കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ശ്രീനഗർ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രൺബീർഗർഗ് മേഖലയിൽ ഇന്ന് രാവിലെയാണ് സംയുക്ത സുരക്ഷാ സൈന്യവും ഭീകരരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പൊലീസും സൈന്യവും ചേർന്ന് സ്ഥലത്ത് സംയുക്ത പരിശോധന നടത്തുന്നതിനിടെ ഭീകരർ ഇവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

Read More

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​ന്ത്യ​ക്കാ​ര​ൻ പി​ടി​യി​ൽ

  കുവൈത്ത് സിറ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​ന്ത്യ​ക്കാ​ര​ൻ പി​ടി​യി​ലാ​യി. 120 ട്ര​മ​ഡോ​ൾ ഗു​ളി​ക​ക​ൾ ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യും ഭ​യ​വും ക​ണ്ട​തോ​ടെ അ​ധി​കൃ​ത​ർ ലാ​ഗേ​ജ്​ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ പ​ല ഭാ​ഗ​ത്താ​യി മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക ക​ണ്ടെ​ത്തി​യ​ത്.മ​റ്റൊ​രു കേ​സി​ൽ 200 ഗ്രാം ​മ​യ​ക്കു​മ​രു​ന്നു​മാ​യി ശ്രീ​ല​ങ്ക​ക്കാ​ര​നും പി​ടി​യി​ലാ​യി. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ന്​ കൈ​മാ​റി.

Read More

കോവിഡ് മൂന്നാം തരംഗം; മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയാറാക്കി: ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചാൽ നേരിടുന്നതിന് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി അഡ്മിഷൻ, ഐസിയു അഡ്മിഷൻ, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്സിജൻ സ്റ്റോക്ക് എന്നിവ വർധിപ്പിക്കുന്ന രീതിയിലാണ് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഓരോ സൂചനകൾ വരുമ്പോഴും അടുത്ത…

Read More

എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

  സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരും കാസർഗോഡുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഏത് ദുരന്തത്തെയും നേരിടാൻ സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സജ്ജമാണെന്ന് റവന്യൂ…

Read More

ഇന്ത്യ തോറ്റുതന്നെ തുടങ്ങി; ഇംഗ്ലണ്ടിന് അനായാസ ജയം

ഫോര്‍മാറ്റ് ഏതായാലും ആദ്യ കളിയില്‍ തോറ്റുകൊണ്ടു തുടങ്ങുകയെന്ന പതിവ് ടീം ഇന്ത്യ ഇത്തവണയും തെറ്റിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ പാട്ടുംപാടിയാണ് തോറ്റത്. ഏകപക്ഷീയമായ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ അനായാസവിജയം ടി20യിലെ നമ്പര്‍ വണ്‍ ടീം കൂടിയായ ഇംഗ്ലണ്ട് സ്വന്തമാക്കി. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യയെ ഏഴു വിക്കറ്റിന് 124 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് വിജയത്തിലേക്കു ആദ്യ ചുവട് വച്ചിരുന്നു. ജാണ്‍ റോയിയുടെ (48) വെടിക്കെട്ട്…

Read More

ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ മറന്നു പോവുന്നതെന്തു കൊണ്ട് ?

രസകരമായ സ്വപ്നങ്ങളും പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും മാറി മാറി നമ്മെ തഴുകാറുണ്ട്. ചില സ്വപ്നങ്ങൾ ഉറക്കത്തിന് ശേഷം മറന്നുപോയേക്കാം. എന്നാൽ മറ്റുചിലത് ഓർമയിൽ തങ്ങി നിൽക്കാറുമുണ്ട്. നമ്മൾ മനസിലാക്കിയിട്ടുള്ളതിനെക്കാളും മനോഹരമാണ് സ്വപ്നം. കാഴ്ചയില്ലാത്തവരിലും നിറങ്ങളുടെ ലോകം സമ്മാനിക്കാൻ സ്വപ്നങ്ങൾക്ക് സാധിക്കാറുണ്ട്. സ്പർശനത്തിൽ നിന്നോ ശബ്ദത്തിൽ നിന്നോ മണത്തിൽ നിന്നോ അവർ അറിഞ്ഞ അനുഭവങ്ങൾ ആണ് അവരുടെ സ്വപ്നങ്ങളിലെ നിറങ്ങൾ. പല സ്വപ്നങ്ങൾക്കും നിമിഷ നേരത്തെ ആയുസ്സ് മാത്രമേയുള്ളൂ. നമ്മൾ കാണുന്ന അമ്പത് ശതമാനത്തോളം സ്വപനങ്ങളും ഉണർന്ന് അഞ്ച് മിനിറ്റിനുള്ളിൽ…

