മഴ കനക്കും; 7 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം തുലാവർഷം വീണ്ടും സജീവമാകുന്നു.അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കന്യാകുമാരിക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാത…

Read More

ബിഹാറിൽ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ജെഡിയു നേതാക്കള്‍

ദില്ലി: പുതിയ ബിഹാർ സർക്കാർ ഈയാഴ്ച ചുമതലയേൽക്കും. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു നേതൃത്വം വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും സജീവമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജെഡിയു നേതാക്കള്‍ ചര്‍ച്ച നടത്തി. ജെഡിയു നേതാവ് സഞ്ജയ് ജാ ആണ് അമിത് ഷായെ കണ്ടത്. ധർമെന്ദ്ര പ്രധാൻ, വിനോദ് താവ് ടെ എന്നിവരും ചര്‍ച്ചയിൽ പങ്കെടുത്തു. ഇന്ന് നിയമസഭ കക്ഷി യോഗം ചേർന്ന് നിതീഷ് കുമാറിനെ കക്ഷി നേതാവായി തെരെഞ്ഞെടുത്തേക്കും. അതേസമയം, കഷ്ടിച്ചാണ് ആർ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.07 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1821, കൊല്ലം 1393, പത്തനംതിട്ട 315, ആലപ്പുഴ 1448, കോട്ടയം 644, ഇടുക്കി 682, എറണാകുളം 1907, തൃശൂർ 1222, പാലക്കാട് 1487, മലപ്പുറം 2306, കോഴിക്കോട് 849, വയനാട് 152, കണ്ണൂർ 592, കാസർഗോഡ് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,57,597 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

‘അല്‍പ വസ്ത്രം എന്ന പ്രയോഗം തന്നെ അടിസ്ഥാനരഹിതം; സ്‌കൂളുകളില്‍ പഠിപ്പിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല’; എ എ റഹിം

കുട്ടികള്‍ സൂംബ ഡാന്‍സ് കളിക്കട്ടെയെന്നും എതിര്‍ക്കുന്നവരും വൈകാതെ ഈ താളത്തിനൊത്ത് നൃത്തം ചെയ്യുമെന്നും എ എ റഹിം എം പി. നൃത്തസംവിധായകനും എയറോബിക്‌സ് പരിശീലകനുമായ കൊളംബിയക്കാരന്‍ ആല്‍ബര്‍ട്ടോ ‘ബെറ്റോ’ പെരസ് യാദൃശ്ചികമായി കണ്ടുപിടിച്ച ഒരു വ്യായാമ മുറയാണ് സൂംബയെന്നും ഒരു സാധാരണ വ്യായാമം എന്നതിലുപരി, മാനസിക പിരിമുറുക്കം കുറയ്ക്കാനും നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ നേരിടാനും സൂംബ ഡാന്‍സ് ഫലപ്രദമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു അല്‍പ വസ്ത്രം’ എന്ന പ്രയോഗം തന്നെ അടിസ്ഥാനരഹിതമാണ്. എനിക്കറിയാവുന്ന ധാരാളം ആളുകള്‍ ഒറ്റയ്ക്കും…

Read More

എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് രണ്ടാംതവണയാണ് കേസ് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെടുന്നത്. കോടതിയില്‍ ചില രേഖകള്‍ നല്‍കാന്‍ സമയം വേണമെന്നാണ് സിബിഐ ആവശ്യപ്പെടുന്നത്. കേസ് മാറ്റിവെക്കാന്‍ തന്നെയാണ് സാധ്യത. കേസിലെ 3 പ്രതികളെ വിചാരണക്കോടതിയും ഹൈക്കോടതിയും കുറ്റവിമുക്തരാക്കിയതിനാല്‍ സുപ്രീംകോടതി ഇടപെടണമെങ്കില്‍ ശക്തമായ കാരണങ്ങള്‍ വേണമെന്ന് ജസ്റ്റിസ്…

Read More

അപരനെ നിർത്തിയത് മാന്യതയില്ലാത്ത പ്രവർത്തി; ജോസ് കെ മാണിക്ക് പരാജയഭീതിയെന്ന് മാണി സി കാപ്പൻ

പാലായിൽ തന്റെ പേരിൽ അപരനെ നിർത്തിയത് ജോസ് കെ മാണിക്ക് പരാജയഭീതിയെ തുടർന്നെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ. ഇത് മാന്യതയുള്ള ആരും ചെയ്യുന്ന പ്രവർത്തിയല്ല. പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി വോട്ട് പിടിക്കുകയാണെന്നും മാണി സി കാപ്പൻ ആരോപിച്ചു തനിക്ക് 15,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. ഇടതുമുന്നണി വിട്ട് വന്ന മാണി സി കാപ്പനും ഇടതുമുന്നണിയിലേക്ക് ചേക്കേറിയ ജോസ് കെ മാണിയും തമ്മിലാണ് പാലായിൽ ഏറ്റുമുട്ടുന്നത്.

