Headlines

ലോക്‌സഭാ സ്പീക്കർ ഓം ബിർളക്ക് കൊവിഡ് സ്ഥിരീകരിച്ചു

ലോക്‌സഭാ സ്പീക്കർ ഓം ബിർളക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. മാർച്ച് 19നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് എയിംസ് ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

Read More

പി വി അൻവറിന് ബേപ്പൂരിൽ വിജയ സാധ്യത ഇല്ല; കനഗോലു റിപ്പോർട്ട്‌ പ്രകാരം കോൺഗ്രസ്‌ സ്ഥാനാർഥി നിർദേശം

കനഗോലു സർവേ റിപ്പോർട്ട്‌ പ്രകാരം കോൺഗ്രസ്‌ സ്ഥാനാർഥി നിർദേശം. വിജയ സാധ്യത പട്ടികയിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനാർഥി. അഡ്വ പ്രവീൺ കുമാറിനെ കൊയിലാണ്ടിയിൽ മത്സരിപ്പിക്കാൻ നിർദേശം.കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിന് എംഎൽഎമാരില്ലാത്ത കോഴിക്കോട് ജില്ലയിൽ ഇത്തവണ വലിയ പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. ചുരുങ്ങിയത് രണ്ട് എംഎൽഎമാരെങ്കിലും ഇത്തവണ ജില്ലയിൽ നിന്ന് ഉണ്ടാകുമെന്ന ഉറച്ച കണക്കുകൂട്ടലിലാണ് അവർ മുന്നോട്ട് പോകുന്നത്. വളരെ നേരത്തെ തന്നെ മണ്ഡലം കേന്ദ്രീകരിച്ച് പ്രവീൺകുമാർ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. തൻ്റെ ഇഷ്ടം മുതിർന്ന നേതാക്കളോട്…

Read More

ഏഷ്യ കപ്പ്; ത്രില്ലർപ്പോരിൽ ഒൻപതാം കിരീടത്തിൽ മുത്തമിട്ട് നീലപ്പട

ആവേശഭരിതമായ ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ ചുരുട്ടിയെറിഞ്ഞ ഇന്ത്യ ചാമ്പ്യന്മാർ. ആവേശഭരിതമായ മത്സരത്തിൽ ആദ്യം ബൗൾ ചെയ്ത ഇന്ത്യ പാകിസ്താനെ 146 റൺസിന് ഇന്ത്യ പുറത്താക്കി. അവസാന ഓവറിൽ വരെ ആവേശത്തിന്റെ മുൾമുനയിലായിരുന്നു മത്സരം. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനായി കളത്തിലിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ തന്നെ പാക് വിറപ്പിച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപണർ അഭിഷേക് ശർമയെ പാക് ബൗളർ ഫഹീം അഷ്‌റഫ് പുറത്താക്കി. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ…

Read More

വിദ്യാർഥികൾക്കായി വൺ ക്ലാസ് വൺ ടി വി ചാനൽ പദ്ധതി; ചാനലുകൾ പ്രാദേശിക ഭാഷകളിൽ

  പ്രധാനമന്ത്രിയുടെ ഇ വിദ്യ പദ്ധതി പ്രകാരം വൺ ക്ലാസ് വൺ ടിവി ചാനൽ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി. കൊവിഡ് വ്യാപനത്തെ തുടർന്ന് ഗ്രാമങ്ങളിലെ പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് രണ്ട് വർഷത്തോളം ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെട്ടു. സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് വൺ ക്ലാസ് വൺ ചാനൽ പദ്ധതി പ്രാദേശിക ഭാഷകളിലായിരിക്കും ചാനലുകൾ. വൺ ടിവി ചാനൽ പ്രോഗ്രാം 200 ടിവി ചാനലുകളായി വിപുലപ്പെടുത്തും. ഒന്ന്…

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിലും, മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ…

Read More

കേരളാ കോൺഗ്രസ് ബി കുടുംബത്തിന്റെ പാർട്ടിയല്ല; എനിക്ക് ശേഷം പ്രളയമെന്ന നിലപാടില്ല: ഗണേഷ് കുമാർ

  കേരളാ കോൺഗ്രസ് ബി കുടുംബത്തിന്റെ പാർട്ടിയല്ലെന്ന് കെ ബി ഗണേഷ്‌കുമാർ. തന്റെ കുടുംബത്തിലുള്ള ആരും പാർട്ടിയിൽ ഇല്ലെന്നും സഹോദരി ഉഷ മോഹൻദാസിനായുള്ള മറുപടിയായി ഗണേഷ്‌കുമാർ പറഞ്ഞു. നേരത്തെ കേരളാ കോൺഗ്രസ് ബി പിളർന്ന് പുതിയ വിഭാഗത്തിന്റെ ചെയർമാനായി ഉഷ മോഹൻദാസിനെ തെരഞ്ഞെടുത്തിരുന്നു തന്നെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. കേരളാ കോൺഗ്രസ് ബി ഒന്നേയുള്ളു. അച്ഛൻ രാഷ്ട്രീയത്തിലുള്ളപ്പോൾ ഞാൻ രാഷ്ട്രീയത്തിൽ വന്നതാണ്. കഴിഞ്ഞ 22 വർഷം ജനങ്ങൾക്ക് നടുവിൽ അട്ടിത്തട്ടിലിറങ്ങി പ്രവർത്തിക്കുന്നുണ്ട്. എന്റെ…