Read More

കെ റെയിലിനെതിരെ യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്; ജില്ലാ ആസ്ഥാനങ്ങളിൽ ധർണ

  കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. പാത കടന്നുപോകുന്ന 10 ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലും ജനകീയ മാർച്ചും ധർണയും നടത്തും. സിൽവർ ലൈൻ കടന്നുപോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകൾക്ക് മുന്നിലാണ് സിൽവർ ലൈൻ വിരുദ്ധ മാർച്ച് സംഘടിപ്പിക്കുന്നത്. മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘടാനം എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കെ…

Read More

കോഴിക്കോട് ജില്ലയിൽ 554 പേര്‍ക്ക് കോവിഡ്;രോഗമുക്തി 659, ടി.പി.ആര്‍ 11.23%

കോഴിക്കോട് ജില്ലയിൽ 554 പേര്‍ക്ക് കോവിഡ്;രോഗമുക്തി 659, ടി.പി.ആര്‍ 11.23% ജില്ലയില്‍ ഇന്ന് 554 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 545 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തുനിന്നും വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു. 4986 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 659 പേർ‍ കൂടി…

Read More

32 തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; കൊച്ചി കോര്‍പറേഷനിലും പിറവം നഗരസഭയിലും ഫലം നിര്‍ണായകം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന 32 തദ്ദേശ സ്ഥാപനങ്ങളിലെ ഫലം ഇന്ന് പുറത്തുവരും. രാവിലെ പത്തിന് വോട്ടെണ്ണല്‍ ആരംഭിക്കും. 115 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. എല്‍ ഡി എഫ് നേരിയ ഭൂരിഭക്ഷത്തില്‍ ഭരണം നടത്തുന്ന കൊച്ചി കോര്‍പറേഷനിലെ ഗാന്ധിനഗര്‍ വാര്‍ഡിലും പിറവം നഗരസഭ 14ാം വാര്‍ഡിലും ഫലം നിര്‍ണായകമാണ്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാപഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. കൊച്ചി കോര്‍പറേഷനില്‍ നിലവില്‍ എല്‍ഡി എഫാണ് ഭരണം നടത്തുന്നത്. കൗണ്‍സിലര്‍ കെ കെ…

Read More

മാർപാപ്പയുടെ ഇന്ത്യൻ സന്ദർശനം ഒരു വർഷത്തിനുള്ളിൽ; കേരളത്തിലും എത്തിയേക്കും

  പോപ് ഫ്രാൻസിസ് ഒരു വർഷത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിലേക്ക് വരാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചിരുന്നു. ഇന്ത്യ സന്ദർശത്തിനിടെ കേരളത്തിലും അദ്ദേഹമെത്തുമെന്ന് ഉറപ്പാണ്. കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലയ്ക്കാപ്പിള്ളിയാണ് മാർപാപ്പ കേരളത്തിലും എത്തുമെന്ന് അറിയിച്ചത്. ഇന്ത്യയിലേക്ക് വരാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നരേന്ദ്രമോദിയുമായി നടന്ന മാർപാപ്പയുടെ കൂടിക്കാഴ്ചയാണ് സന്ദർശനത്തിന് വഴിയൊരുക്കുന്നത്. മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചരിത്രപരമായ തീരുമാനമാണെന്ന് സീറോ മലബാർ സഭ…

Read More