Read More

മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി; താൻ കെപിസിസി പ്രസിഡന്റാകുമെന്നത് അടഞ്ഞ അധ്യായമെന്ന് സുധാകരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതോടെ താൻ കെപിസിസി പ്രസിഡന്റാകുമെന്ന ചർച്ചക്ക് പ്രസക്തിയില്ലെന്നും കെ സുധാകരൻ. മുല്ലപ്പള്ളിയുടെ തീരുമാനം താനടക്കം എല്ലാവരും അംഗീകരിക്കുന്നു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാലും ഓരോരുത്തർക്കും വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ട്. അത് അംഗീകരിക്കണം. കെപിസിസി പ്രസിഡന്റാകാൻ നടക്കുന്ന ആളല്ല താനെന്നും സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് പദവി എല്ലാകാലത്തും ഉയർന്നുവരും. സന്ദർഭം കഴിഞ്ഞാൽ ആ ചർച്ച അവസാനിക്കും. ഇതുമായി ബന്ധപ്പെട്ട് താനിതുവരെ ഹൈക്കമാൻഡുമായി ചർച്ച നടത്തിയിട്ടില്ല. കെ സുധാകരൻ പ്രസിഡന്റ് ആയാലും ഇല്ലെങ്കിലും യുഡിഎഫിന്റെ…

Read More

‘ഫിറ്റ്നസ് ഇല്ലെങ്കിൽ ശമ്പളവുമില്ല’; സ്കൂളുകളുടെ സുരക്ഷയിൽ കടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്, താത്കാലിക സര്‍ട്ടിഫിക്കറ്റ് നേടിയവർ പ്രതിസന്ധിയിൽ

  തിരുവനന്തപുരം∙ സ്‌കൂളുകളുടെ ഫിറ്റ്‌നസും തസ്തിക നിര്‍ണയവും ജീവനക്കാരുടെ ശമ്പളവും ബന്ധിപ്പിച്ച് സുരക്ഷയില്‍ നിലപാട് കടുപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ തുറക്കാന്‍വേണ്ടി മാത്രമായി തദ്ദേശസ്ഥാപനങ്ങളില്‍നിന്നു താത്കാലിക ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച സ്‌കൂളുകളിലെ അധ്യാപകരും ജീവനക്കാരുമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. പ്രൊവിഷണല്‍ ഫിറ്റ്നസ് നല്‍കാന്‍ ചട്ടമോ ഉത്തരവോ ഇല്ലാത്തതിനാല്‍, അത്തരം സ്‌കൂളില്‍ തസ്തികനിര്‍ണയം നടത്താനാവില്ലെന്നു ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ഈ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ജൂലൈ 15 മുതലുള്ള ശമ്പളം നല്‍കാനാവില്ലെന്നും അധ്യാപകരെ സീനിയോറിറ്റി അടിസ്ഥാനമാക്കി ക്രമീകരിക്കാനുമാണ് നിര്‍ദേശം. ഒരു…

Read More

ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ ബാങ്കിങ് സേവനങ്ങൾ നൽകാൻ വാട്‍സാപ്പ്

ന്യൂഡൽഹി: വിവിധ ബാങ്കുകളുമായി ചേര്‍ന്ന് ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ ബാങ്കിങ് സേവനങ്ങൾ നൽകാൻ തയ്യാറെടുക്കുകയാണ് വാട്‍സാപ്പ്. ഐസിഐസിഐ ബാങ്ക് , എച്ച്ഡിഎഫ്‍സി ബാങ്ക് തുടങ്ങിയ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കുകളുമായി ചേര്‍ന്നാണ് വാട്‍സാപ്പ് പങ്കാളിത്തത്തിൽ ഏര്‍പ്പെടുന്നത് എന്നാണ് സൂചന. വരുമാനം കുറഞ്ഞവര്‍ക്ക് ഇൻഷുറൻസ് , പെൻഷൻ എന്നിവ ഏര്‍പ്പെടുത്തുന്ന പദ്ധതികൾ തുടങ്ങാനും പ്ലാൻ ഉണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിയ്ക്കുന്നു. ബാങ്കിങ് സേവനങ്ങൾ ലഘൂകരിയ്ക്കുന്നതിൻെറ ഭാഗമായി കൂടുതൽ ധനകാര്യ സ്ഥാപനങ്ങളുമായി വാട്‍സാപ്പ് പങ്കാളിത്തത്തിൽ ഏര്‍പ്പെട്ടേക്കും. ഓട്ടോമേറ്റഡ് ടെക്സ്റ്റ് മെസേജുകളിലൂടെ…

Read More

സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ചയിലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവെച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. സൈബർ അധിക്ഷേപ പരാതിയിൽ ജയിലിൽ കഴിഞ്ഞിരുന്ന…

Read More