കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണം; കര്‍ഷകബില്ലിനെതിരെ പ്രക്ഷോഭം തുടരുമെന്നും രാഹുല്‍ഗാന്ധി

കല്‍പ്പറ്റ: കാര്‍ഷികനിയമത്തിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭം തുടരുമെന്നും, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബദല്‍നിയമം പാസാക്കുമെന്നും രാഹുല്‍ഗാന്ധി എം പി. കല്‍പ്പറ്റ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യു ഡി എഫ് യോഗത്തിലാണ് രാഹുല്‍ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷികബില്ല് കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നതും, ഭക്ഷ്യഭദ്രത തകര്‍ക്കുന്നതുമാണ്. രാജ്യത്തിന്റെ നെടുതൂണായ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ഈ നിയമത്തിനെതിരെ പോരാട്ടം തുടരും. പഞ്ചാബില്‍ ഈ നിയമത്തിനെതിരെ ബദല്‍നിയമം പാസാക്കി കഴിഞ്ഞുവെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. മലബാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് പരിസ്ഥിതിലോലമേഖല നിര്‍ണയിച്ച വിഷയത്തില്‍ ഇടപെടല്‍…

Read More

ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാല്‍ ഗുണ്ടയായി കാണേണ്ടതുണ്ടോ?; പരിശോധിക്കാന്‍ ഹൈക്കോടതി അഞ്ചംഗ ബെഞ്ച്

കൊച്ചി: ചെറിയ അളവില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ സ്ഥിരം കുറ്റവാളിയോ ഗുണ്ടയോ ആയി കണ്ട് കാപ്പ ചുമത്തി നാടുകടത്തേണ്ടതുണ്ടോ?. ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ഹൈക്കോടതി. ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വിഷയം വിശദമായി പരിശോധിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി ഗോപിനാഥ്, ജസ്റ്റിസ് എ ബദറുദ്ദീന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത, ജസ്റ്റിന്‍ ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നേരത്തേ ഇതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി മൂന്നംഗ ബെഞ്ച് പരിഗണിക്കുകയും…

Read More

വയനാട്ടിൽ 158 പേര്‍ക്ക് കൂടി കോവിഡ്; 155 പേര്‍ രോഗമുക്തി നേടി, 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (16.10.20) 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 155 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5510 ആയി. 4358 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 34 പേര്‍ മരണപ്പെട്ടു. നിലവില്‍ 1118 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 361 പേര്‍ വീടുകളിലാണ്…

Read More

ഒരു ജനപ്രതിനിധി എങ്ങനെ ആകരുത് എന്നതിന് ഉദാഹരണമാണ് രാഹുൽ മാങ്കൂട്ടത്തിൽ; മന്ത്രി ജി ആർ അനിൽ

ഒരു ജനപ്രതിനിധി എങ്ങനെ ആകരുത് എന്നതിന് ഉദാഹരണമാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് മന്ത്രി ജി ആർ അനിൽ. മറ്റുള്ളവർ നടപടി എടുക്കുന്നത് നോക്കി ആകരുത് ഒരാൾക്കെതിരെ നടപടി എടുക്കേണ്ടത്. മുകേഷ് വിഷയത്തിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ. എന്തിനാണ് ഇത്ര തിടുക്കം കാണിക്കുന്നത്. മുകേഷിനെ കാട്ടി പ്രതിരോധിക്കാനാണ് ശ്രമമെങ്കിൽ സണ്ണി ജോസഫ് രാഹുലിനെ പൂമാല ഇട്ട് സ്വീകരിക്കട്ടെയെന്നും മന്ത്രി ജി ആർ അനിൽ വിമർശിച്ചു. PM ശ്രീ പദ്ധതിയിൽ ബ്രീട്ടാസ് ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ആളാല്ല. ബി ജെ പി…

Read More

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ടീം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പൂള്‍ എയില്‍ അര്‍ജന്റീനയെ 3-1ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ജയം. ഗ്രൂപ്പില്‍ രണ്ട് ജയത്തോടെയാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് കടന്നത്.ഇന്ത്യയ്ക്കായി വരുണ്‍ കുമാര്‍, വിവേക് സാഗര്‍ പ്രസാദ്, ഹര്‍മന്‍പ്രീത് സിങ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മല്‍സരം ജപ്പാനെതിരേയാണ്.

