വളാഞ്ചേരി മുതൽ കാശ്മീർ വരെ കാൽ നടയായി സഞ്ചരിച്ച സൈനികൻ അബ്ബാസിനും ഭാര്യ ഷഹനക്കും ജന്മനാട്ടിൽ വൻ സ്വീകരണം
വളാഞ്ചേരി: വളാഞ്ചേരി മുതൽ കാശ്മീർ വരെ കാൽനടയായി 106 ദിവസം 3700 ലധികം കിലോമീറ്റർ സഞ്ചരിച്ച് കശ്മീരിലെ മഞ്ഞു മലകൾക്ക് മുകളിൽ ദേശീയ പതാക ഉയർത്തി സൈനികൻ അബ്ബാസും ഭാര്യ ഷഹനയും വിസ്മയമായി. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് സമത്വ സുന്ദര ഭാരതത്തിന്റെ വൈവിധ്യങ്ങൾ നേരിട്ടസ്വദിച്ച് 14 സംസ്ഥാനങ്ങൾ താണ്ടിയാണ് അബ്ബാസും ഭാര്യ ഷഹനയും 106 ദിവസം കാൽനടയായി യാത്ര ചെയ്‌ത് കശ്മീരിലെ മഞ്ഞു മലകൾക്ക് മുകളിൽ ദേശീയ പതാക നാട്ടിയ ആദ്യ ദമ്പതികളായി ചരിത്രം കുറിച്ചുകൊണ്ടാണ് ജന്മനാട്ടിൽ തിരിച്ചെത്തിയത്. വാഹനങ്ങളിൽ ചീറിപ്പായുന്ന…
