Headlines

ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള: പുതിയ ട്രെയിലർ പുറത്ത്, ജൂലൈ 17ന് തിയേറ്ററുകളിലേക്ക്

വിവാദങ്ങള്‍ക്കും കോടതി നടപടികള്‍ക്കും ശേഷം ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പുതിയ ട്രെയിലർ പുറത്ത്. മാറ്റങ്ങളോട് കൂടിയ ട്രെയിലറാണ് പുറത്തിറങ്ങിയത്. രണ്ട് മിനിറ്റ് 25 സെക്കന്റുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. സിനിമ ഈ മാസം 17 ന് റിലീസ് ചെയ്യും. സെൻസറിങ് നടപടികൾ പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റോടുകൂടിയാണ് ജെഎസ്കെ പ്രേക്ഷകരിലേക്ക് എത്തുന്നത്. വിവാദങ്ങള്‍ക്കും ഏറെ അനിശ്ചിതത്വത്തിനും പിന്നാലെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയേറ്ററില്‍ റിലീസ്…

Read More

സ്റ്റണ്ട്മാൻ മോഹൻരാജിന്റെ മരണം; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസ്

തമിഴ് നാട്ടിൽ സ്റ്റണ്ട്മാൻ രാജു എന്ന മോഹൻരാജിന്റെ മരണത്തിൽ സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു. സഹനിർമാതാക്കൾ അടക്കം ആകെ 5 പേർക്കെതിരെയാണ് കേസെടുത്തത്. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ്‌ അപകടം സംഭവിച്ചത്. ഇന്നലെയാണ് അപകടം ഉണ്ടായത്. ആര്യ നായകനായുള്ള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. സർപാട്ട പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയാണ് രാജുവിന് അപകടം സംഭവിച്ചത് എന്നാണ് റിപ്പോർട്ട്. ബുദ്ധിമുട്ടേറിയ ഒരു കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിലാണ് രാജുവിന് ദാരുണാന്ത്യം ഉണ്ടായത്. കാർ തലകീഴായി മറിഞ്ഞാണ് അപകടം…

Read More

‘മാധ്യമങ്ങളോട് പ്രതികരണം വേണ്ട’; പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഐഎം

പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഐഎം സംസ്ഥാന നേതൃത്വം.ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്നാണ് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. പി. കെ ശശിയെ ചൊല്ലിയുള്ള തർക്കം മണ്ണാർക്കാട്ടിൽ രൂക്ഷമായി തുടരുകയാണ്. ഇന്നലെ കൊലവിളി മുദ്രാവാക്യവും ഭീഷണി പ്രസംഗവുമായി പ്രവർത്തകർ പ്രതിഷേധത്തിന് ഇറങ്ങിയത് വലിയ ചർച്ചയാവുന്നുണ്ട്. എസ്എഫ്ഐ മുൻസ്ഥാന സെക്രട്ടറി പിഎം ആർഷോ നടത്തിയ പ്രസംഗം അതിര് കടന്നെന്നാണ് വിലയിരുത്തൽ. സിപിഐഎം പ്രതിഷേധത്തിലും പ്രതികരണങ്ങളിലും അമർഷമുണ്ടെങ്കിലും പരസ്യപ്രതികരണത്തിലേക്കില്ലെന്ന് പി.കെ…

Read More

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍

മലയാളിയുടെ ജീവിതത്തില്‍ വെളിച്ചെണ്ണയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ വെളിച്ചെണ്ണ വിലയില്‍ തിളച്ചു മറിയുകയാണ് അടുക്കള ബജറ്റ്. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം റീട്ടെയില്‍ കടകളില്‍ 450നും 480നും മുകളിലാണ് വില. ഓണം എത്തും മുന്‍പ് 600 കടക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. തേങ്ങയുടെ ക്ഷാമവും വില വര്‍ധനയും കൊണ്ടുതന്നെ അടുത്തെങ്ങും വെളിച്ചെണ്ണ വില താഴേക്കിറങ്ങുന്ന ലക്ഷണമില്ല. 180 രൂപയില്‍നിന്നാണ് ഒരു വര്‍ഷത്തിനിടെ വെളിച്ചണ്ണവില അഞ്ഞൂറിന് അടുത്ത് എത്തിയിരിക്കുന്നത്. വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നത് കുടുംബ…

Read More

‘ചാൻസലറുടെ നടപടികൾ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞു’; മന്ത്രി ആർ ബിന്ദു

താത്കാലിക വിസി നിയമനത്തിലെ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ചാൻസലറുടെ നടപടികൾ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കുറേക്കാലമായി സംസ്ഥാന സർക്കാർ പറയുന്ന കാര്യങ്ങൾ ശരിയാണെന്നാണ് കോടതി വിധികൾ സൂചിപ്പിക്കുന്നത്. വൈസ് ചാൻസലർമാരെ ഏകപക്ഷീയമായി ചാൻസലർ എന്ന നിലയിൽ ഗവർണർ നിയമിക്കുന്നത് തെറ്റാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. നിയമസഭ ഉണ്ടാക്കിയ നിയമങ്ങളെ ആധാരമാക്കിയാണ് സർവകലാശാലകൾ പ്രവർത്തിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. സർവകലാശാലകളുമായി ബന്ധപ്പെട്ട് ചാൻസലർക്ക് അധികാരങ്ങളുണ്ട്. എന്നാൽ അധികാരപരിധിക്ക്…

