എവറസ്റ്റ് കീഴടക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി മരിച്ചു

എടവണ്ണ: നേപ്പാളില്‍എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍19) ആണ് മരിച്ചത്. മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാര്‍ഥിയായിരുന്നു. ഒന്നര മാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിന്‍ ദില്ലിയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറാന്‍ പോകുന്നതായി വിവരം ലഭിച്ചു. വെള്ളിയാഴ്ച എവറസ്റ്റില്‍ നിന്നും ശ്വാസതടസ്സം  അനുഭവപ്പെട്ട് മരിച്ചതായാണ് ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പിതൃസഹോദരന്‍ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്….

Read More

പത്തനംതിട്ടയിലും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് രണ്ട് മരണങ്ങൾ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവല്ല കുറ്റൂർ സ്വദേശി മാത്യുവാണ് മരിച്ചത്. 60 വയസ്സായിരുന്നു. കോട്ടയ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. നേരത്തെ തിരുവനന്തപുരം വെഞ്ഞാറൂമൂട് മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെഞ്ഞാറുമൂട് സ്വദേശി ബഷീറാണ് മരിച്ചത്. 44 വയസ്സായിരുന്നു. വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ബഷീർ ഇന്നലെയാണ് മരിച്ചത്.

Read More

പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞക്കായുള്ള നടപടികൾ പൊതുഭരണ വകുപ്പ് ആരംഭിച്ചു

  സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ പൊതുഭരണ വകുപ്പ് ആരംഭിച്ചു. വോട്ടെണ്ണലിന് പിന്നാലെ സ്വീകരിക്കേണ്ട നടപടികളിലേക്കാണ് വകുപ്പ് കടന്നത്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം രാജിക്കത്ത് നൽകും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ മൂന്ന് ഘട്ടമായാകും നടത്തുക. ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ പിണറായി സർക്കാർ ഈ മാസം ഒമ്പതിന് ശേഷമാകും അധികാരമേൽക്കുക. നാളെ രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ഉച്ചയോടെ ഫലപ്രഖ്യാപനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

വയനാട്ടിൽ 53 പേര്‍ക്കു കൂടി കോവിഡ്; 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 18 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും വന്നവരാണ്. 18 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 454 ആയി. ഇതില്‍ 269 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 184 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 176 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍…

Read More

മൈദ കയറ്റിയ മിനിലോറി തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മാള: മൈദ കയറ്റി വന്ന മിനിലോറി തലകീഴായി മറിഞ്ഞ് അപകടം. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മാള ആളൂര്‍ റോഡില്‍ കൊമ്പൊടിഞ്ഞാമാക്കലിലാണ് അപകടം. മൈദാ മാവ് കയറ്റിവന്ന വാഹനമാണ് റോഡില്‍ മറിഞ്ഞത്. ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നറിയുന്നു. ചാക്കുകള്‍ മറ്റൊരു വാഹനത്തില്‍ കയറ്റി ലോറി നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം, ചാക്ക് മാറ്റുന്നതിന് ഡ്രൈവറുമായി കൂലിയെ ചൊല്ലി താമസമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.

Read More

കണ്ണൂർ കുടിയാൻമലയിൽ എട്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

കണ്ണൂർ കുടിയാൻമലയിൽ എട്ട് വയസ്സുകാരി മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. പുലിക്കുരുമ്പ പുല്ലംവനത്തെ മനോജിന്റെ ഭാര്യ സജിതയാണ് മരിച്ചത്. മകൾ നന്ദുവിനെ കൊലപ്പെടുത്തിയ ശേഷമാണ് സജിത ആത്മഹത്യ ചെയ്തത് ഇരുവരെയും കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ക്ലോസറ്റിൽ ചാരിയിരിക്കുന്ന നിലയിലും യുവതി ഷവറിന്റെ ടാപ്പിൽ തൂങ്ങിയ നിലയിലുമാണ് കണ്ടത്. അതേസമയം മരണത്തിൽ നാട്ടുകാർ ദുരൂഹതയും ആരോപിക്കുന്നുണ്ട്. യുവതിയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്

