രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ഇന്ന് തുടക്കം

രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ തവണ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കേരളം ഇത്തവണ കിരീടം മോഹിച്ചാണ് കളത്തിലിറങ്ങുന്നത്. മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന കേരള ടീമിൽ ഇന്ത്യൻ താരം സഞ്ജു സാംസണുമുണ്ട്. കഴിഞ്ഞ തവണ കിരീടം കൈവിട്ടെങ്കിലും ഒരു മത്സരം പോലും കേരളം തോറ്റിരുന്നില്ല. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം. പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ഛണ്ഡീഗഡ്, മഹാരാഷ്ട്ര, ഗോവ…

Read More

സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

സർക്കാരിന്റെ മുൻഗണനാ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയണം: നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിന്റെ മുൻഗണനാപദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻഗണനാപദ്ധതികളുടെ അവലോകനത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കേണ്ടിടത്തെല്ലാം പുനരധിവാസത്തിന് മുഖ്യ പരിഗണന നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൊച്ചി മെട്രോയുടെ പേട്ടമുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ഭാഗം 2022 മാർച്ച് മാസത്തോടെ പൂർത്തിയാക്കും, കലൂർ മുതൽ കാക്കനാട് വരെയുള്ള ഭാഗത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും, ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തും, പൈതൃക സംരക്ഷണം കൂടി പരിഗണിച്ച് കൊച്ചി വാട്ടർമെട്രോ പദ്ധതി…

Read More

കൊല്ലത്ത് അങ്കണവാടിയിലെ ഫാൻ പൊട്ടിവീണു; മൂന്ന് വയസുകാരന്റെ തലയ്ക്ക് പരുക്കേറ്റു

കൊല്ലം തിരുമുല്ലവാരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടിവീണ് മൂന്ന് വയസുകാരന് പരുക്ക്. തലയ്ക്ക് പരുക്കേറ്റ ആദിദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. വാടക കെട്ടിടത്തിലായിരുന്നു താല്‍ക്കാലിക അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. കാലപ്പഴക്കം ചെന്ന ഫാനാണ് കുട്ടികള്‍ ഇരിക്കുന്ന സമയം പൊട്ടിവീണത്. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആദിദേവിനെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Read More

സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ; ഓസ്‌ട്രേലിയൻ പര്യടനത്തിൽ രോഹിതും ഇഷാന്തും ഇല്ല

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചു. ഏറെക്കാലത്തിന് ശേഷം മലയാളി താരം സഞ്ജു സാംസൺ വീണ്ടും ടി20 ടീമിലെത്തി. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പരുക്കിനെ തുടർന്ന് രോഹിത് ശർമയെയും ഇഷാന്ത് ശർമയെയും മൂന്ന് ഫോർമാറ്റുകളിലും ഉൾപ്പെടുത്തിയിട്ടില്ല ടി20 സ്‌ക്വാഡ്: വിരാട് കോഹ്ലി, ശിഖർ ധവാൻ, മായങ്ക് അഗർവാൾ,കെ എൽ രാഹുൽ, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, യുസ് വേന്ദ്ര ചാഹൽ, ജസ്പ്രീത്…

Read More

‘ജി സുധാകരൻ പാർട്ടിയെ പച്ചയ്ക്ക് ചതിച്ചു, ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയും’; സജി ചെറിയാൻ

ജി സുധാകരൻ പാർട്ടിയെ പച്ചയ്ക്ക് ചതിച്ചു, നേത്യത്വം കൃത്യമായ മറുപടി നൽകുമെന്ന് സജി ചെറിയാൻ എംഎൽഎ. അദ്ദേഹം എന്തൊക്കെയാണ് പറഞ്ഞത് എന്ന് എനിക്കറിയില്ല.വ്യക്തിപരമായി അദ്ദേഹം തരംതാണ് സംസാരിക്കും എന്ന് ഞാൻ കരുതുന്നില്ല. മത്സരിക്കുന്നത് വ്യക്തിപരമായ കാര്യമാണ്.തനിക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയുന്നില്ലെന്നും സജി ചെറിയാൻ പ്രതികരിച്ചു. പാർട്ടിക്ക് അകത്തുനിന്ന് നിലപാടുകൾ പറയുകയാണ് വേണ്ടിയിരുന്നത്. അല്ലാതെ പാർട്ടിയെ ചതിക്കുന്ന നിലപാട് ചെയ്തത് ശരിയായില്ല. ഇടതുപക്ഷം തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സമയത്ത് പാർട്ടിയിൽ ദീർഘകാലം പ്രവർത്തിച്ച ഒരു സഖാവ് അസ്വസ്ഥനായി, അദ്ദേഹത്തിന്…

Read More

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് തുടരും

  ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ യുഎഇയിലേക്കുള്ള യാത്ര വിലക്ക് തുടരും. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ സർവീസ് ഉണ്ടാവില്ലെന്നാണ് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ അറിയിച്ചത്. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ജൂലൈ 25വരെ സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. 31 വരെ സർവീസില്ലെന്ന് ഇത്തിഹാദ് എയർലൈൻസും വ്യക്തമാക്കി. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെയാണ് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ സ്വര്‍ണം തനിക്ക് വിറ്റെന്ന് ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധന്റെ മൊഴി

ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം വിറ്റെന്ന് കണ്ടെത്തല്‍. പോറ്റി തനിക്ക് സ്വര്‍ണം വിറ്റെന്ന് കര്‍ണാടക ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധന്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി. അതേസമയം പോറ്റിയുമായി തെളിവെടുപ്പിന് എസ്‌ഐടി ഇന്ന് ബംഗളൂരുവിലേക്ക് തിരിച്ചു. ശബരിമലയിലെ ദ്വാരപാലകപാളികളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റെന്ന നിര്‍ണായക കണ്ടെത്തലാണ് എസ്‌ഐടിക്ക് ലഭിച്ചത്. ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി 476 ഗ്രാം സ്വര്‍ണം വിപണി വിലയ്ക്ക് വിറ്റത്. സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ ബാക്കി വന്ന ഈ…

Read More

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള; ട്രസ്റ്റിന് നേരത്തെ അറിവുണ്ടായിട്ടും പൊലീസിന് പരാതി നല്‍കിയില്ലെന്ന് കണ്ടെത്തല്‍

  അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള സംബന്ധിച്ച് ട്രസ്റ്റിന് നേരത്തെ അറിവുണ്ടായിട്ടും പൊലീസിന് പരാതി നല്‍കിയില്ലെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ട്രസ്റ്റ് അംഗങ്ങള്‍ കേസില്‍ പ്രതിയായ അവിനാഷ് ശുക്ലയുടെ വീട് സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സംഭാവന കൊള്ളക്കേസിലെ പ്രതികള്‍ക്കായി ഹാജരാകില്ലെന്ന നിലപാടിലാണ് അയോധ്യയിലെ അഭിഭാഷകര്‍ സംഭാവന ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ഇന്ന് വീണ്ടും പരാമര്‍ശിക്കും.     അതിനിടെ, അയോധ്യാ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിലെ പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് അയോധ്യയിലെ അഭിഭാഷകര്‍ അറിയിച്ചു. അഭിഭാഷകര്‍ ഇന്ന് യോഗം…

Read More