Headlines

‘കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ജില്ലാ കളക്ടര്‍ അന്വേഷിക്കും’; മന്ത്രി വീണാ ജോര്‍ജ്

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവം ജില്ലാ കളക്ടര്‍ അന്വേഷിക്കും. ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്യോഗസ്ഥര്‍ പറഞ്ഞ കാര്യങ്ങളാണ് ആദ്യഘട്ടത്തില്‍ വിശദീകരിച്ചതെന്നും ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. അടച്ച ബ്ലോക്ക് തന്നെയാണ് തകര്‍ന്നതെന്ന് മന്ത്രി പറഞ്ഞു. 68 വര്‍ഷം മുന്‍പ് ഉണ്ടായ കെട്ടിടം ആണ്. ജെസിബി എത്തിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. വന്നു നിന്നപ്പോള്‍ ഉള്ള ആദ്യ വിവരം ആണ് ആദ്യം പറഞ്ഞത്. സൂപ്രണ്ട്…

Read More

പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു

പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാണ്‌ (29) മരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ പത്രികാസമർ‌പ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ഇദ്ദേഹം തൂങ്ങിമരിച്ചത്.തിങ്കളാഴ്ച 12-ഓടെ എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്വന്തം വാർഡായ 19-ൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയുടെ നാമനിർദേശ പത്രികാസമർപ്പണത്തിൽ പ്രവർത്തകർക്കൊപ്പം ശിവകുമാർ…

Read More

പ്രായപൂർത്തിയായവരിലെ അകാല മരണം, കൊവിഡ് വാക്‌സിനുമായി ബന്ധമില്ല, ഹൃദയാഘാതത്തിന് കാരണം പല ഘടകങ്ങൾ: ICMR പഠനം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) എന്നിവരുടെ പഠനങ്ങൾ അനുസരിച്ച് ഇന്ത്യയിലെ COVID-19 വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിക്കുന്നു. ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ അപൂർവമായി മാത്രമേ ഉണ്ടാകൂ. ജീവിതശൈലി, മുമ്പുണ്ടായിരുന്ന അവസ്ഥകൾ, കൊവിഡിനു ശേഷമുള്ള ജീവിത രീതി എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾക്ക് കാരണമാകാം.18 നും 45 നും ഇടയിൽ പ്രായമുള്ള ആളുകളിൽ പെട്ടെന്ന് ഉണ്ടാകുന്ന മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ അറിയാൻ ഐസിഎംആറും എൻസിഡിസിയും…

Read More

കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

കേരളാ തീരത്ത് അറബിക്കടലിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യത. ഇതിനാൽ 28, 30 തീയതികളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാൽപത് കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാം. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. വരും മണിക്കൂറുകളിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില മേഖലകളിലും ശക്തമായ മഴയ്ക്ക്…

Read More

മരം മുറിക്കൽ: ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ എത്തി അന്വേഷണം ആരംഭിക്കും

  മരം മുറിക്കൽ കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ എത്തും. എ ഡി ജി പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിൽ എത്തുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം മരംകൊള്ള നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധയിടങ്ങളിൽ സംഘം സന്ദർശിക്കും. പട്ടയ ഭൂമിയിൽ നിന്ന് ഈട്ടിമരം മുറിച്ചുമാറ്റിയ സ്ഥലങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശിക്കും. ഭൂവുടമകളായ ആദിവാസികൾ, കർഷകർ എന്നിവരിൽ നിന്ന് വിവരം തേടും. മരം മോഷണം പോയെന്ന് പരാതി നൽകിയവരെയും കാണും. ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊപ്പം തന്നെ…

Read More

മുഖ്യമന്ത്രി വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നു; അഭിനന്ദനവുമായി ശശി തരൂർ എംപി

  വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ശശി തരൂർ എംപി. കേരളത്തിന്റെ വികസനത്തിന് തടസ്സമായ കാര്യങ്ങളെ മാറ്റാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യപൂർവം ശ്രമിക്കുന്നുവെന്നും തരൂർ പറഞ്ഞു. ലുലു മാളിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയെ സാക്ഷി നിർത്തിയായിരുന്നു തരൂരിന്റെ അഭിനന്ദനം സംസ്ഥാനം വ്യവസായ സൗഹൃദമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. സംസ്ഥാനം വ്യവസായ സൗഹൃദമാകുമ്പോഴും ദ്രോഹമനസ്ഥിതിയുള്ള ചിലരുണ്ടെന്നും വ്യവസായ സംരഭങ്ങൾക്ക് തടസം സൃഷ്ടിക്കുന്നവരെ നാട് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ലുലു മാൾ ഉദ്ഘാടനം…

Read More

ചാരപ്രവർത്തനം നടന്നുവെന്നത് സത്യമാണ്; മാലി വനിതകളെ അറസ്റ്റ് ചെയ്തത് ആർബി ശ്രീകുമാർ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

  ഐഎസ്ആർഒ ചാരക്കേസിൽ മറിയം റഷീദയുടെ അറസ്റ്റ് ആർ ബി ശ്രീകുമാർ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്. നമ്പി നാരായണനെയും രമൺ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാൻ ഐ ബി നിരന്തരം ശ്രമം നടത്തിയതായും സിബി മാത്യൂസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു ഐബി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് തുടങ്ങിവെച്ചത്. ഐഎസ്ആർഒ ചാരക്കേസ് യാഥാർഥ്യമാണെന്നും മാലി വനിതകൾ നടത്തിയ പ്രവർത്തനങ്ങൾക്ക് ശാസ്ത്രജ്ഞർ കൂട്ടുനിന്നെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ആർ ബി ശ്രീകുമാർ പറഞ്ഞിട്ടാണ് അന്നത്തെ പേട്ട സിഐ ആയിരുന്ന എസ്…

Read More

ലഖിംപുർ കൊലപാതകം; ആശിഷ് മിശ്ര ഹാജരായില്ല: നേപ്പാളിലേക്ക് മുങ്ങിയെന്ന് സൂചന

  ലംഖിപൂർ ഖേരിയിലെ കർഷക കൊലപാതക കേസിൽ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഒളിവിൽ പോയെന്ന് സൂചന. ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഉത്തർ പ്രദേശ് പൊലീസ് ആശിഷിന് നോട്ടീസ് നൽകിയുന്നു. എന്നാൽ ഇതുവരെ ഇയാൾ ഹാജരായിട്ടില്ല. ആശിഷ് മിശ്രയുടെ ഫോൺ സിഗ്നൽ നേപ്പാൾ അതിർത്തിയിലാണെന്ന് പൊലീസ് കണ്ടെത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ആശിഷ് മിശ്ര നേപ്പാളിലേക്ക്…

Read More

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; തിങ്കളാഴ്ച ഗവർണർ ഡോക്ടറേറ്റ് നൽകും

  എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക്. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ഗവർണർ ഡോക്ടറേറ്റ് നൽകും. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ ,വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ബിരുദം നൽകും.ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്.     മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. അഞ്ചുതവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ)…

Read More

കെഎസ്ആർടിസിയുടെ സ്കാനിയ ബസുകൾ ഇനി വാടകയ്ക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കേറ്റതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി കെഎസ്ആർടിസിയുടെ ബസുകൾ സ്വകാര്യ- പൊതുമേഖല – സർക്കാർ സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകുന്നു. ഇതിന്റെ ഭാ​ഗമായി തിരുവനന്തപുരം വി.എസ്.എസ്.സിയെ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരെ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ കൊണ്ടു പോകുന്നതിന് വേണ്ടി കെഎസ്ആർടിസിയുടെ 4 സ്കാനിയ ബസുകൾ വാടകയ്ക്ക് നൽകും. ഏഴാം തീയതി ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കുന്ന പിഎസ്എൽവി സി 49 എന്ന ഉപ​ഗ്രഹ വിക്ഷേപണത്തിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തെ വി.എസ്.എസ്.സിയിൽ നിന്നും നാല് സ്കാനിയ ബസുകൾ ആണ് ഇപ്പോൾ വാടകയ്ക്ക് എടുത്തത്….

Read More