‘ലോകം മുഴുവന്‍ സുഖം പകരാനായി’ ഗാനാലാപനവുമായി സീരിയല്‍ താരങ്ങളും
കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് സീരിയല്‍ ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ പ്രിയ പരമ്പരകള്‍ നിറഞ്ഞ സായാഹ്നങ്ങളുമായി അവര്‍ കുറച്ചു നാളത്തേക്ക് എത്തുന്നില്ലെങ്കിലും, ലോക നന്മക്കായി പലയിടങ്ങളില്‍ നിന്നായി അവര്‍ പാടുകയാണ്. ചലച്ചിത്ര പിന്നണി ഗായകരും നടന്‍ മോഹന്‍ലാലും ‘ലോകം മുഴുവന്‍ സുഖം പകരാനായി’ ആലപിച്ച ശേഷം സീരിയല്‍ താരങ്ങളും ഗാനാലാപനവുമായി രംഗത്തെത്തി. പൂര്‍ണ്ണമായും തങ്ങളുടെ വീടുകളില്‍ ഇരുന്ന് പാടി പിന്നീട് എഡിറ്റ് ചെയ്തു ചേര്‍ത്ത ഗാനങ്ങളാണിത്. കെ.ബി. ഗണേഷ്‌കുമാര്‍, രാജീവ്…