Read More

എട്ടാം വിക്കറ്റ് നഷ്ടം, ക്രീസിൽ ബുംറയും ജഡേജയും, ഇന്ത്യ തോൽവിയിലേക്കോ?; ഇനി വേണ്ടത് 81 റൺസ്

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയത്തിലേക്ക്. ഇന്ത്യക്ക് വേണ്ടത് 81 റണ്‍സും കൈയിലുള്ളത് രണ്ടു വിക്കറ്റുകളും. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം ലഞ്ചിന് പിരിയുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലാണ്. രവീന്ദ്ര ജഡേജയും (17) ജസ്പീത് ബുംറയുമാണ് ക്രീസിൽ. ഇനി ബാറ്റ് ചെയ്യാനുള്ളത് മുഹമ്മദ് സിറാജ് മാത്രമാണ്. നാലിന് 58 എന്ന നിലയില്‍ ക്രീസിലെത്തിയ ഇന്ത്യക്ക് ഇന്ന് തുടക്കത്തില്‍ തന്നെ പന്തിന്റെ വിക്കറ്റ് നഷ്ടമായി. ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഇംഗ്ലണ്ടിന്…

Read More

താത്കാലിക വിസിയെ നിയമിക്കാൻ ചാൻസലർ‌ക്ക് അധികാരമില്ല’; അപ്പീൽ ഹൈക്കോടതി തള്ളി, ഗവർണർക്ക് തിരിച്ചടി

താത്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. ഗവർണർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. താത്കാലിക വൈസ് ചാൻസലറെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചാൻസലറായ ഗവർണർ നൽകിയ അപീലിലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ചിന്റെ ഉത്തരവാണ് ഗവർണർ ചോദ്യം ചെയ്തത്. സ്ഥിര വി.സി നിയമന കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. വിദ്യാർഥികളുടെ താൽപ്പര്യങ്ങളെയും…

Read More

കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിൽ പോയ ആംബുലൻസിന് വഴി മുടക്കി;ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പൊലീസ്. താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് നടപടി. ഇന്നലെ വൈകിട്ട് താഴെ ചൊവ്വയിലാണ് ബൈക്ക് ആംബുലൻസിൻ്റെ വഴിമുടക്കിയത്. വൈകീട്ട് പഴയങ്ങാടിയിൽ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. കുളത്തിൽ വീണ കുട്ടിയുമായി കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. സയറൺ മുഴക്കിയിട്ടും സൈഡ് കൊടുക്കാത്തതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കണ്ണൂർ ട്രാഫിക് പൊലീസാണ് പിഴ ചുമത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.

Read More

ദൗത്യം പൂർത്തിയാക്കി, ശുഭാംശുവും സംഘവും ഭൂമിയിലേക്ക്; സ്പ്ലാഷ് ഡൗൺ നാളെ

ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ആക്സിയം ഫോർ സംഘം ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങി. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശുഭാംശു ശുക്ലയും സംഘവും ഭൂമി തൊടും. സർക്കാർ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂർത്തിയാകുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആർഒയും നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂൺ 25ന് ആണ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് നാലംഗ സംഘം ഉൾക്കൊള്ളുന്ന…

Read More

‘ഗവർണറെ എസ്എഫ്ഐ കൊല്ലുമെന്ന് പറഞ്ഞു, പാദപൂജ വിഷയത്തിലും പ്രതികരണമില്ല’; രാജീവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറം

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറം. പാദപൂജ വിഷയത്തിലും, ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിലും മറ്റും പ്രതികരണമില്ലെന്നാണ് ഫേസ്ബുക്കിലെ വിമർശനം. ഗവർണറെ എസ്എഫ്ഐ കൊല്ലുമെന്ന് പറഞ്ഞിട്ടും പ്രതികരണമില്ല. സദാനന്ദൻ മാസ്റ്ററെ ചെന്നിത്തല അപമാനിച്ചിട്ടും പ്രതികരണമില്ലെന്നും വിമർശനം. കേരള ബിജെപി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളിയെന്നും ഫേസ്ബുക് പേജിൽ ചോദ്യമുണ്ട്. കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നത്. മുന്‍ പ്രസിഡന്റ്മാരായ വി. മുരളീധരനും കെ. സുരേന്ദ്രനും അനുകൂലിക്കുന്നവരെ ജനറൽ സെക്രട്ടറിമാരായി ഉൾപ്പെടുത്താതിരുന്നത് ഒരു വിഭാഗത്തിന്റെ അതൃപ്തിക്കിടയാക്കി….

Read More