‘6 ലക്ഷം കടംവാങ്ങി, 40 ലക്ഷം കൊടുത്തു’; ഗുരുവായൂരില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂരില്‍ വ്യാപാരി ജീവനൊടുക്കി. മുസ്തഫ എന്നയാളെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന്, 40 ലക്ഷത്തോളം രൂപ മുസ്തഫയില്‍ നിന്ന് കൊള്ളപ്പലിശക്കാര്‍ വാങ്ങിയെടുത്തെന്നാണ് ആക്ഷേപം. മുസ്തഫയുടെ സ്ഥലവും കൊള്ളാപലിശക്കാരന്‍ ഭീഷണിപ്പെടുത്തി എഴുതി വാങ്ങി. 20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങിയത് 5 ലക്ഷം രൂപയുടെ മതിപ്പുകാട്ടുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും കൊള്ള പലിശക്കാര്‍ക്ക് എതിരെ നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചു. പലിശക്കാരില്‍ നിന്ന് കടുത്ത നേരിട്ടിരുന്നതായി മുസ്തഫയുടെ…

Read More

ദേശീയപാതയിലെ തകർച്ച; വീഡിയോയിൽ സ്ത്രീത്വത്തെ അപമാനിച്ചു, വ്ലോഗർക്കെതിരെ പരാതിയുമായി കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ

സ്ത്രീത്വത്തെ അപമാനിച്ചതിന് വ്ലോഗർക്കെതിരെ മലപ്പുറം കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സന്റെ പരാതി. കൊണ്ടോട്ടി സ്വദേശി പാണാളി ജുനൈസിനെതിരെ നഗരസഭ ചെയർപേഴ്സൺ നിത ഷഹീർ പരാതി നൽകിയത്. ദേശീയപാതയിലെ തകർച്ചയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ തന്നെയും സ്ത്രീത്വത്തെയും അപമാനിച്ചുവെന്നും സ്ത്രീ വിരുദ്ധതയും ബോഡി ഷെയിമിങ്ങും ഉണ്ടെന്നും ചെയർപേഴ്സൺ പരാതിയിൽ പറയുന്നു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് വനിത കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും ചെയർപേഴ്സൺ പരാതി നൽകി. മുൻസിപ്പാലിറ്റിയുടെ വീഴ്ചയാണ് ഉയർത്തി കാണിച്ചത് എന്നാണ് വ്ലോഗറുടെ വിശദീകരണം. കഴിഞ്ഞ…

Read More

ആം ആദ്മി അധികാരത്തിലെത്തിയാൽ ഡല്‍ഹിയെപ്പോലെ പഞ്ചാബിനും എല്ലാ ആനുകൂല്യങ്ങളും നല്‍കും: അരവിന്ദ് കെജ്‌രിവാള്‍

ചണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയെപ്പോലെ പഞ്ചാബിനും എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബിലെ ജലന്ധറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാതില്‍പ്പടി സേവനവും മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കുമെന്നും പഞ്ചാബില്‍ പുതിയ നികുതി ഏര്‍പ്പെടുത്തില്ലെന്നും കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തു. മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്നും എന്നാല്‍ അത് ആരെയും ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടാകരുതെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഓരോ വ്യക്തിയുടെയും സ്വകാര്യതയുടെ ഭാഗമാണ് മതം. ഓരോരുത്തര്‍ക്കും…

Read More

രാഷ്ട്രീയ ശരികള്‍ക്കായി വിട്ടുവീഴ്ചയില്ലാത്ത ഉറച്ചശബ്ദം; കോണ്‍ഗ്രസിലെ ഒറ്റയാന്‍; പിടി തോമസിന്റെ ഓര്‍മകള്‍ക്ക് നാല് വയസ്

മുന്‍ എംഎല്‍എ പി ടി തോമസിന്റെ ഓര്‍മകള്‍ക്ക് ഇന്ന് നാലു വയസ്. നിലപാട് കൊണ്ടും സമീപനം കൊണ്ടും കോണ്‍ഗ്രസിലെ ഒറ്റയാനായിരുന്നു പി ടി തോമസ്. പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന പി ടി തോമസ് തന്റെ ബോധ്യങ്ങള്‍ക്കും ശരികള്‍ക്കുമൊപ്പം നിലകൊണ്ട നേതാവായിരുന്നു. രാഷ്ട്രീയത്തിലെ വംശനാശം നേരിടുന്ന വിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു പി ടി തോമസ്. സ്വന്തം നേട്ടങ്ങള്‍ക്കും വളര്‍ച്ചയ്ക്കുമപ്പുറം ജനസേവനമാകണം രാഷ്ട്രീയപ്രവര്‍ത്തകന്റെ ലക്ഷ്യമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ചു പി ടി. നിലപാടുകളില്‍ വിട്ടുവീഴ്ചകള്‍ക്ക് പി ടി തയാറായിരുന്നില്ല. വിമര്‍ശനത്തിന്റെയും നിര്‍ഭയത്തിന്റെയും…

