Headlines

യൂത്ത് കോൺഗ്രസ് നേതാവിനെതിരായ പൊലീസ് മർദനം; മുഖ്യമന്ത്രിക്ക് കത്തയച്ച് വി.എം സുധീരൻ

യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത് വിഎസിന് നേരെയുള്ള പൊലീസ് മർദനത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. പൊലീസിലെ ക്രിമിനലുകൾക്കെതിരെ പേരിന് നടപടികൾ സ്വീകരിച്ച് വെള്ളപൂശാൻ ശ്രമിച്ചു. പ്രതികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് വി എം സുധീരൻ കത്തിൽ ആവശ്യപ്പെട്ടു. പൊലീസ് കാട്ടാളത്തം നാടിനെ ഞെട്ടിക്കുന്നതാണ്. പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ കള്ളക്കളികൾ വ്യക്തമായി. ആഭ്യന്തരവകുപ്പിനും നടപടി തീരാ കളങ്കം വരുത്തി. ഇവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെട്ടു. പൊലീസിലെ ക്രിമിനലുകൾ ഒരുകാരണവശാലും…

Read More

‘രാഹുലിനെതിരായ നടപടിയിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു’; വി.ഡി.സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നടപടിയിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുവരെ സ്വീകരിച്ച നടപടികളെല്ലാം ശരിയാണെന്നും വിഷയത്തിൽ കൂട്ടായ തീരുമാനമാണ് എടുത്തതെന്നും വി.ഡി. സതീശൻ പറഞ്ഞു. നടപടിയിൽ എ ഗ്രൂപ്പ് നേതാക്കൾക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇരകളാരും രേഖാമൂലം പരാതി നൽകാതിരുന്നിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് അതിരുകടന്ന നടപടിയായിപ്പോയെന്നാണ് എ ഗ്രൂപ്പ് നിലപാട്. എന്നാൽ ഇത് അംഗീകരിക്കാൻ നേതൃത്വവും വി.ഡി. സതീശനെ പിന്തുണക്കുന്നവരും തയ്യാറല്ല. പാർട്ടിയിലെ…

Read More

കസ്റ്റഡി മരണങ്ങളിൽ ഇടപെട്ട് സുപ്രിംകോടതി; CCTV പ്രവർത്തനരഹിതമായ സംഭവങ്ങളിൽ സ്വമേധയ കേസെടുത്തു

കസ്റ്റഡി മരണങ്ങളിൽ ഇടപെട്ട് സുപ്രിംകോടതി. പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തനരഹിതമായ സംഭവങ്ങളിൽ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. കഴിഞ്ഞ 8 മാസത്തിനുള്ളിൽ പൊലീസ് കസ്റ്റഡിയിൽ 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പല സ്റ്റേഷനുകളിൽ സിസിടിവികൾ ഇല്ലെന്നും കോടതി നീരിക്ഷണം. 2020-ൽ ജസ്റ്റിസുമാരായ റോഹിൻറൺ ഫാലി നരിമാൻ, കെ.എം. ജോസഫ്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിന്യായത്തിൽ പൊലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കിയിരുന്നു. രാജ്യത്തെ എല്ലാ…

Read More

ആഗോള അയ്യപ്പ സംഗമം; വിവാദങ്ങൾ കൊഴുക്കുന്നു, ബദൽ സംഗമം സംഘടിപ്പിക്കാൻ ബിജെപി നീക്കം

ആഗോള അയ്യപ്പസംഗമത്തിനെതിരെ സംഘപരിവാർ സംഘടനകളുടെ എതിർപ്പിന് ശക്തിപ്രാപിച്ചതോടെ വിവാദം കൊഴുക്കുന്നു. സർക്കാർ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമത്തിനെതിരെ വിശ്വാസികളുടെ സംഗമം സംഘടിപ്പിക്കാനാണ് ബി ജെ പി നീക്കം. ഈ മാസം 22 ന് അയ്യപ്പ ഭക്തരുടെ സംഗമം സംഘടിപ്പിക്കാനാണ് ആലോചന. ബി ജെ പി ദേശീയ നേതാക്കളെ അടക്കം പങ്കെടുപ്പിച്ചുള്ള സംഗമമായിരിക്കും നടക്കുക. കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ച് സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധം ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കമാണ് ബി…

Read More

GST പരിഷ്കരണം; ‘വരുമാന നഷ്ടം ഉണ്ടാകും; യാതൊരു തരത്തിലും പഠനം നടത്തിയിട്ടില്ല’; മന്ത്രി കെഎൻ ബാലഗോപാൽ

സംസ്ഥാനങ്ങൾക്കു കേന്ദ്രത്തിനും വരുമാന നഷ്ടം ഉണ്ടാകും. ഓട്ടോമൊബൈൽ, സിമന്റ്, ഇലക്ട്രോണിക്സ്, ഇൻഷുറൻസ് എന്നീ 4 മേഖലകളിൽ മാത്രം കേരളത്തിന് 2500 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. ടാക്സ് കുറയ്ക്കുമ്പോൾ കമ്പനികൾ അതിന്റെ വില കൂട്ടാറുണ്ട്. എല്ലാ സംസ്ഥാങ്ങൾക്കും നഷ്ടം ഉണ്ടാകും. വില കുറയുമ്പോൾ ഉപഭോഗം വർധിക്കും അതിലൂടെ വരുമാന നഷ്ടം പരിഹരിക്കപ്പെടും എന്നാണ് കേന്ദ്ര ത്തിന്റെ വിശദീകരണം. യാതൊരു തരത്തിലും പഠനം നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നോട്ടു നിരോധനം പോലെ ജനകീയ പ്രഖ്യാപനം അല്ല, പഠനം ആണ്…

