ഓപ്പറേഷൻ സിന്ദൂർ പൂക്കളമിട്ടതിന് എഫ്‌ഐആർ, ഇത് ഭാരതമാണ്, പാകിസ്താൻ അല്ല കേരളം ഭരിക്കുന്നത്; രാജീവ് ചന്ദ്രശേഖർ

“ഓപ്പറേഷൻ സിന്ദൂർ“ എന്ന പേരിൽ പൂക്കളം ഒരുക്കിയതിന് കേരള പൊലീസ് എഫ്ഐആ‍ർ ഇട്ട നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് കേരളമാണ്. ഇന്ത്യയുടെ ഭാ​ഗമെന്നതിൽ അഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ ഇതൊരിക്കലും അംഗീകരിക്കാനാകില്ല. ദേശസ്നേഹികളായ എല്ലാ ഭാരതീയരുടെയും അഭിമാനമാണ് ഓപ്പറേഷൻ സിന്ദൂർ . നമ്മുടെ സായുധസേനകളുടെ കരുത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും പ്രതീകമാണത്. തീവ്രവാദികൾ മതം ചോദിച്ച് കൊലപ്പെടുത്തിയ 26 നിരപരാധികളായ വിനോദ സഞ്ചാരികളുടെ മരണത്തിന് പകരം വീട്ടിയ ധീരമായ സൈനിക നടപടിയാണ് ഓപ്പറേഷൻ…

Read More

വയനാട്ടിൽ കെ.എസ്.ആർ.ടി.സി. ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ചു

മാനന്തവാടി: മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിക്ക് മുന്‍ഭാഗത്തായി നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാർത്ഥി  മരിച്ചു. ഒണ്ടയങ്ങാടി സ്വദേശി മാഞ്ഞൂരാന്‍ സജിയുടെയും നാന്‍സിയുടേയും മകന്‍ ജസ്റ്റിന്‍  (20) ആണ് മരിച്ചത്. ജസ്റ്റിനും, സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതോടെ  പിന്‍സീറ്റിലിരിക്കുകയായിരുന്ന ജസ്റ്റിന്‍ കെ.എസ്.ആര്‍.ടി.സി ബസ്സിനടിയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ദ്വാരക പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ് ജസ്റ്റിന്‍.

Read More

ബൂസ്റ്റര്‍ ഡോസ് കര്‍ശനമാക്കി യു.എ.ഇ; അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം

  അബുദാബി:  കൊവിഡ് വകഭേദമായ ഒമിക്രോണിനെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇയില്‍ ബൂസ്റ്റര്‍ ഡോസ് നിയമം കര്‍ശനമാക്കി. രണ്ടാമെത്തെ വാക്‌സിന്‍ എടുത്ത് ആറ് മാസം പിന്നിട്ടിട്ടും ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കില്ല. ഇവര്‍ പി.സി.ആര്‍ ടെസ്റ്റ് എടുത്താലും പച്ച തെളിയില്ല. 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറ് മാസ കാലാവധി തീര്‍ന്നവരുടെ അല്‍ഹൊസന്‍ ആപ്പില്‍ പച്ചയ്ക്കുപകരം ഗ്രേ…

Read More

24 മണിക്കൂറിനിടെ 93,249 പേർക്ക് കൊവിഡ്; 513 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷതയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. 513 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 60,048 പേർ രോഗമുക്തി നേടി. ഇതിനോടകം രാജ്യത്ത് 1,24,85,509 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,16,29,289 പേർ രോഗമുക്തി നേടി. 1,164,623 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 7.59 കോടി ആളുകൾക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More

ബ്ലാക്ക് ഫംഗസ് കേസുകൾ കുത്തനെ ഉയരുന്നു: രാജ്യത്ത് ഇതുവരെ 31,216 കേസുകൾ

  രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ കുത്തനെ ഉയരുന്നു. മൂന്നാഴ്ചക്കിടെ 150 ശതമാനമാണ് കേസുകളിൽ വർധന രേഖപ്പെടുത്തിയത്. ഇതുവരെ 31,216 കേസുകളും 2109 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 7057 ബ്ലാക്ക് ഫംഗസ് കേസുകളും 609 മരണവും റിപ്പോർട്ട് ചെയ്തു ഗുജറാത്തിൽ 5418 കേസുകളും 323 മരണവും റിപ്പോർട്ട് ചെയ്തപ്പോൾ രാജസ്ഥാനിൽ 2976 കേസുകളും 188 മരണവും റിപ്പോർട്ട് ചെയ്തു. യുപിയിൽ 1744 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 125 പേർ യുപിയിൽ മരിച്ചു.

