ഗൗരിയമ്മയുടെ നില ഗുരുതരം; വീണ്ടും ഐസിയുവിലേക്ക് മാറ്റി

  കെ ആർ ഗൗരിയമ്മയുടെ നില വീണ്ടും ഗുരുതരം. ഗൗരിയമ്മയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഗൗരിയമ്മയെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനാൽ മുറിയിലേക്ക് മാറ്റിയിരുന്നു. വീണ്ടും സ്ഥിതി ഗുരുതരമായതിനെ തുടർന്നാണ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

Read More

ഷാഫിക്കും ശബരിനാഥനും ദേഹാസ്വസ്ഥ്യം; സമരം തുടരണമോയെന്ന കാര്യത്തിൽ യൂത്ത് കോൺഗ്രസിൽ ചർച്ച

പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന എംഎൽഎമാരും യൂത്ത് കോൺഗ്രസ് നേതാക്കളുമായ ഷാഫി പറമ്പിൽ, കെ എസ് ശബരിനാഥൻ എന്നിവർക്ക് ദേഹാസ്വസ്ഥ്യം. രണ്ട് ദിവസമായി ഇവരുടെ നില സുഖകരമല്ല. ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിൽ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം സമരം തുടരണമോയെന്ന കാര്യത്തിൽ യൂത്ത് കോൺഗ്രസിൽ ചർച്ച നടത്തുകയാണ്. സർക്കാരുമായി ചർച്ച നടത്തി സമരം അവസാനിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ…

Read More

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ പുതിയ സംവിധാനം; ഉദ്ഘാടനം ചൊവ്വാഴ്ച്ച മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് പിടിയിലാകുന്നവര്‍ക്ക് പിഴ അടയ്ക്കുവാനുള്ള ഓണ്‍ലൈന്‍ സംവിധാനം ചൊവ്വാഴ്ച്ച നിലവില്‍ വരും. ഇതിന്‍റെ ഉദ്ഘാടനം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിക്കും. പൂര്‍ണമായും സുതാര്യത ഉറപ്പുവരുത്തുന്ന ഈ സംവിധാനത്തിന് ഇ-ചലാന്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പരിശോധനയ്ക്കെത്തുന്ന പോലിസ് ഉദ്യോഗസ്ഥന്‍റെ കൈവശമുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ നല്‍കിയാല്‍ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. നിയമലംഘനം കണ്ടെത്തുന്നപക്ഷം…

Read More

കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും; മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഉമ്മൻ ചാണ്ടി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എന്നാൽ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി പദത്തിന് അർഹതയുള്ള ഒട്ടേറെ നേതാക്കൾ കോൺഗ്രസിലുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കുകയെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ‘മുഖ്യമന്ത്രി ആരാവും എന്നതിനെപ്പറ്റി യുഡിഎഫിൽ തർക്കമൊന്നും ഉണ്ടാവില്ല. എന്നാൽ അത് ആരാണ് എന്ന് ഇപ്പോൾ പറയാനാവില്ല. കോൺഗ്രസ് ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കുക. അർഹതപ്പെട്ട ഒരുപാടു…

Read More

വിവാദമായ മരം മുറി ഉത്തരവിന് പിന്നിൽ മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ

  വിവാദമായ മരംമുറി ഉത്തരവിന് നിർദേശിച്ച് മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. മരം മുറി തടഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മന്ത്രി നിർദേശിച്ചു. ഉദ്യോഗസ്ഥരുടെ നിർദേശം അവഗണിച്ചായിരുന്നു ഉത്തരവിറക്കിയത്. റവന്യു ഭൂമിയിലെ മരം മുറിക്കുന്നതിന് നിയമവകുപ്പിന്റെയും അഡീഷണൽ എ ജിയുടെയും ഉപദേശം വാങ്ങിവേണം ഉത്തരവിറക്കുവാൻ. എന്നാൽ മന്ത്രിക്ക് നിയമോപദേശം ലഭിച്ചിട്ടില്ലെന്നത് ഫയലിൽ നിന്ന് വ്യക്തമാണ്. 2020 ഒക്ടോബർ അഞ്ചിന് ചന്ദ്രശേഖരൻ നൽകിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. രാജകീയ മരങ്ങൾ മുറിക്കാനാകില്ലെന്ന നിയമവ്യവസ്ഥ മറികടക്കാനാണ് ഉത്തരവിറക്കാൻ നിർദേശിച്ചിരിക്കുന്നത്. മരം…

