‘അടൂർ പ്രകാശ് തിരുത്തണം; വ്യക്തിപരമായ അഭിപ്രായം പറയാൻ പാടില്ല’; രാജ്മോഹൻ ഉണ്ണിത്താൻ

നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ വിവാദ പരാമർശം തള്ളി രാജ്മോഹൻ ഉണ്ണിത്താൻ എംപി. അടൂർ പ്രകാശ് പറഞ്ഞത് പാർട്ടിയുടെയോ മുന്നണിയുടെയോ അഭിപ്രായമല്ല. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡൻ്റും അതിജീവിതയ്ക്കൊപ്പം ആണെന്ന് പറഞ്ഞിട്ടുണ്ട്. എപ്പോഴും അതിജീവിതയ്ക്കൊപ്പമെന്നും, അടൂർ പ്രകാശ് പ്രസ്താവന പിൻവലിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. പദവിയിൽ ഇരുന്നുകൊണ്ട് അദ്ദേഹം ഒരിക്കലും വ്യക്തിപരമായ അഭിപ്രായം പറയാൻ പാടില്ല. വ്യക്തിപരമായ അഭിപ്രായം ഫോണിൽ വിളിച്ച് പറയാം. അത് പൊതുമധ്യത്തിൽ പറയാൻ പാടില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഉടൻ മാപ്പ്…

Read More

കോവിഡ് വ്യാപനം: കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം : കേരളത്തില്‍ പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തിലേറെയാണെങ്കിലും തുടര്‍ച്ചയായി രോഗികളുടെ എണ്ണം കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ 62 ശതമാനവും മഹാരാഷ്ട്രയിലാണ്. കേരളത്തില്‍ 8.83 ശതമാനവും പഞ്ചാബില്‍ 5.36 ശതമാനവുമാണെന്നും ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. തുടര്‍ച്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നാലില്‍ കുറവായി നിലനിര്‍ത്താന്‍ കേരളത്തിനു സാധിക്കുന്നുണ്ട്. മാത്രമല്ല, ഒരു ദിവസം കോവിഡ് പോസിറ്റീവ് ആകുന്നവരേക്കാള്‍ കോവിഡ് മുക്തരാണ് ഇപ്പോള്‍ ഉള്ളത്. കോവിഡ് മുക്തരുടെ എണ്ണം വര്‍ധിക്കുന്നത് ശുഭസൂചനയെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ജാഗ്രത…

Read More