിഭവത്തോടുള്ള താത്പര്യം സൂചിപ്പിച്ച് നടത്തിയ പ്രതികരണം; വിശദീകരണവുമായി സി ദിവാകരൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മത്സ്യവിഭവത്തോടുള്ള താത്പര്യം സൂചിപ്പിച്ച് നടത്തിയ പ്രതികരണത്തിൽ വിശദീകരണവുമായി സിപിഐ നേതാവ് സി ദിവാകരൻ. തന്റെ പ്രതികരണം കൗതുകമായി മാത്രം കണ്ടാൽ മതിയെന്നാണ് ഇന്ന് നടത്തിയ പ്രതികരണം. സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വസതിയിൽ ഒരുക്കിയ ഉച്ചഭക്ഷണത്തിൽ ഇഷ്ടപ്പെട്ട മീൻ വിഭവം ഇല്ലാത്തതിനാൽ പിണറായി വിജയൻ ഇറങ്ങിപ്പോയെന്നായിരുന്നു കഴിഞ്ഞ ദിവസം സി ദിവാകരൻ പറഞ്ഞത്.തന്റെ പ്രതികരണം വിവാദമാക്കേണ്ടെന്നും എന്നാൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും സി ദിവാകരൻ ഇന്ന് പറഞ്ഞു. തന്റെ അനുഭവങ്ങളാണ് പറഞ്ഞതെന്നും സി ദിവാകരൻ…

Read More

വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയിൽ രേഖപ്പെടുത്തി

വോട്ട് ചോരി ആരോപണത്തിൽ രാജ്യത്തെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബംഗാൾ സ്വദേശിയാണ് അറസ്റ്റിലായത്. കർണാടക അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ വെട്ടിമാറ്റാൻ ഇയാൾ സഹായിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. വോട്ട് കൊള്ള നടന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ച കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ കൂട്ടത്തോടെ വോട്ട് വെട്ടിമാറ്റിയ കേസ് സംബന്ധിച്ചാണ് അറസ്റ്റ്. ബംഗാൾ സ്വദേശിയായ ബാപ്പിയാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ അറ്റകുറ്റപ്പണി നടത്തുന്ന കടയുടെ ഉടമയാണ് ഇയാൾ. നിരവധി പേരുടെ വോട്ടുകൾ നീക്കാൻ കൽബുർഗിയിലെ ഡാറ്റാ സെന്ററിൽ ഇയാൾ അപേക്ഷ…

Read More