മുംബൈ ബാർജ് അപകടം: 86 മൃതദേഹങ്ങളും കണ്ടെത്തി; മരിച്ച മലയാളികളുടെ എണ്ണം എട്ടായി

  മുംബൈ തീരത്ത് മുങ്ങിയ ബാർജിലെയും ടഗ് ബോട്ടിലെയും മുഴുവൻ മൃതദേഹങ്ങളും കണ്ടെത്തി. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി നാവികസേന അറിയിച്ചു. ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞതോടെ അപകടത്തിൽ ആകെ മരിച്ച മലയാളികളുടെ എണ്ണം എട്ടായി 86 മൃതദേങ്ങളിൽ പലതും ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. അടൂർ പഴകുളം സ്വദേശി വിവേക് സുരേന്ദ്രന്റെ മൃതദേഹമാണ് തിങ്കളാഴ്ച തിരിച്ചറിഞ്ഞത്. അപകടത്തിൽപ്പെട്ട ബാർജിൽ 262 ജീവനക്കാരും ടഗിൽ 13 ജീവനക്കാരുമാണുണ്ടായിരുന്നത്. ഇരുപതിലേറെ മലയാളികളെ രക്ഷപ്പെടുത്തിയിരുന്നു. ആകെ 188 പേരെയാണ് നാവിക സേന രക്ഷപ്പെടുത്തിയത്.

Read More

ഒളിംപ്യൻ ശ്രീജേഷിന് മന്ത്രി പി. രാജീവിന്‍റെ ഓണസമ്മാനം

ഒളിംപിക്സ് മെഡൽ നേട്ടം ഇന്ത്യക്ക് സമ്മാനിച്ച മലയാളത്തിൻ്റെ അഭിമാനമായ ഹോക്കി താരം ഒളിംപ്യൻ ശ്രീജേഷിന് ഓണസമ്മാനവുമായി മന്ത്രി പി.രാജീവ്. ശ്രീജേഷിൻ്റെ വീട്ടിലെത്തിയ മന്ത്രി ഓണസമ്മാനം കൈമാറി. തൻ്റെ കൈയ്യൊപ്പോടു കൂടിയ ഹോക്കി സ്റ്റിക്ക് ശ്രീജേഷ് മന്ത്രിക്കും സമ്മാനമായി നൽകി. മുഖ്യമന്ത്രിയുടെയും സർക്കാരിൻ്റെയും ഓണാശംസകൾ മന്ത്രി ശ്രീജേഷിനെയും കുടുംബത്തെയും അറിയിച്ചു. സ്പോർട്സിൽ മികവ് പുലർത്തുന്നവർക്ക് സർക്കാർ സർവീസിൽ ജോലി നൽകുമ്പോൾ അവരെ കായിക മേഖലയുടെ പ്രോത്സാഹനത്തിന് വിനിയോഗിക്കണമെന്ന് ശ്രീജേഷ് ചൂണ്ടിക്കാട്ടി. സ്പോർട്സ് ട്രെയിനിംഗ് സ്കൂളുകൾ പോലുള്ള സ്ഥാപനങ്ങളിൽ ഇവരുടെ…

Read More

രാജന്റേയും അമ്പിളിയുടേയും വീട് സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി കെ കെ ഷൈലജ

നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ മരണപ്പെട്ട രാജന്റേയും അമ്പിളിയുടേയും വീട് സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി കെ കെ ഷൈല. കുട്ടികളുടെ തുടർപഠനവും ആരോഗ്യ സംരക്ഷണവും സർക്കാർ ഏറ്റെടുത്തുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഈ മക്കളുടെ വേദനയ്ക്ക് ആശ്വാസമായി സർക്കാർ എപ്പോഴും കൂടെയുണ്ടെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി. കുറിപ്പ് ഇങ്ങനെ: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മരണമടഞ്ഞ രാജന്റേയും അമ്പിളിയുടേയും വീട് സന്ദര്‍ശിച്ചു. മൂത്തമകനെ കണ്ട് കാര്യങ്ങള്‍ അന്വേഷിച്ചു. ഇളയകുട്ടിയ്ക്ക് ചില പ്രയാസങ്ങളുള്ളതിനാല്‍ ആശുപത്രിയിലാണ്. കുട്ടിയുടെ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ നിര്‍വഹിക്കുന്നതാണ്. കുട്ടിക്ക് വേറെ പ്രശ്‌നങ്ങളില്ലെന്നാണ് അറിഞ്ഞത്….