Read More

കണ്ണൂർ പയ്യാമ്പലത്ത് ഹോട്ടലുടമ കുത്തേറ്റ് മരിച്ചു; രണ്ട് പേർ പിടിയിൽ

  കണ്ണൂർ ആയിക്കരയിൽ ഹോട്ടലുടമ കുത്തേറ്റ് മരിച്ചു. പയ്യാമ്പലത്തെ സൂഫി മക്കാനി ഹോട്ടലുടമ ജസീറാണ്(35) കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രി ആയിക്കര മത്സ്യമാർക്കറ്റിന് അടുത്ത് വെച്ചാണ് കൊലപാതകം നടന്നത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. റബീയ്, ഹനാൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വാക്കുതർക്കത്തെ തുടർന്ന് ജസീറിനെ കുത്തുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

Read More

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതി; പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്.എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോയെന്ന് പരിശോധിക്കും.അടൂർ ഗോപാലകൃഷ്ണന്റേയും പരാതിക്കാരൻ ദിനു വെയിലിന്റേയും മൊഴി രേഖപ്പെടുത്തും.കോൺക്ലേബ് പ്രതിനിധികളിൽ പ്രതിഷേധം ഉന്നയിച്ചവരുടെയും മൊഴിയെടുക്കും.വിശദമായ അന്വേഷണത്തിനുശേഷമാകും കേസെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുക. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് മൊഴിയെടുക്കുക.അടൂർ ഗോപാലകൃഷ്ണൻ സ്ത്രീകളെ അധിക്ഷേപിച്ചു എന്നും ജാതിപരമായ പരാമർശം നടത്തിയെന്നുമാണ് പരാതി.മ്യൂസിയം പോലീസ് ഡിജിപി മുഖ്യമന്ത്രി എന്നിവർക്കാണ് പരാതി ലഭിച്ചത്.നിയമ ഉപദേശം തേടിയത് സ്വാഭാവിക നടപടിക്രമം എന്നും പോലീസ്. സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമ കോണ്‍ക്ലേവിലാണ് വിവാദ…

Read More

‘സംസ്ഥാനത്ത് ഇടത് തരംഗം ഉണ്ടാക്കും, കോഴിക്കോട് ജില്ലയിൽ വലിയ മുന്നേറ്റം കാഴ്ചവെക്കും’; മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് ഇടത് തരംഗം ഉണ്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലയിൽ വലിയ മുന്നേറ്റം കാഴ്ച വെക്കും. പ്രചാരണത്തിലെ ജനപങ്കാളിത്തം അതാണ് വ്യക്തമാക്കുന്നത്. കൂടുതൽ അധികം സീറ്റ് നേടി അധികാരത്തിൽ വരും. കോഴിക്കോട് മതനിരപേക്ഷതയ്ക്ക് പ്രാധാന്യമുണ്ട്. എൽഡിഎഫ് ജയിക്കണമെന്ന് ജനം ആഗ്രഹിക്കുന്നു. എൽഡിഎഫ് ട്രെൻഡാണ് എല്ലായിടത്തും കാണുന്നത്. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പാകുമ്പോഴേക്കും മീൻ ചന്തയിൽ പാലം കൊണ്ടുവരും. സർക്കാരിന്റെ പ്രവർത്തനം കോർപ്പറേഷന്റെ പ്രവർത്തനം തുടങ്ങി എല്ലാ നിലയിലും ജനം എൽഡിഎഫ് ജയിക്കാൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി…

Read More

ടൗട്ടെ ഭീതി ഒഴിഞ്ഞെങ്കിലും മഴ തുടരുന്നു: നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീഷണി ഒഴിഞ്ഞെങ്കിലും വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയിൽപ്പെട്ട രണ്ടായിരത്തോളം പേരെ സംസ്ഥാനത്ത് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നും കനത്ത മഴ ലഭിച്ചു. വൈദ്യുതി വിതരണം തകരാറിലായി. അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് പലയിടങ്ങളിലും രൂപപ്പെട്ടു. സംസ്ഥാനത്ത് നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്കൻ കേരളത്തിൽ വൈകുന്നേരത്തോടെ മഴ കുറഞ്ഞു. കടൽ ശാന്തമായി തുടങ്ങി. ജലനിരപ്പ് ഉയർന്നതിനാൽ പഴശി ഡാമിന്റെ…

Read More

സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി ; ജിഎസ്ടി വിഹിതമുണ്ടാകില്ലെന്ന് കേന്ദ്രം

ദില്ലി: ജിഎസ്ടി 2017ല്‍ ആരംഭിച്ചെങ്കിലും വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി വിഹിതമായി നല്‍കാന്‍ ചില്ലിക്കാശില്ലെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ കേരളം അടക്കമുള്ളവര്‍ വന്‍ പ്രതിസന്ധിയെ നേരിടേണ്ടി വരും. എല്ലാ സംസ്ഥാനങ്ങളും കോവിഡ് പ്രതിസന്ധി അടക്കം നേരിട്ട് വന്‍ സാമ്പത്തിക തകര്‍ച്ചയിലാണ്. 2019 ഓഗസ്റ്റ് മുതല്‍ തന്നെ നല്ലൊരു തുക വിവിധ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം നല്‍കാനുണ്ട്. ഇതിനായി നികുതി വര്‍ധിപ്പിക്കാനോ അതല്ലെങ്കില്‍ നികുതി സ്ലാബില്‍ നിന്ന് ഒഴിവാക്കിയവയെ ഉള്‍പ്പെടുത്താനോ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍…

Read More