Read More

സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസുകൾ

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ 2020-21 ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള ക്ലാസുകൾ ആരംഭിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷ ഒഴിവാക്കി. പരിശീലനത്തിന് രജിസ്റ്റർ ചെയ്യുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള കാലാവധി സെപ്റ്റംബർ 20 വരെ നീട്ടി. ഫീസ് അടയ്ക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം www.ccek.org, www.kscsa.org എന്നിവയിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും: www.ccek.org, www.kscsa.org . ഫോൺ: തിരുവനന്തപുരം – 8281098863, 8281098863,…

Read More

ചീഫ് ജസ്റ്റിസിന് നേരെ അതിക്രമ ശ്രമം; കോടതി മുറിക്കുള്ളില്‍ ഷൂ എറിയാന്‍ ശ്രമിച്ച് അഭിഭാഷകന്‍

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ കോടതി മുറിക്കുള്ളിൽ അതിക്രമ ശ്രമം. രാവിലെ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമം നടന്നത്. സനാതന ധര്‍മ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകന്‍ എത്തുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാന്‍ ശ്രമിച്ചു എന്നുമാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സുപ്രീം കോടതിയുടെ സുരക്ഷാ ജീവനക്കാര്‍ ഇടപെടുകയും അഭിഭാഷകനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. 71 വയസുള്ള രാകേഷ് കിഷോർ എന്ന അഭിഭാഷകനാണ് അതിക്രമ…

Read More

കോഴിക്കോട് വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം; അഞ്ച് പേർ പിടിയിൽ, പെൺകുട്ടികളെ രക്ഷപ്പെടുത്തി

  കോഴിക്കോട് കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ. നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ(46), കൊല്ലം പുനലൂർ സ്വദേശി വിനോദ് രാജ്(42) ഏജന്റായ മഞ്ചേരി സ്വദേശി സീനത്ത്(51), രാമനാട്ടുകാര സ്വദേശി അൻവർ(26), താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സിറാജുദ്ദീൻ(36) എന്നിവരാണ് പിടിയിലായത്. അനാശാസ്യകേന്ദ്രത്തിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളെ ഷോട്ട് സ്‌റ്റേ ഹോമിലേക്ക് മാറ്റി. ഇതിലൊരാൾ കോഴിക്കോട് സ്വദേശിനിയും മറ്റൊരാൾ കൊൽക്കത്ത സ്വദേശിനിയുമാണ്. കോഴിക്കോട് അടുത്തിടെ പിടിയിലാകുന്ന മൂന്നാമത്തെ പെൺവാണിഭ സംഘമാണിത്. പ്രതികളെ കോടതിയിൽ…

Read More

അഫ്ഗാനിസ്താനിലെ സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി

  ഡൽഹി: അഫ്ഗാനിസ്താനിലെ സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് ഡൽഹിയിലായിരുന്നു ഉന്നതതല യോഗം നടന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിഷയവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളുമായി ഇന്ത്യ ചർച്ച നടത്തുമെന്ന് സർക്കാർ അറിയിച്ചു. അഫ്ഗാനിസ്താനിൽ പാകിസ്താൻ ഇപ്പോൾ കാണിക്കുന്ന താൽപര്യവും യോഗം വിലയിരുത്തി. നയതന്ത്ര നടപടികൾ സ്വീകരിക്കുന്നതിനായി അഫ്ഗാനിസ്താനിലെ…

Read More

കോഴിക്കോട് ജില്ലയില്‍ 506 പേര്‍ക്ക് കോവിഡ്;രോഗമുക്തി 781, ടി.പി.ആര്‍ 10.24%

  കോഴിക്കോട് ജില്ലയില്‍ 27/11/2021ന് 506 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 496 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നും വന്ന ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 5028 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 781 പേര്‍ കൂടി രോഗമുക്തി നേടി. 10.24…

Read More

ഗ്രൂപ്പുകളുടെ ആധിക്യം: കോൺഗ്രസ് സർവനാശത്തിലേക്ക് പോകുന്നുവെന്ന് വെള്ളാപ്പള്ളി

  ഗ്രൂപ്പുകളുടെ ആധിക്യം കാരണം കോൺഗ്രസ് സർവനാശത്തിലേക്കാണ് പോകുന്നതെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി കോൺഗ്രസിനെ ഇതുവരെ പങ്കിട്ടെടുത്തു. പുതിയ ആൾക്കാർ വന്നപ്പോൾ അവർ ഒരുമിച്ചു. ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് കോൺഗ്രസ് എന്നു പറയുന്നത്. ഗ്രൂപ്പ് ഇല്ലാത്ത അവസ്ഥ ഒരിക്കലും കേരളത്തിൽ കോൺഗ്രസിനുണ്ടാകില്ല. തെക്കനെയും പാമ്പിനെയും ഒന്നിച്ച് കണ്ടാൽ ആദ്യം തല്ലിക്കൊല്ലുക തെക്കനെ എന്നാണ്. ഇത് മനസ്സിലാക്കാൻ സുധാകരന് സാധിച്ചാൽ കുഴപ്പമൊന്നുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More