Read More

സ്വകാര്യബസ്സുകള്‍ക്ക് ഒറ്റ, ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താം

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി നാളെ മുതല്‍ സ്വകാര്യബസ്സുകള്‍ക്ക് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒറ്റ, ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില്‍ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യബസ്സുകള്‍ ഓടേണ്ടത്. എല്ലാ സ്വകാര്യബസ്സുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ല നിലവിലുള്ളത്. അതിനാലാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ ബസ്സുകള്‍ മാറി മാറി സര്‍വീസ് നടത്തണമെന്ന നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് നാളെ ഒറ്റ അക്ക നമ്പര്‍ ബസ്സുകളാണ് ഓടേണ്ടത്. തിങ്കള്‍, ബുധന്‍, വെള്ളി…

Read More

പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും; കേന്ദ്രസർക്കാർ തീരുമാനം ഇന്നറിയാം

പ്രതിപക്ഷത്തിന്റെ പ്രതിഷേധ പരിപാടികൾ തുടരുന്ന സാഹചര്യത്തിൽ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം വന്നേക്കും. ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോയെന്ന് ഇന്ന് തീരുമാനിക്കുമെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം പ്രതിപക്ഷം ഇന്നും രണ്ട് സഭകളും ബഹിഷ്‌കരിക്കും. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ ഇന്നലെ രാജ്യസഭ 7 ബില്ലുകളും ലോക്‌സഭ തൊഴിൽ, നിയമഭേദഗതികളും പാസാക്കിയിരുന്നു. വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന നിയമത്തിലെ ഭേദഗതി രാജ്യസഭ ഇന്ന് പാസാക്കും. അതിനിടെ രാജ്യസഭയിൽ നടന്ന ബഹളത്തിൽ അമർഷം അറിയിച്ച് രാജ്യസഭാ ഉപാധ്യക്ഷൻ രാഷ്ട്രപതിക്ക് കത്തെഴുതി.

Read More

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.40 അടി; ഈ വർഷത്തെ ഏറ്റവുമുയർന്ന ജലനിരപ്പ്

  മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടുമുയർന്നു. നിലവിൽ 141.40 അടിയാണ് ജലനിരപ്പ്. ഈ വർഷത്തെ ഏറ്റവുമുയർന്ന ജലനിരപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. സെക്കൻഡിൽ 1876 ഘനയടി വെള്ളമാണ് ഡാമിൽ നിന്നും തമിഴ്‌നാട് നിലവിൽ കൊണ്ടുപോകുന്നത്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം ഡാമിലെ ജലനിരപ്പ് നവംബർ 30ഓടെ 142 അടിയിലേക്ക് ഉയർത്താൻ തമിഴ്‌നാടിന് സാധിക്കും. മുല്ലപ്പെരിയാർ കേസിലെ ഹർജികൾ ഡിസംബർ പത്തിനാണ് ഇനി പരിഗണിക്കുക.

Read More

ബ്രിക്‌സ് ചലചിത്ര മേള: ധനുഷ് മികച്ച നടൻ, ലാറ ബൊസോണി മികച്ച നടി

ബ്രിക്‌സ് ചലചിത്രമേളയിൽ മികച്ച നടനുള്ള പുരസ്‌കാരം ധനുഷിന്. അസുരൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം ധനുഷ് സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ദക്ഷിണാഫ്രിക്കൻ ചിത്രം ബറാകതും റഷ്യൻ ചിത്രം ദ സൺ എബൗവ് മി നെവർ സെറ്റ്‌സും പങ്കിട്ടു ഗോവ അന്താരാഷ്ട്ര ചലചിത്ര മേളയോട് അനുബന്ധിച്ചാണ് ബ്രിക്‌സ് ചലചിത്ര മേളയും നടന്നത്. മികച്ച സംവിധാനത്തിന് ബ്രസീൽ സംവിധായക ലൂസിയ മൊറാദ് പുരസ്‌കാരം നേടി. ഓൺ വീൽസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ലാറ ബൊസോണി മികച്ച…

Read More