അന്ന് ഇ പി, ഇന്ന് ഗോവിന്ദന്‍; സിപിഐഎം പ്രതിരോധത്തില്‍
അടിയന്തിരാവസ്ഥക്കാലത്ത് സിപിഐഎം ആര്‍എസ്എസുമായി ധാരണയുണ്ടാക്കിയിരുന്നുവെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് തലവേദനയാകുന്നു. വെളിപ്പെടുത്തല്‍ വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി എം വി ഗോവിന്ദന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ആര്‍എസ്എസ് വോട്ട് ആവശ്യമില്ലെന്നും, ഒരുകാലത്തും ആര്‍ എസ് എസുമായി സഖ്യമുണ്ടാക്കിയിട്ടില്ലെന്നുമാണ് എം വി ഗോവിന്ദന്‍ ഇന്ന് പറഞ്ഞത്. ഇ എം എസാണ് ആര്‍ എസ് എസ് വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചതെന്നും, കോണ്‍ഗ്രസാണ് ആര്‍ എസ് എസുമായി എല്ലാകാലത്തും സഖ്യമുണ്ടാക്കിയതെന്നുമാണ് എം വി ഗോവിന്ദന്റെ ആരോപണം. ഞങ്ങള്‍…
