Headlines

നടിയും എംപിയുമായ സുമലതക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചലചിത്ര നടിയും എംപിയുമായ സുമലതക്ക് കൊവിഡ് സ്ഥിരീകരിച്ചു. സുമലത തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് വഴി അറിയിച്ചത്. ജുലൈ നാലിന് തലവേദനയും തൊണ്ട വേദനയെയും തുടര്‍ന്ന് ഡോക്ടറെ സമീപിച്ചു. സ്രവം പരിശോധനക്ക് അയച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചുവെന്നും ഇവര്‍ പറയുന്നു മാണ്ഡ്യയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സുമലത. ഒരുകാലത്ത് ദക്ഷിണേന്ത്യന്‍ സിനിമകളിലെ മുന്‍നിര നായികയായിരുന്നു ഇവര്‍. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Read More

12 കോടിയുടെ ഭാഗ്യവാൻ വയനാട് പനമരം സ്വദേശി സയ്തലവി

  പനമരം : ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ ഓണം ബംബർ 12 കോടിയുടെ ഭാഗ്യവാൻ പനമരം സ്വദേശി സെയ്തലവി . ഇദ്ദേഹം ഗൾഫിൽ ഒരു ഹോട്ടലിൽ പാചക തൊഴിലാളിയാണ് . പനമരം പരക്കുനിയിൽ വാടക ക്വാട്ടേഴ്സിലാണ് താമസം . അവധിക്ക് നാട്ടിൽ വന്ന് തിരികെ ഗൾഫിലേക്ക് പോ കുന്ന വഴി എറണാകുളത്ത് നിന്ന് എടുത്ത ടിക്കറ്റി നാണ് സമ്മാനം . കഴിഞ്ഞ ദിവസമാണ് കേരള സം സ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നത് ….

Read More

വയനാടിനെ വിറപ്പിക്കുന്ന കടുവ കണക്കിൽപെടാത്തത്; കൈയിലുള്ളത് മൂന്ന് ചിത്രം

  വയനാട്ടിലെ കുറുക്കൻമൂലയെയും പരിസരപ്രദേശങ്ങളെയും നാളുകളായി വിറപ്പിക്കുന്ന കടുവ വനംവകുപ്പിന്റെ സെൻസസിൽ ഉൾപ്പെടാത്തതെന്ന് വ്യക്തമായി. ജനവാസകേന്ദ്രത്തിൽ കടുവയെ നിരീക്ഷിക്കാനായിവെച്ച ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങളിൽനിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2016- മുതൽ ക്യാമറാ ട്രാപ്പിൽ കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ലെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജർ ഡോ. അരുൺ സഖറിയ പറഞ്ഞു. സമീപത്തുള്ള മുതുമല, ബന്ദിപ്പുർ കടുവാ സങ്കേതങ്ങളിൽനിന്ന് കടുവ വയനാട്ടിലെ കാടുകളിലെത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരീകരണത്തിനായി കടുവയുടെ ചിത്രങ്ങൾ മുതുമല, ബന്ദിപ്പുർ കടുവാസങ്കേതത്തിലേക്ക് അയച്ചു നൽകിയിട്ടുണ്ട്. മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂലയിലും…

Read More

സംസ്ഥാനത്ത് ഇന്ന് 3795 പേർക്ക് കൊവിഡ്, 50 മരണം; 4308 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 3795 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂർ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂർ 202, മലപ്പുറം 192, പത്തനംതിട്ട 146, ആലപ്പുഴ 139, ഇടുക്കി 132, പാലക്കാട് 110, വയനാട് 91, കാസർഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More

കോവിഡ് വ്യാപന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും

കോവിഡ് വ്യാപന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും കോവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ മെയ് 9 വരെ അടച്ചിടാന്‍ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിര്‍ദേശം നല്‍കി.    

