രണ്ടായിരം ഓക്‌സിജൻ കോൺസൺട്രേറ്റുകൾ: കൊവിഡ് പ്രതിരോധത്തിന് ബിസിസിഐയുടെ സഹായം

കൊവിഡ് പ്രതിരോധത്തിന് സഹായം പ്രഖ്യാപിച്ച് ബിസിസിഐ. ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 10 ലിറ്റർ വീതമുള്ള രണ്ടായിരം ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്യുമെന്ന് ബിസിസിഐ അറിയിച്ചു. വരും മാസങ്ങളിൽ തന്നെ ഓക്‌സിജൻ കോൺസൺട്രേറ്റുകളുടെ വിതരണം പൂർത്തിയാക്കും. ആരോഗ്യപ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെ ബിസിസിഐ അഭിനന്ദിച്ചു. ആരോഗ്യപ്രവർത്തകരാണ് രാജ്യത്തിന്റെ മുൻനിര പോരാളികളെന്നും അവരെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും ബിസിസിഐ വ്യക്തമാക്കി.

Read More

കോവിഡ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി

രാ​ജ്യ​ത്ത് കോവിഡ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ല്‍ എ​യിം​സ് ആ​ശു​പ​ത്രി​ക്കു ത​റ​ക്ക​ല്ലി​ട്ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ നി​ര്‍​മി​ച്ച വാ​ക്സി​ന്‍ ല​ഭി​ക്കു​മെ​ന്നും വാ​ക്സി​നേ​ഷ​ന്‍ പ​രി​പാ​ടി​ക​ളു​ടെ ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന് അ​നു​മ​തി തേ​ടി​യ ക​ന്പ​നി​ക​ളെ പ​രി​ശോ​ധി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ദ​ഗ്ധ സ​മി​തി​യെ നി​യ​മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. അ​തേ​സ​മ​യം, സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ. ഭാ​ര​ത് ബ​യോ​ടെ​ക് എ​ന്നി​വ​യു​ടെ കോ​വി​ഡ് വാ​ക്സി​നു​ക​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ അ​ടി​യ​ന്ത​ര…

Read More

വയനാട് ജില്ലാ കലക്ടർ പി.പി. ഇ . കിറ്റണിഞ്ഞെത്തി: ആദ്യം സത്യ പ്രതിജ്ഞ ചെയ്തത് എൻ.സി. പ്രസാദ്

ചരിത്രത്തിലാദ്യമായി പി.പി. ഇ കിറ്റ് അണിഞ് തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ‘ വയനാട് ജില്ലാ പഞ്ചായത്തിലെ അംഗങ്ങൾക്ക് സത്യ വാചകം ചൊല്ലി കൊടുക്കാൻ കലക്ടർ ഡോ: ‘അദീല അബ്ദുള്ള എത്തിയത് പി.പി. ഇ . കിറ്റ് അണിഞ്. ഏറ്റവും പ്രായം കൂടിയ അംഗമെന്ന നിലയിൽ പൊഴുതനയിൽ നിന്നുള്ള എൻ.സി. പ്രസാദിന് കലക്ടർ സത്യ വാചകം ചൊല്ലി കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾക്ക് എൻ.സി.പ്രസാദാണ് സത്യ വാചകം ചൊല്ലി കൊടുത്തത് ‘ ടി.എം.ഷൈജു അംഗങ്ങൾക്ക് സ്വാഗതം ആശംസിച്ചു. ജീവനക്കാർ…

Read More

പത്രിക തള്ളിയതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; ബിജെപിക്ക് നിർണായകം

നാമനിർദേശ പത്രിക തള്ളിയതിനെതിരെ എൻഡിഎ സ്ഥാനാർഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരിയിലെ ബിജെപി സ്ഥാനാർഥി എൻ ഹരിദാസ്, ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യം എന്നിവരാണ് ഹർജി നൽകിയത്. തിരുത്താവുന്ന പിഴവുകളാണ് സംഭവിച്ചതെന്നും എന്നാൽ വരണാധികാരി അതിന് സമ്മതിച്ചില്ലെന്നും ഇവർ പറയുന്നു കൊണ്ടോട്ടിയിലും സമാന പിഴവുകൾ ഉണ്ടായപ്പോൾ തെറ്റ് തിരുത്താൻ അവസരം നൽകിയതായും ഇവർ ചൂണ്ടിക്കാണിക്കുന്നു. ദേവികുളത്തെ എൻഡിഎ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെതിരെ നൽകിയ ഹർജിയും ഇന്ന് കോടതി പരിഗണിക്കും. ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ…