Read More

ലോക്ക് ഡൗൺ ജൂൺ 9 വരെ: സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ

  സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടിയെങ്കിലും ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. എല്ലാ വ്യവസായ സ്ഥാപനങ്ങളും അമ്പത് ശതമാനം ജീവനക്കാരെ വെച്ച് ഇന്ന് മുതൽ പ്രവർത്തിക്കാം. പുസ്തക വിൽപ്പന കടകൾ, ചെരുപ്പുകടകൾ, തുണിക്കടകൾ, ജ്വല്ലറി എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കാം ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം. കള്ളുഷാപ്പുകളിൽ പാഴ്‌സൽ അനുവദിക്കും. പാഴ് വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ട് ദിവസം…

Read More

കുമ്പളങ്ങി ആന്റണി ലാസർ വധം: യുവതിയടക്കം രണ്ട് പ്രതികൾ അറസ്റ്റിൽ, രണ്ട് പേർ ഒളിവിൽ

  എറണാകുളം കുമ്പളങ്ങിയിൽ  ആന്റണി ലാസർ എന്ന 39കാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. പുത്തങ്കരി വീട്ടിൽ സെൽവൻ(53), തറേപ്പറമ്പിൽ ബിജുവിന്റെ ഭാര്യ രാഖി(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതികളായ ബിജു, ഇയാളുടെ സുഹൃത്ത് ലാൽജി എന്നിവർ ഒളിവിലാണ് ആന്റണി ലാസറിനോടുള്ള ബിജുവിന്റെ പൂർവ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർ തമ്മിലുണ്ടായിരുന്ന പ്രശ്‌നം പറഞ്ഞു തീർക്കാനെന്ന രീതിയിൽ ശെൽവൻ ആന്റണിയെ സംഭവദിവസം വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ബിജുവും സുഹൃത്തുക്കളും ചേർന്ന് മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന്…

Read More

സുൽത്താൻബത്തേരി നഗരസഭ കൂടുതൽ നിയന്ത്രണങ്ങൾ നഗരത്തിൽ കൊണ്ട് വരുന്ന തീരുമാനം പിൻവലിക്കണം; കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബത്തേരി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു

സുൽത്താൻബത്തേരി നഗരസഭകണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും കൂടുതൽ നിയന്ത്രണങ്ങൾക്ക് വേണ്ടി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ കടകൾ തുറന്നു പ്രവർത്തിക്കാൻ നിർദ്ദേശം നൽകുകയും ചെയ്ത നഗരസഭാ തീരുമാനം പിൻവലിക്കണമെന്നും കടകൾ പ്രവർത്തിക്കേണ്ട സമയം രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ഏഴ് മണി വരെയായി പുന:ക്രമീകരിക്കണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബത്തേരി ഏരിയാ കമ്മറ്റി അധികൃതരോടാവശ്യപ്പെട്ടു -സാമ്പത്തിക നഷ്ടം മൂലം വ്യാപാരം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്ത ഈ അവസ്ഥയിൽ…

Read More

സ്മാർട്ട്‌ഫോൺ വാങ്ങാനായി ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റു; 17 കാരൻ അറസ്റ്റിൽ

ഒഡിഷയിൽ സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനായി ഭാര്യയെ 55കാരന് വിറ്റ 17കാരൻ അറസ്റ്റിൽ. വിവാഹത്തിന് ഒരു മാസത്തിന് ശേഷം ഭാര്യയെ 55കാരനായ രാജസ്ഥാൻ സ്വദേശിക്ക് വിൽക്കുകയായിരുന്നു. 26കാരിയെ രാജസ്ഥാനിലെ ബാരനിൽനിന്ന് പൊലീസ് രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ഗ്രാമത്തിൽനിന്ന് യുവതിയെ രക്ഷപ്പെടുത്തുന്നതിനെത്തിയ പൊലീസിനെ ഗ്രാമവാസികൾ തടഞ്ഞിരുന്നു. യുവതിയെ പണം നൽകി 55കാരൻ വാങ്ങിയതാണെന്ന് പറഞ്ഞ് ഗ്രാമവാസികൾ തടയുകയായിരുന്നു. ജൂലൈയിലായിരുന്നു 17കാരന്റെയും യുവതിയുടെയും വിവാഹം. ‘ആഗസ്റ്റിൽ ഇരുവരും രാജസ്ഥാനിൽ ഇഷ്ടിക ചൂളയിൽ ജോലിക്കായി പോയി. പുതിയ ജോലി ലഭിച്ച് ദിവസങ്ങൾക്കകം 17കാരൻ ഭാര്യയെ 55കാരന്…

Read More