Read More

‘ഇന്ത്യ യുഎസ് വ്യാപാര കരാർ; ബിജെപി സർക്കാർ അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങി’; ഇന്ത്യൻ പരമാധികാരത്തിന് നേരെയുള്ള ആക്രമണമെന്ന് സിപിഐഎം പിബി

ഇന്ത്യ യുഎസ് വ്യാപാര കരാറിൽ വിമർശനവുമായി സിപിഐഎം പി ബി. കരാർ ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമെന്ന് സിപിഎം പിബി വ്യക്തമാക്കി. ഇന്ത്യ അമേരിക്കയ്ക്ക് നൽകിയ ഇളവുകൾ സമ്പത്ത് വ്യവസ്ഥയ്ക്കും കാർഷിക രംഗത്തും ഭീഷണിയുണ്ടാക്കുന്നു.ഭാഗികമായ വിവരങ്ങൾ മാത്രമാണ് ലഭ്യമായത്. പഴവർഗങ്ങൾ, കോട്ടൺ, സോയാബീൻ എണ്ണ എന്നിവയിലടക്കം നൽകിയ ഇളവുകൾ ലക്ഷക്കണക്കിന് ജീവിതങ്ങളെ പ്രതികൂലമായി ബാധിക്കും. ഇന്ത്യയിലെ കർഷകർ അമേരിക്കയിലെ കാർഷിക വസ്തുക്കളിൽ നിന്ന് വലിയ മത്സരം നേരിടേണ്ടി വരും. ഇന്ത്യയുടെ നയങ്ങൾ അമേരിക്ക നിശ്ചയിക്കുന്നു എന്ന് സിപിഎം…

Read More

കാസർകോട് പരപ്പയിൽ 17കാരി വിഷം കഴിച്ച് മരിച്ചു; 17കാരനായ ആൺസുഹൃത്ത് പിടിയിൽ

  കാസർകോട് പരപ്പയിൽ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച 17കാരി പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ പോക്‌സോ വകുപ്പുകൾ പ്രകാരം 17കാരനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രണ്ട് ദിവസം മുമ്പാണ് പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രദേശവാസിയായ യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ആത്മഹത്യാശ്രമം നടന്ന ദിവസം 17കാരൻ പെൺകുട്ടിയുടെ വീട്ടിലെത്തി മൊബൈലിൽ നിന്ന് സിം കാർഡ് എടുത്ത് നശിപ്പിച്ചിരുന്നു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. തുടർന്നാണ്…

Read More

വയനാട്ടിൽ 44 പേര്‍ക്ക് കൂടി കോവിഡ്; 63 പേര്‍ രോഗമുക്തി നേടി, 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (28.09.20) 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 63 പേര്‍ രോഗമുക്തി നേടി. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയും ഉള്‍പ്പെടും. സെപ്റ്റംബര്‍ 23 ന് കര്‍ണാടകയില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശിക്കും പോസിറ്റീവാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3259 ആയി. 2543 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 698…

Read More

പി​എ​സ്‌​സി പ്ല​സ്ടു ത​ല പ്രാ​ഥ​മി​ക പ​രീ​ക്ഷ​ ഹാ​ൾ​ടി​ക്ക​റ്റ് പ്രസിദ്ധീകരിച്ചു

പി​എ​സ്‌​സി ന​ട​ത്തു​ന്ന പ്ല​സ്ടു ത​ല പ്രാ​ഥ​മി​ക പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. www.keralapsc.gov.in വെ​ബ്സൈ​റ്റ് വ​ഴി ലോ​ഗി​ൻ ചെ​യ്ത് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ര​ണ്ട് ഘ​ട്ട​മായി നടക്കുന്ന ഏ​പ്രി​ൽ 10,18 തീ​യ​തി​ക​ളിലാണ്. ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റാ​ണ് ഇത്. അ​ടു​ത്ത ഘ​ട്ട​ത്തി​ന്‍റെ ഹാ​ൾ​ടി​ക്ക​റ്റ് ഏ​പ്രി​ൽ എ​ട്ടി​നാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക. ഡി​ഗ്രി​ത​ല പ​രീ​ക്ഷ മെ​യ്‌ 22ന് ​ന​ട​ക്കും. മേ​യ്‌ ഏ​ഴി​ന് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും.

Read More