‘സംസ്ഥാന കൗൺസിൽ നിന്നും ഒഴിവാക്കിയതിൽ അസ്വാഭാവികതയില്ല’; കെ.കെ ശിവരാമൻ

സംസ്ഥാന കൗൺസിൽ നിന്നും തന്നെ ഒഴിവാക്കിയതാണെന്ന് മുൻ ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമൻ. ഓരോ സമ്മേളന കാലയളവിലും 20 ശതമാനം പേരെ ഒഴിവാക്കും. പുതിയ ആളുകളെ ഉൾപ്പെടുത്തും. പാർട്ടിയിൽ നിന്ന് ഒഴിവാക്കിയതിൽ അസ്വാഭാവികതയില്ല. ഒഴിവാക്കാനുള്ള കാരണം പ്രായപരിധിയും അനാരോഗ്യവുമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ കെ. ഇ. ഇസ്മായിലിനെ പുകഴ്ത്തി കെ. കെ. ശിവരാമൻ. കെ. ഇ. ഇസ്മായിലിനെയും തന്നെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം 16-ാം വയസിൽ പാർട്ടി പ്രവർത്തനം ആരംഭിച്ചയാളാണെന്നും കെ. കെ….

Read More

‘പ്രായമുള്ള ആളല്ലേ, കുറച്ച് കരുണയൊക്കെ കാണിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’; മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വേടന്‍

തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുവെന്ന് വേടന്‍. അത് എല്ലാവര്‍ക്കും അറിയാമെന്നും ഇപ്പോള്‍ അതൊരു ശീലമായി മാറിയെന്നും വേടന്‍ പറഞ്ഞു. വയലാറിനെയും തന്നെയും താരതമ്യം ചെയ്യുന്നതിനോട് പ്രതികരിക്കാനില്ലെന്നും വേടന്‍ പറഞ്ഞു. സംഗീതം മാറുകയാണ്. അതിനുള്ള അംഗീകരമായി കാണുന്നു. അവാര്‍ഡ് ഉറപ്പായും സ്വീകരിക്കും. തനിക്ക് എതിരെയുള്ള കേസുകള്‍ സര്‍ക്കാരിന് മുന്നില്‍ ഉണ്ട് – വേടന്‍ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കാര്യമായതുകൊണ്ടുതന്നെ കേസിന്റെ കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് വേടന്‍ പറഞ്ഞു. അതിന്റെ കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെയെന്നും പറഞ്ഞു. മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട…

Read More

കീടനാശിനിപ്രയോഗം കുറയുന്നു; കേരളത്തിലെ പച്ചക്കറി സുരക്ഷിതം

തൃശ്ശൂർ:കീടനാശിനികളുടെ ഉപയോഗം കേരളത്തിൽ വർഷംതോറും കുറഞ്ഞുവരുകയാണെന്ന് കാർഷികവികസന-കാർഷികക്ഷേമ വകുപ്പിന്റെ കണക്കുകൾ കാണിക്കുന്നു. രാസ-ജൈവ കീടനാശിനികളുടെ ഉപയോഗത്തിൽ വൻ കുറവാണ് മുൻവർഷങ്ങളെ അപേക്ഷിച്ച് 2020-ൽ ഉണ്ടായത്. നെല്ലിന് മാത്രമാണ് കീടനാശിനിപ്രയോഗം കൂടിയത്. മൂന്നുകൊല്ലത്തിനിടെ നെൽവയൽവിസ്‌തൃതി 1.7 ലക്ഷം ഹെക്ടറിൽനിന്ന് 2.23 ലക്ഷം ഹെക്ടറായി കൂടിയതിന് ആനുപാതികം മാത്രമാണിത്. 2020-ൽ കീടനാശിനിപ്രയോഗം ഏറ്റവുമധികം കുറഞ്ഞത് പച്ചക്കറിയിലാണ്. കീടനാശിനിപ്രയോഗം കുറയാനുള്ള കാരണങ്ങൾ * സ്വന്തം ഉപയോഗത്തിനുള്ള കാർഷികവൃത്തി കൂടി * കീടനാശിനിക്കെതിരേയുള്ള അവബോധം വർധിച്ചു * പ്രതിരോധശേഷി ഏറിയ നാടൻ ഇനങ്ങളുെട…

Read More

മീരാബായി ചാനു ഇനി മണിപ്പൂർ പോലീസിൽ എ എസ് പി; സമ്മാനമായി ഒരു കോടി രൂപയും

ഒളിമ്പിക്‌സിൽ വെള്ളിമെഡൽ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാന താരമായ മീരാബായ് ചാനുവിന് മണിപ്പൂർ സർക്കാരിന്റെ അംഗീകാരം. മീരാബായിയെ മണിപ്പൂർ പോലീസ് സേനയിൽ അഡീഷണൽ സൂപ്രണ്ട് ആയി നിയമിച്ചതായി മുഖ്യമന്ത്രി ബീരേൻ സിംഗ് അറിയിച്ചു. സമ്മാനമായി ഒരു കോടി രൂപയും ബീരേൻ സിംഗ് പ്രഖ്യാപിച്ചു വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായി ചാനു വെള്ളിമെഡൽ സ്വന്തമാക്കിയത്. പി വി സിന്ധുവിന് ശേഷം ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിത കൂടിയാണ് മീരാബായി ചാനു