Read More

സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയ്‌ക്കെതിരെ

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – ഒഡീഷ എഫ്.സി പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് തിലക് മൈതാനിലാണ് മത്സരം. ആദ്യത്തെ കളിയിലെ തോല്‍വിക്ക് ശേഷം തുടര്‍ച്ചയായ രണ്ട് സമനിലയോടെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ വരവ്. നോര്‍ത്ത് ഈസ്റ്റുമായി ഗോള്‍രഹിത സമനില ആയിരുന്നപ്പോള്‍ കഴിഞ്ഞ കളിയില്‍ കരുത്തരായ ബെംഗളൂരുവുമായി ( 1-1 ) എന്ന സ്കോറിനാണ് കേരളം സമനിലയില്‍ പിരിഞ്ഞത്. ആഷിഖ് കുരുണിയന്‍റെ സെൽഫ് ഗോളിലാണ് ബെംഗലൂരുവിനെതിരെ കേരളം കഷ്ടിച്ച് സമനില പിടിച്ചത്.സീസണ്‍ തുടങ്ങി മൂന്ന് മത്സരങ്ങള്‍ പിന്നിട്ടിട്ടും പേരിനൊത്ത പ്രകടനം…

Read More

സിൽവർ ലൈൻ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് നോട്ടീസ്

  സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. തെറ്റായ ഉത്തരം നൽകിയെന്നാരോപിച്ചാണ് അൻവർ സാദത്ത് എംഎൽഎ സ്പീക്കർക്ക് പരാതി നൽകിയത്. സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ രേഖ സി ഡിയിൽ ഉൾപ്പെടുത്തി നൽകിയെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി അതേസമയം സി ഡി കിട്ടിയിട്ടില്ലെന്ന് അൻവർ സാദത്ത് ആരോപിക്കുന്നു. ഇതുചൂണ്ടിക്കാട്ടിയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. കെ റെയിൽ നടപ്പാക്കില്ലെന്ന് ഉറപ്പിച്ച് യുഡിഎഫ് നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി തന്നെയാണ് അൻവർ സാദത്തിന്റെ…

Read More

അഹമ്മദാബാദ് വിമാനാപകടം; രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി ആർ അനിൽ, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. രാവിലെ 10 മണിക്ക് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി എൻ വാസവൻ അന്തിമോപചാരം അർപ്പിക്കും. പൊതുദർശനം നടക്കുന്ന സ്കൂളിന് പുറത്ത് ഗതാഗത തടസ്സം…

Read More

എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ചുള്ളിയോട് ടൗണിൽ റോഡ്ഷോസംഘടിപ്പിച്ചു

എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ പ്രചരണവുമായി ബന്ധപ്പെട്ട്ചുള്ളിയോട് ടൗണിൽ റോഡ്ഷോസംഘടിപ്പിച്ചു.പരിപാടിയിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു ഇന്ന് രാവിലെ തോമാട്ടുചാൽ വാളശ്ശേരി, പെരുമ്പാടിക്കുന്ന് കോളനി നിവാസികളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് തോമാട്ടുചാൽ ടൗണിൽ വ്യാപാരികളെയും മറ്റ് തൊഴിലാളികളെയും കണ്ട് സ്ഥാനത്ഥി വോട്ടഭ്യർത്ഥിച്ചു.വുമൺസ് വെൽഫയർ ട്രെസ്റ്റിലെ ജീവനക്കാരെയും അധികൃതരെയും കണ്ടു. അമ്പലവയൽ നെല്ലാറ, അടിവാരം, കുമ്പളേരി എന്നിവിടങ്ങളിലെ കോളനി നിവാസികളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. ചുള്ളിയോട് ലോക്കലിലെ ഇടക്കൽ കോളനി സന്ദർശിച്ചു. പാടിപറമ്പ് പ്രദേശ നിവാസികളെ…

Read More

ഒളിമ്പിക്സിലെ അത്‌ലറ്റിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ

  ഓരോ ഒളിമ്പിക്‌സിലും അത്ലറ്റിക്സ് മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ ഈ ചോദ്യം ഉയരും. ഇക്കുറിയെങ്കിലും അത്ലറ്റിക്‌സില്‍ ഇന്ത്യ അക്കൗണ്ട് തുറക്കുമോ? സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ ആരും ഒളിമ്പിക്‌സിലെ അത്ലറ്റിക്‌സില്‍ മെഡല്‍ നേടിയിട്ടില്ല. ടോക്യോയിലും ആ പതിവു ചോദ്യമുയരുന്നു. മെഡല്‍സാധ്യതയുള്ള ഒന്നിലധികം പേര്‍ ഇക്കുറി ഇന്ത്യന്‍ സംഘത്തിലുണ്ട്. കമല്‍പ്രീത് കൗര്‍ ഡിസ്‌ക്സ് ത്രോ മികച്ച പ്രകടനം: 66.59 മീറ്റര്‍ വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ 66.59 മീറ്റര്‍ എറിഞ്ഞ കമല്‍പ്രീത് കൗര്‍ ദേശീയ റെക്കോഡിന് ഉടമയാണ്. ഈയിനത്തില്‍ 65 മീറ്റര്‍ പിന്നിടുന്ന…

Read More