‘മെസി കേരളത്തിലേക്ക് വരില്ല ‘; ഒക്ടോബറിൽ വരാൻ കഴിയില്ല; സ്ഥിരീകരിച്ച് കായികമന്ത്രി
മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് കായികവകുപ്പ് മന്ത്രി വി അബ്ദുറെഹ്മാൻ . ഒക്ടോബറിൽ വരാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. ഒക്ടോബറിൽ വരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ സ്പോൺസർ ആണ് പറഞ്ഞത് എന്നാൽ വരേണ്ടെന്ന്. കേരളം ഈ കരാറിൽ വിട്ടവീഴ്ച ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മെസി വരാനുള്ള സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചു. ഡിസംബറിൽ മെസി ഇന്ത്യയിലെത്തുമെങ്കിലും ഷെഡ്യൂളിൽ കേരളം ഇടം പിടിച്ചിട്ടില്ല. ഡിസംബർ 11 മുതൽ 15 വരെയാണ് മെസിയുടെയും ടീമിന്റെയും ഇന്ത്യ സന്ദർശനം. കൊൽക്കത്ത, മുംബൈ,…
