Headlines

‘രണ്ട് വർഷത്തിന് ശേഷം SSK ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു; അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കും’; മന്ത്രി വി ശിവൻകുട്ടി

രണ്ട് വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശ നിയമം പ്രകാരമുള്ള ഫണ്ടാണ് ലഭിച്ചത്. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർക്ക് ഉള്ള ഫണ്ട് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു. പല കുടിശ്ശിക ആയതിനാൽ അവ കിട്ടും. പി എം ശ്രീ നേട്ടം എന്ന് പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രിസഭാ ഉപ സമിതി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. കത്ത് അയക്കാൻ…

Read More

ബിലാസ്പൂർ ട്രെയിൻ അപകടം; മരണസംഖ്യ 11 ആയി, 20 പേർക്ക് പരുക്ക്

ചത്തീസ്‌ഗഡിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പതിനൊന്ന് പേർ മരിച്ചതായി റെയിൽവേ. 20 പേർക്ക് പരുക്കേറ്റു. ഉന്നത റയിൽവേ ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. ട്രാക്കുകൾ പുനസ്ഥാപിക്കാൻ ശ്രമം തുടരുന്നു. ഇന്നുച്ചയോടെ ട്രാക്കുകൾ പുനസ്ഥാപിക്കാൻ ആകുമെന്ന് റെയിൽവേ അറിയിച്ചു. കോർബയിൽ നിന്നും ബിലാസ്പൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ, ഗുഡ്സ് ട്രെയിനിന്റ പിറകിൽ ഇടിച്ചു കയറുകയായിരുന്നു. അപകടം സംബന്ധിച്ച് റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബിലാസ്പൂർ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് അപകടം….

Read More

ചരിത്രമെഴുതി സൊഹ്‌റാന്‍ മംദാനി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ മിന്നും ജയം

ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക് മേയര്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ നോമിനി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനിയുടെ ചരിത്രജയം. 1969ന് ശേഷം ഏറ്റവുമധികം പോള്‍ ചെയ്യപ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പിലുണ്ട്. 2 മില്യണ്‍ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടതായി ന്യൂയോര്‍ക് സിറ്റ ബോര്‍ഡ് ഓഫ് ഇലക്ഷന്‍സ് എക്‌സില്‍ കുറിച്ചു. മംദാനിക്ക് 51 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍….

Read More

ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടരുന്നു, മംദാനിക്ക് മുൻതൂക്കം

ന്യൂയോർക്ക് മേയർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് തുടരുന്നു. പതിനേഴ് ലക്ഷം പേർ വോട്ട് ചെയ്തുവെന്ന് ന്യൂയോർക്ക് സിറ്റി ബോർഡ് ഓഫ് ഇലക്ഷൻസ്. പ്രവചനങ്ങളെല്ലാം ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനിക്ക് അനുകൂലമാണ്. മംദാനി ജയിച്ചാൽ നഗരത്തിന് വിപത്താകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 30 വർഷത്തിലെ ഏറ്റവും കനത്ത പോളിങ്ങാണ് നടക്കുന്നതെന്നാണ് വിവരം. ഈ വർഷം 7,35,317 വോട്ടർമാർ നേരത്തെ വോട്ട് രേഖപ്പെടുത്തിയിരുന്നു. അഭിപ്രായവോട്ടെടുപ്പിൽ 14.7 ശതമാനത്തിന്റെ ലീഡാണ് മംദാനിക്ക് എതിരാളിയായ സ്വതന്ത്ര സ്ഥാനാർത്ഥി ആൻഡ്രൂകുമോയുമായി ഉള്ളത്. മംദാനി ജയിച്ചാൽ…

Read More

കാലിക്കറ്റ് സർവകലാശാല വിസി നിയമനം; ഡോ.എ സാബുവിൻ്റെ ആവശ്യം തള്ളി; നടപടികളുമായി രാജ്ഭവൻ മുന്നോട്ട്

കാലിക്കറ്റ് സർവകലാശാല വിസി നിയമന നടപടികളുമായി രാജ്ഭവൻ മുന്നോട്ട്. സെർച്ച് കമ്മിറ്റിയിൽ നിന്ന് സർവകലാശാല പ്രതിനിധിയ്ക്ക് പിന്മാറാൻ ആകില്ലെന്ന് രാജ്ഭവൻ അറിയിച്ചു. ഒഴിവാക്കണമെന്ന ഡോ. എ സാബുവിൻ്റെ ആവശ്യം തള്ളി. സർവകലാശാല സെനറ്റ് ആണ് പട്ടിക നൽകിയത്. ഒഴിവാക്കണമെങ്കിൽ സെനറ്റ് തീരുമാനിക്കണം എന്നും രാജ്ഭവൻ്റെ മറുപടി. ഇ-മെയിൽ വഴിയാണ് ഡോ. എ സാബുവിന് രാജ്ഭവൻ മറുപടി നൽകിയത്. കഴിഞ്ഞ ദിവസം രാജ്ഭവൻ സ്വന്തം നിലയിൽ വി സി നിയമന അപേക്ഷയും ക്ഷണിച്ചിരുന്നു. ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ച്…

