Headlines

‘മുഖ്യമന്ത്രിയെ കാണാതെ പോകില്ല’; ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി ആശാ വർക്കേഴ്സ്

ക്ലിഫ് ഹൗസിന് മുന്നിലെ സമരം അവസാനിപ്പിക്കാതെ ആശാ വർക്കേഴ്സ്. പ്രവർത്തകർ ബാരിക്കേഡിന് മുന്നിൽ തുടരുന്നു. മുഖ്യമന്ത്രിയെ കാണാതെയും ആവശ്യങ്ങൾ പരിഗണിക്കാതെയും പിരിഞ്ഞു പോകില്ലെന്ന് പ്രവർത്തകർ പറയുന്നു. എസിപിയുമായി പ്രവർത്തകർ ചർച്ച നടത്തി, നിലപാട് അറിയിച്ചു. ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് തുടങ്ങി ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ്…

Read More

ആലപ്പുഴയിൽ പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

  ആലപ്പുഴയിൽ പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ആലപ്പുഴ കല്ലുപാലത്തിന് സമീപമാണ് സംഭവം. പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. കൂടുതൽ വിവരം ലഭ്യമായിട്ടില്ല

Read More

രാജ്യത്ത് ഒമിക്രോൺ വ്യാപനം അതിരൂക്ഷം; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

  രാജ്യത്ത് ഒമിക്രോൺ വ്യാപനം അതിരൂക്ഷം, ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്സിനേഷനാണ്. പഴയ സ്ഥിതി ഇനിയുണ്ടാവാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും മോദി മുന്നറിയിപ്പ് നൽകി. കൊവിഡ് അവലോകന യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വാക്‌സിൻ തന്നെയാണ് എറ്റവും വല്യ ആയുധം. വാക്സിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ തടയണം. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്കും ആശാ വർക്കർമാർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിൽ…

Read More

കോഴിക്കോട് ഡെങ്കിപ്പനി പടരുന്നു; ഈ മാസം സ്ഥിരീകരിച്ചത് 37 പേർക്ക്

  കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. 37 പേർക്കാണ് ഈ മാസം രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ എലിപ്പനി കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിർദേശം നൽകി. കൊവിഡ് വ്യാപനത്തിന് പുറമെയാണ് ഡെങ്കിയും പടരുന്നത് മണിയൂർ മേഖലയിൽ മാത്രം 33 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ചോറോടും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം കുറ്റ്യാടിയിൽ ഒരു ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.

Read More

ദമാം തുറമുഖത്ത് രണ്ട് കപ്പലുകൾ കൂട്ടിയിടിച്ചു

ദമാം:ദമാംകിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് രണ്ടു ചരക്കു കപ്പലുകൾ കൂട്ടിയിടിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരക്കാണ് സംഭവം. സൗദി പതാക വഹിച്ച, സൗദി അൽബഹ്‌രി കമ്പനിക്കു കീഴിലെ കപ്പലും ടാൻസാനിയ പതാക വഹിച്ച കപ്പലും തമ്മിലാണ് കൂട്ടിയിടിച്ചത്. ദമാം തുറമുഖ കനാലിന്റെ പ്രവേശന കവാടത്തിലാണ് അപകടം നടന്നത്.ആർക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പോർട്ട് അതോറിറ്റി അറിയിച്ചു അപകടം ദമാം തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. സംഭവം നടന്ന ഉടൻതന്നെ ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കുന്ന എല്ലാ അംഗീകൃത…

Read More

ലോകത്ത് പ്രതിദിന രോഗികള്‍ മൂന്നുലക്ഷം കടന്നു; ആകെ 3.24 കോടി കൊവിഡ് ബാധിതര്‍, 9.87 ലക്ഷം മരണം

വാഷിങ്ടണ്‍: ലോകത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,14,855 പേര്‍ക്ക് പുതുതായി വൈറസ് ബാധിച്ചതായാണ് പുതിയ കണക്കുകള്‍. 5,872 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഇന്ത്യയിലാണ് ഒരുദിവസത്തെ ഏറ്റവും കൂടിയ കണക്ക് രേഖപ്പെടുത്തിയത്. 85,919 പേര്‍ക്ക് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,144 പേര്‍ക്ക് ജീവന്‍ നഷ്ടമായി. തൊട്ടുപിന്നില്‍ അമേരിക്കയാണ്. ഇവിടെ 45,355 പേര്‍ക്ക് വൈറസ് പിടിപെട്ടപ്പോള്‍ 942 പേര്‍ മരണപ്പെട്ടു. ബ്രസീലിലും സ്ഥിതിഗതികള്‍ രൂക്ഷമാണ്. 32,129 പേര്‍ക്കും…