Read More

കാസർകോട് മുതൽ തിരുവനന്തപുരം വരെ ഗുണ്ട ഇടനാഴിയായി മാറി: വി ഡി സതീശൻ

  കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഗുണ്ടാ ഇടനാഴിയായി മാറിയെന്ന് വി ഡി സതീശൻ ആരോപിച്ചു. കേരളം ഭയന്നുവിറച്ച് നിൽക്കുന്ന സാഹചര്യമാണ്. സർക്കാരിന് പോലീസിലുള്ള നിയന്ത്രണം നഷ്ടമായി. കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കളാണെന്നും സതീശൻ ആരോപിച്ചു എല്ലാ അക്രമസംഭവങ്ങൾക്കും പൊലീസ് കൂട്ട് നിൽക്കുകയാണ്. ഭയമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഭരിക്കുന്നത്. ലോകായുക്തയിൽ കേസ് വന്നപ്പോൾ പല്ലും നഖവും ഊരിയെടുത്തു. കെ…

Read More

പുതുതായി 32 ഹോട്ട് സ്‌പോട്ടുകൾ, ആകെ എണ്ണം 607 ആയി; എട്ട് പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ നെടുംകുന്നം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), പനച്ചിക്കാട് (18), കുമരകം (7), ഇരാറ്റുപേട്ട (9, 11, 12), തീക്കോയി (13), രാമപുരം (7, 8), ഉഴവൂര്‍ (12), കൊല്ലം ജില്ലയിലെ നെടുമ്പന (17), ശൂരനാട് സൗത്ത് (5), പേരയം (4, 5), പെരിനാട് (1, 2, 20), മേലില (9), ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), ആലക്കോട് (സബ് വാര്‍ഡ് 2), കാഞ്ചിയാര്‍ (സബ്…

Read More

എൽ ക്ലാസിക്കോയിൽ ആര് നേടും: ടോസ് നേടിയ മുംബൈ ചെന്നൈയെ ബാറ്റിംഗിന് അയച്ചു

ഐപിഎല്ലിൽ ഇന്ന് എൽ ക്ലാസികോ. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ ബാറ്റിംഗിന് അയച്ചു. മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. അതേസമയം മുംബൈ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട് ജയന്ത് യാദവ്, നഥാൻ കോൾട്ടർനെയ്ൽ എന്നിവർക്ക് പകരം ജയിംസ് നീഷാം, ധവാൽ കുൽക്കർണി എന്നിവർ ടീമിലെത്തി. ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവുമായി ഒന്നാം സ്ഥാനത്താണ് ചെന്നൈ. നാലാം സ്ഥാനത്താണ് മുംബൈ.

Read More

മന്ത്രി ജയരാജന്റെ ഭാര്യയുടെ ബാങ്ക് ലോക്കർ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു

മന്ത്രി ഇ പി ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെ ബാങ്ക് ലോക്കറിന്‍റെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. കേരള ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജറോടാണ് ഇ.ഡി വിവരങ്ങള്‍ തേടിയത്. ലോക്കര്‍ ആരംഭിച്ചത്, അവസാനമായി ലോക്കല്‍ തുറന്നത് തുടങ്ങിയ വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. മന്ത്രിയുടെ ഭാര്യ ക്വാറന്‍റൈന്‍ ലംഘിച്ച്‌ ബാങ്കിലെത്തി ലോക്കര്‍ തുറന്നത് വിവാദമായിരുന്നു. ഇ.പി ജയരാജന്‍റെ മകന്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ബാങ്കിലെ മൂന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കുടുംബവഴക്ക്: യുവതി ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടെറസിൽ നിന്ന് താഴേക്കിട്ടു

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടെറസിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഉത്തരാഖണ്ഡിലെ പത്തോറഗഢിലാണ് സംഭവം. 30കാരിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. ഭർത്താവ് ടെറസിൽ നിന്ന് വീണുമരിച്ചുവെന്നാണ് ഇവർ പറഞ്ഞത്. കുന്ദൻസാമി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ യുവാവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി. യുവതിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തു.

Read More