Read More

ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ 10 കോടി രൂപ തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ പത്ത് കോടി രൂപ ഉടൻ തിരികെ നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും അവകാശി ഗുരുവായൂരപ്പനാണെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു ബിജെപി നേതാവാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കാൻ മാത്രമേ ദേവസ്വം ബോർഡിന് അവകാശമുള്ളൂ എന്നും അത് കൈമാറാൻ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു ദേവസ്വം നിയമത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമത്തിന്റെ പരിധിയിൽ നിന്ന്…

Read More

കോവിഡിനെതിരെ സൗദി നിര്‍മിത വാക്‌സിന്‍: ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കം

റിയാദ്: സൗദി നിര്‍മിത കൊറോണ വാക്‌സിനിന്റെ ആദ്യ ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കമായി. ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ച വാക്‌സിന്‍ ഫലപ്രദമാണെന്ന് ലാബ് പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ട്. വാക്‌സിനിന്റെ ലാബ് പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ക്ലിനിക്കില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. കൊറോണ വൈറസിനെതിരായ ആദ്യത്തെ സൗദി വാക്‌സിന്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ ശ്രമങ്ങളുമായും സൗദി സര്‍വകലാശാലകളുടെ സംഭാവനയെയും സംയോജനത്തെയും ക്ലിനിക്കല്‍ പരീക്ഷണം പ്രതിഫലിപ്പിക്കുന്നു. രാജ്യത്ത് വിദ്യാഭ്യാസ മേഖലക്കും ശാസ്ത്രീയ ഗവേഷണത്തിനും ഭരണാധികാരികളില്‍ നിന്ന്…

Read More

സൗദിയില്‍ ഇന്ന് 174 കൊവിഡ് രോഗികള്‍,മരണം 10

റിയാദ്:കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 174 പേരില്‍കൂടി.തുടർച്ചയായി മരണനിരക്കിൽ കുറവ് തന്നെയാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.10 പേരുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.അതോടൊപ്പംതന്നെ ഇന്ന് രോഗമുക്തരായത് 208 പേരുമാണ്. തുടക്കംമുതൽ ഇതുവരെ സൗദിയിൽ കൊവിഡ് ബാധിച്ചത് 3,60,690 പേരിലാണ്.കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 6,101 പേരും,മൊത്തം രോഗമുക്തി നേടിയവർ 3,51,573 പേരുമാണ്.ആരോഗ്യമന്ത്രാലയത്തിന്റെ വിവിധ കേന്രങ്ങളിലായി നിലവില്‍ 3,016 പേരാണ് ചികിത്‌സയിലുള്ളത്. ഇതില്‍ 436 പേർ അത്യാസന്ന നിലയിലുമാണ്.ഇന്ന് ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത്…

Read More

വയനാട് ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ്;27 പേര്‍ക്ക് രോഗമുക്തി

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 27 പേര്‍ രോഗമുക്തി നേടി. 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26955 ആയി. 25297 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1397 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1278 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മീനങ്ങാടി…

Read More

സിഎം രവീന്ദ്രനെ പതിനാല് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു

കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തുവിട്ടയച്ചു. നീണ്ട പതിനാല് മണിക്കൂറാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്തത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. സിഎം രവീന്ദ്രന്റെ മൊഴി പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ നീക്കം. രാവിലെ ഒമ്പത് മണിക്കാണ് ചോദ്യം ചെയ്യൽ ആരംഭഇച്ചത്. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്. വിവിധ സർക്കാർ പദ്ധതികളുടെ ടെൻഡർ നടപടികൾ,…

Read More

താമരശ്ശേരിയിൽ സ്‌കൂട്ടറിൽ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പുതുപ്പാടി പെരുമ്പള്ളി സ്വദേശി ആബിദ്, ഷഹീർ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സ്‌കൂട്ടറിൽ വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്. എലോക്കര വെച്ച് പോലീസ് കൈ കാണിച്ചെങ്കിലും ഇവർ നിർത്താതെ പോയി. പിന്തുടർന്നെത്തിയാണ് പോലീസ് ഇവരെ പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് ഒന്നര ലക്ഷത്തോളം രൂപ വിലവരും മൊത്ത കച്ചവടക്കാരിൽ നിന്നുമെത്തിക്കുന്ന കഞ്ചാവ് താമരശ്ശേരി, കൊടുവള്ളി, അടിവാരം എന്നിവിടങ്ങളിലെ ചെറു കച്ചവടക്കാർക്കും സ്‌കൂൾ…

Read More

ബോചെയെ കാണാന്‍ പറ്റാത്തതില്‍ ആത്മഹത്യ ശ്രമം

  കൂരാച്ചുണ്ട് അമീന്‍ റസ്‌ക്യൂ ടീമിന് വിദേശനിര്‍മ്മിത ബോട്ട് നല്‍കുന്നതിനായി ബോചെ എത്തിയ ചടങ്ങിനിടെ യുവതിയുടെ ആത്മഹത്യ ശ്രമം. കഴിഞ്ഞ കുറെ ദിവസങ്ങളായി ബോചെയെ നേരില്‍ കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ബോചെയുടെ കടുത്ത ആരാധികയായ യുവതി. കക്കയത്ത് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിന് ബോചെ എത്തുന്നതറിഞ്ഞ് രാവിലെ തന്നെ യുവതി സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ബോചെ വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ, അദ്ദേഹത്തെ കാണാന്‍ സാധിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചതിനെ തുടര്‍ന്ന് നിരാശയിലായ യുവതി പുഴയില്‍ ചാടുകയായിരുന്നു. പുഴയില്‍ ചാടിയ യുവതിയെ അമീന്‍…

Read More