Read More

സുപ്രിംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ ജസ്റ്റിസ് സൂര്യകാന്ത്

ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. ഹരിയാനയിലെ സാധാരണ ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് സുപ്രിംകോടതിയുടെ ഉന്നത പദവിയിലേക്ക് എത്തുന്ന 63-കാരനായ ജസ്റ്റിസ് സൂര്യകാന്ത് നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിരുന്നു. ഹരിയാനയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് ജസ്റ്റിസ് സൂര്യകാന്ത് കഠിനാധ്വാനത്തിനും തൊഴില്‍ നൈതികതയ്ക്കും പേരുകേട്ട വ്യക്തിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ജസ്റ്റിസ് സൂര്യകാന്ത്. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ പെറ്റ്വാര്‍ ഗ്രാമത്തില്‍ ജനിച്ച ജസ്റ്റിസ് സൂര്യകാന്ത്…

Read More

‘അമേരിക്കയുടെ താരിഫ് ഭീഷണിയെ ഒന്നിച്ച് നേരിടാം’; ബ്രസീൽ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

അമേരിക്കയുടെ താരിഫ് ഭീഷണിക്കിടെ ബ്രസീൽ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാദേശിക, ആഗോള വിഷയങ്ങളിൽ ചർചയായി.വ്യാപാരം സാങ്കേതികവിദ്യ ഊർജ്ജം തുടങ്ങി ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകളും ചർച്ച ചെയ്തു. വിവിധ മേഖലകളിലെ പങ്കാളിത്തം കൂടുതൽ ആഴത്തിൽ ആക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള ദക്ഷിണ രാഷ്ട്രങ്ങൾ തമ്മിലുള്ള ശക്തമായ പങ്കാളിത്തം എല്ലാവർക്കും പ്രയോജനകരമാണെന്നും പ്രധാനമന്ത്രി എക്സ്പോസ്റ്റിൽ കുറിച്ചു. താരിഫ് ചുമത്തിയ അമേരിക്കയുടെ നടപടി പ്രധാനമന്ത്രിയുമായി ചർച്ചയായി എന്നും അമേരിക്കയുടെ നടപടി ഒരുമിച്ച് നേരിടാം എന്നും ബ്രസീൽ…

Read More

KSU നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് എത്തിച്ച സംഭവം; ചുമതലയിൽ നിന്ന് മാറ്റി; SHOക്കെതിരെ വകുപ്പുതല നടപടി

കെഎസ്‌യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ് എച്ച് ഒക്കെതിരെ വകുപ്പുതല നടപടി. എസ് എച്ച് ഒ ചുമതലയിൽ നിന്ന് ഷാജഹാനെ മാറ്റി. തൃശ്ശൂർ സിറ്റി പൊലീസ് പരിധിയിൽ ഷാജഹാന് പോസ്റ്റിംഗ് നൽകരുതെന്നും റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷാജഹാനെ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. അടിയന്തരമായി പൊലീസ് ആസ്ഥാനത്ത് ഹാജരാകാൻ ഷാജഹാന് നിർദേശം നൽകി. വടക്കാഞ്ചേരിയിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷത്തെ തുടർന്നായിരുന്നു കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ…

Read More

തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്; നിലപാട് പാർട്ടിയെ ബോധ്യപ്പെടുത്തും: ഇ പി ജയരാജൻ

തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. പാർട്ടി പറഞ്ഞാലം ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. നിലപാട് പാർട്ടിയെ ബോധ്യപ്പെടുത്തും. പ്രായമായി. രോഗം വന്നു, ഇപ്പോഴത്തെ പോലെ തെരഞ്ഞെടുപ്പുകളിലും ജനസേവന പ്രവർത്തനങ്ങളിലും ഇറങ്ങി പ്രവർത്തിക്കാനുള്ള ആരോഗ്യപരമായ സാധ്യതകൾ കുറഞ്ഞു വരികയാണെന്നും മന്ത്രി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു രണ്ട് ടേം കഴിഞ്ഞവർ മത്സരിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. തന്റെ ടേം കഴിഞ്ഞു. ക്ഷീണിതമായ പ്രായമാണ് തന്റേത്. പിണറായി വിജയൻ പ്രത്യേക ശക്തിയും ഊർജവും കഴിവുമുള്ള മഹാമനുഷ്യനാണ്. ഏത് കാര്യത്തെക്കുറിച്ചും പിണറായിക്ക്…

Read More