Read More

Nestle Dubai Jobs Vacancies

Nestle Dubai Careers To make your career in Dubai with very big international company or organization by nestle Dubai  careers just Get ready to grab these Outstanding & wonderful  opportunity By Nestle Dubai Careers in UAE or Jobs In nestle Dubai that may take your career beyond your expectation in case you get hired By Nestle…

Read More

ഫിറ്റ്‌നസ് ടെസ്റ്റ് പാസായി രോഹിത് ശർമ; വിൻഡീസിനെതിരായ പരമ്പരയിലുണ്ടാകും

  ദക്ഷിണാഫ്രിക്കൻ പര്യടനം പരുക്കിനെ തുടർന്ന് നഷ്ടപ്പെട്ട രോഹിത് ശർമ തിരികെ ഇന്ത്യൻ ടീമിലേക്ക്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലായിരുന്ന രോഹിത് ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ രോഹിത് ടീമിലുണ്ടാകും ഇന്ത്യൻ ഏകദിന, ടി20 ടീമുകളുടെ നായകനാണ് രോഹിത് ശർമ. ദേശീയ സെലക്ഷൻ കമ്മിറ്റി അംഗങ്ങളുമായി രോഹിത് ഉടൻ കൂടിക്കാഴ്ച നടത്തും. വിൻസീഡിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച.  

Read More

മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കുമെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എം. കെ മുനീർ

ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കുമെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എം കെ മുനീർ. ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് എം. കെ മുനീർ കത്ത് നൽകി. സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് ഇന്നലെ മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം ഗുരുതരമായ ചട്ടലംഘനമാണെന്ന് മുനീർ പറഞ്ഞു. വോട്ടർമാരെ സ്വാധീനിക്കാൻ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് മുനീർ കത്തിൽ പറയുന്നു. ക്ഷേമ പെൻഷൻ ലഭിക്കുന്നവർക്ക് ജനുവരിയിൽ മസ്റ്ററിം​ഗ് നടത്തില്ല…

Read More

ഗര്‍ഭിണിയായ 19കാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിയും അടിച്ചും കൊന്നു; കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല

കര്‍ണാടക ഹുബ്ബള്ളിയില്‍ ദുരഭിമാനക്കൊല. ഗര്‍ഭിണിയായ പത്തൊന്‍പതുകാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിയും അടിച്ചും കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും പരുക്കേറ്റു. കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. ഇന്നലെ രാത്രി, ഹുബ്ബള്ളിയിലെ ഇനാംവീരപ്പൂര്‍ ഗ്രാമത്തിലാണ് ദാരുണകൊലപാതകം. പ്രദേശവാസി വിവേകാനന്ദന്റെ ഭാര്യ മന്യത പാട്ടീല്‍ ആണ് കൊല്ലപ്പെട്ടത്. കേസില്‍ മാന്യതയുടെ പിതാവ് പ്രകാശ് ഗൌഡ പാട്ടീല്‍, ബന്ധുക്കളായ അരുണ്‍, വീരണ്ണ എന്നിവരെ ഹുബ്ബള്ളി പൊലിസ് അറസ്റ്റു ചെയ്തു. പ്രണയത്തിലായിരുന്ന മാന്യതയും വിവേകാനന്ദനും വീട്ടുകാരുടെ…

Read More

ഉപരോധത്തിന്‍റെ നാളുകള്‍ അവസാനിച്ചു; സൗദിയിലെത്തിയ ഖത്തരികൾക്ക് ഊഷ്മള സ്വീകരണം

ദമാം: മൂന്നര വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം സൽവ അതിർത്തി പോസ്റ്റ് വഴി ആദ്യമായി സൗദിയിൽ പ്രവേശിച്ച ഖത്തരികൾക്ക് ഊഷ്മള സ്വീകരണം. അതിർത്തി പോസ്റ്റിൽ വെച്ച് പൂച്ചെണ്ടുകൾ നൽകി അധികൃതർ ഇവരെ സ്വീകരിച്ചു. സൗദി സന്ദർശിക്കാൻ സാധിച്ചതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് ആദ്യമായി സൗദിയിൽ പ്രവേശിച്ച ഖത്തരി പൗരൻ അബ്ദുല്ല മുഹമ്മദ് ബിൻ ദഹ്‌റൂജ് പറഞ്ഞു. അതിർത്തി പോസ്റ്റിലെ നടപടിക്രമങ്ങൾ എളുപ്പവും മനസ്സിനെ കുളിരണിയിപ്പിക്കുന്നതുമായിരുന്നു. അതിർത്തി പോസ്റ്റിലെ മുഴുവൻ ഉദ്യോഗസ്ഥരും വലിയ തോതിൽ സഹകരിക്കുകയും സ്വാഗതമോതുകയും ചെയ്തു. സൽവ…

Read More