Read More

കുന്നംകുളത്തെ മൂന്നാമുറ; ‘പൊലീസുകാരെ പുറത്താക്കണം; തീവ്രവാദ ക്യാമ്പിൽ പോലും കാണാത്ത ക്രൂര പീഡനം’; വിഡി സതീശൻ

തൃശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിലെ മൂന്നാംമുറയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസുകാർക്ക് എതിരെ ശക്തമായ നടപടി വേണം. കുറ്റക്കാരായ പൊലീസ് ഉദ്യോ​ഗസ്ഥരെ പുറത്താക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സമാനതകൾ ഇല്ലാത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. തീവ്രവാദ ക്യാമ്പിൽ പോലും കാണാത്ത ക്രൂര പീഡനമാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ‌ നടന്നതെന്ന് വിഡി സതീശൻ പറഞ്ഞു. ഡിഐജിയുടെ മറുപടിയിൽ തൃപ്തിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമായി ഡിഐജി പെരുമാറരുതെന്ന് അദേഹം…

Read More

കൊല്ലത്ത് KSRTC ബസും ഥാർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ഥാർ ജീപ്പും കൂട്ടിയിടിച്ച് അപകടം. 3 പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 6.30ഓടെയാണ് അപകടം നടന്നത്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ജീപ്പിൽ ഉണ്ടായിരുന്ന 3 പേരാണ് മരിച്ചത്. തേവലക്കര പൈപ്പ് മുക്ക് സ്വദേശികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ജീപ്പിൽ ഉണ്ടായിരുന്ന സ്ത്രീയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഥാർ ജീപ്പിൽ കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇയാൾ മരിച്ചനിലയിലാണുള്ളത്. ബസിലുള്ളവർക്ക്…

Read More

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ്; വിദഗ്ധ സമിതിയുടെ അന്വേഷണം തുടരുന്നു

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിൽ വിദഗ്ധ സമിതിയുടെ അന്വേഷണം തുടരുന്നു. അന്വേഷണം റിപ്പോർട്ട് ഉടൻ ആരോഗ്യമന്ത്രിക്ക് സമർപ്പിക്കും. ചികിത്സ പിഴവിനെ തുടർന്ന് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സുമയ്യ, ആരോപണ വിധേയനായ ഡോക്ടർ തുടങ്ങിയവർ വിപുലീകരിച്ച വിദഗ്ധസമിതിക്ക് മുന്നിൽ ഹാജരായിരുന്നു. നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ നീക്കാനുള്ള ശ്രമം നടത്താനും മെഡിക്കൽ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. മെഡിക്കൽ രേഖകൾ പരിശോധിച്ചതിനുശേഷമാണ് ബോർഡ് അംഗങ്ങൾ നടത്തിയ ചർച്ചയിൽ, ഗൈഡ് പുറത്തെടുക്കാനുള്ള സാധ്യത തേടാൻ തീരുമാനിച്ചത്. സുമയ്യയും കുടുംബവും മെഡിക്കൽ…

Read More

കാസർഗോഡ് ആസിഡ് കുടിച്ചു കുടുംബം ആത്മഹത്യ ചെയ്ത സംഭവം; ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു

കാസർഗോഡ് അമ്പലത്തറയിൽ ആസിഡ് കുടിച്ചു കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ, ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു. പറക്ലായി സ്വദേശി രാകേഷ്(35) ആണ് മരിച്ചത്. രാകേഷിന്റെ അച്ഛനും അമ്മയും സഹോദരനും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. പറക്കളായി സ്വദേശികളായ ഗോപി (60), ഭാര്യ ഇന്ദിര (57), മകൻ രഞ്ചേഷ് (22) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ മാസം 28 ന് പുലർച്ചെയാണ് കുടുംബത്തിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നാലുപേരും ജീവനൊടുക്കാനായി ആസിഡ് കഴിക്കുകയായിരുന്നു. നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും…

Read More

‘എല്ലാ മേഖലയിലും സ്ത്രീകൾ മുന്നിലാണ്, അമ്മയിലും അത് നടന്നു’; മോഹൻലാൽ

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പുതിയ സാരഥികൾ വനിതകളായത് നല്ലതെന്ന് മോഹൻലാൽ.എല്ലാ മേഖലയിലും സ്ത്രീകൾ മുന്നിലാണ്. അമ്മയിലും അത് നടന്നു. വിജയിച്ചവർക്ക് തന്റെ പൂർണ്ണ പിന്തുണയുണ്ട്. കൂട്ടായ പ്രവർത്തനം നടക്കും. സംഘടനയിൽ വലിയ പ്രശ്നങ്ങൾ ഇല്ലെന്നും മോഹൻലാൽ ട്വന്റി ഫോറിനോട് പറഞ്ഞു.മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടാണ് ശബരിമലയിൽ പ്രാർത്ഥന നടത്തിയതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.നടി ശ്വേത മേനോനാണ് സംഘടനയെ നയിക്കുന്നത്. കുക്കു പരമേശ്വരൻ ആണ്…

Read More