Read More

രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും

മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. നിലവിൽ പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് തേടിയത്. നയതന്ത്ര ബാഗിൽ മതഗ്രന്ഥങ്ങൾ കൊണ്ടുവന്നത് മറയാക്കി പ്രതികൾ സ്വർണക്കള്ളക്കടത്ത് നടത്തിയതെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത് യുഎഇ കോൺസൽ ജനറൽ ആവശ്യപ്പെട്ടിട്ടാണ് സർക്കാർ വാഹനത്തിൽ മതഗ്രന്ഥങ്ങൾ വിവിധയിടങ്ങളിൽ എത്തിച്ചതെന്നാണ് ജലീൽ നൽകിയ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാവ്യാപകമായി ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ബിജെപി ഇന്ന്…

Read More

കോതമംഗലത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

  എറണാകുളം കോതമംഗലത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പോത്താനിക്കാട് പുളിന്താനത്ത് വാടകക്ക് താമസിക്കുന്ന ചേന്നിരിക്കൽ സജി(46)യാണ് അറസ്റ്റിലായത്. മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് ഇയാൾ ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു പ്രായപൂർത്തിയാകാത്ത മറ്റൊരു ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും ഇയാൾ മുമ്പ് അറസ്റ്റിലായിട്ടുണ്ട്.

Read More

അതിർത്തിയിലെ കടുംപിടിത്തം കർണാടക ഒഴിവാക്കി; കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ല

കേരളത്തിലെ കൊവിഡ് വ്യാപനം ആരോപിച്ച് അതിർത്തിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കർണാടക തത്കാലത്തേക്ക് പിൻവലിച്ചു. കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കൊണ്ടുള്ള നിയന്ത്രണത്തിലാണ് ഇളവ്. അതേസമയം പുതിയ ചില നിർദേശങ്ങളും കർണാടക മുന്നോട്ടു വെച്ചിട്ടുണ്ട് 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ അതിർത്തി കടത്തി വിടൂ എന്നായിരുന്നു കർണാടകയുടെ നിലപാട്. എന്നാൽ രണ്ട് ദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ല. തലപ്പാടി ദേശീയപാത അടക്കമുള്ള പ്രധാന റോഡുകളിൽ ആന്റിജൻ ടെസ്റ്റിനുള്ള സംവിധാനം കർണാടക തന്നെ ഏർപ്പെടുത്തും ആന്റിജൻ…

Read More

റവാഡ ചന്ദ്രശേഖറിൻ്റെ നിയമനം; ‘മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തു’; പി ജയരാജൻ

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. തന്റെ പ്രസ്താവന മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തെന്ന് അദേഹം കുറ്റപ്പെടുത്തി. പാലക്കാട് പറഞ്ഞ നിലപാട് ആവർത്തിക്കുന്നുവെന്നും അതിൽ കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നും പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ തീരുമാനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സർക്കാരാണെന്നതാണ് ഉദ്ദേശിച്ചത്. സർക്കാർ തീരുമാനം പാർട്ടി നിർദേശിക്കണ്ടതല്ല. മന്ത്രിസഭ തീരുമാനത്തെ അനുകൂലിക്കുകയാണ് താൻ ചെയ്തതെന്ന് പി ജയരാജൻ വ്യക്തമാക്കി. സിപിഐഎമ്മിന്റെ…

Read More

ആലുവയിൽ സിഐക്കെതിരെ കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്തു

  ആലുവയിൽ സിഐക്കെതിരെ കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്ത നിലയിൽ. എടയപ്പുറം സ്വദേശി മോഫിയ പർവീണാണ് മരിച്ചത്. കുടുംബപ്രശ്‌നം പരിഹരിക്കുന്നതിനിടെ സിഐ മോശമായി പെരുമാറിയെന്നാണ് കുറിപ്പിൽ പറയുന്നത്. ഭർത്താവ് സുഹൈലുമായുള്ള ദാമ്പത്യപ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുന്നതിനായാണ് സിഐ തിങ്കളാഴ്ച ഇവരെ ചർച്ചക്ക് വിളിച്ചത് പോലീസ് സ്‌റ്റേഷനിൽ വെച്ച് സിഐ തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതി കുറിപ്പിൽ പറയുന്നത്. സ്റ്റേഷനിൽ നിന്നെത്തിയ യുവതി വൈകിട്ട് മൂന്ന് മണിയോടെ മുറിയിൽ കയറി കതകടക്കുകയായിരുന്നു. ഏറെ നേരമായിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ…

Read More

സംസ്ഥാനം 50 ശതമാനം വാക്‌സിനേഷന്‍ കൈവരിച്ചു: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധികം പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന ഈ വേളയില്‍ ഇത്രയും പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കി സുരക്ഷിതരാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. മാത്രമല്ല 94 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുമായി. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 77.37 ശതമാനവും രണ്ടാം…

Read More