Read More

വർക്കലയിലെ ട്രെയിൻ അതിക്രമം; പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം വർക്കലയിൽ കേരള എക്സ്പ്രസിൽ നിന്ന് മദ്യപൻ ചവിട്ടി തള്ളിയിട്ട പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാവിലെ വിദഗ്ധ ഡോക്ടേഴ്സ് സംഘം ശ്രീക്കുട്ടിയെ പരിശോധിക്കും. റിമാൻഡിൽ കഴിയുന്ന പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും. കേരള എക്സ്പ്രസ്സിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. പെൺകുട്ടികളെ സുരേഷ് ആക്രമിക്കുന്നത് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. വീഴ്ചയുടെ ആഘാതത്തിൽ പെൺകുട്ടിയുടെ തലയിൽ പലയിടത്തും ചതവുകൾ ഉണ്ട്, തലച്ചോറിനേറ്റ പരിക്ക് ഗുരുതരമാണ്. പെൺകുട്ടി അപകടനില തരണം ചെയ്തെന്ന് നിലവിൽ പറയാൻ ആകില്ലെന്നാണ് ഡോക്ടർമാർ…

Read More

തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ പിടിയില്‍. ചാക്ക സ്വദേശി വേലപ്പനാണ് പിടിയിലായത്. പേട്ട പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. മാസങ്ങളോളമായി ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറി. പലതവണ പറഞ്ഞു വിലക്കിയിട്ടും ലൈംഗിക ചൂഷണം തുടര്‍ന്നു. നിവര്‍ത്തികെട്ട് അധ്യാപികയോട് കുട്ടി വിവരം അറിയിക്കുകയായിരുന്നു. അധ്യാപിക രക്ഷിതാക്കളെ വിവരമറിയിച്ചു. പിന്നീട് പൊലീസിലും അറിയിച്ചു. ഇന്ന് വൈകുന്നേരമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ നിരവധി കുട്ടികളെ ഇത്തരത്തില്‍ ഉപദ്രവിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ വിശദമായി…

Read More

ശബരിമല സ്വർണ്ണക്കൊള്ള കേസ്; SIT രണ്ടാം ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കും; എൻ വാസുവിനെ പ്രതി ചേർക്കും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ രണ്ടാം ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കും. 2019 ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ വാസുവിനെ മൂന്നാം പ്രതിയായി ചേർത്താണ് റിപ്പോർട്ട്‌ സമർപ്പിക്കുക. നേരത്തേ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ പേര് ചേർത്തിരുന്നില്ല. എന്നാൽ ഇടക്കാല റിപ്പോർട്ടിൽ എൻ വാസുവിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയ വിവരം കോടതിയെ അറിയിക്കുമെന്നാണ് വിവരം. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറിൽ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണറുടെ ശിപാർശയിലാണെന്നാണ് SIT യുടെ കണ്ടെത്തൽ. അന്വേഷണ…

Read More

അമേരിക്കയിൽ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു; മൂന്ന് പേർ‌ കൊല്ലപ്പെട്ടു

അമേരിക്കയിൽ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു. അപകടത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കെന്റക്കിയിൽ ലൂയിവില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നുവീണത്. പ്രാദേശികസമയം വൈകിട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. യുപിഎസ് ലോജിസ്റ്റിക് കമ്പനിയുടെ 1991ൽ നിർമിച്ച ഡഗ്ലസ് എം ഡി-11 വിമാനമാണ് വ്യവസായ മേഖലയിൽ തകർന്നുവീണത്. മൂന്നുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ രണ്ടു ലക്ഷത്തി എൺപതിനായിരം ഗാലൺ ഇന്ധനമുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്താവളം താൽക്കാലികമായി അടച്ചു. ഹവായിയിലെ ഹോണോലുലുവിലേക്ക് പോകുന്നതിനിടെ ആണ് അപകടമുണ്ടായത്. ഫെഡറൽ…

Read More

നിന്നോടൊപ്പം ജീവിക്കാന്‍ അവളെ ഞാന്‍ ഇല്ലാതാക്കി’; ബെഗംളരുവില്‍ യുവ ഡോക്ടറെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

ബെഗംളരുവില്‍ യുവ ഡോക്ടറെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഭാര്യയെ കൊലപ്പെടുത്തിയത് വിവാഹത്തിന് മുന്‍പ് ഉണ്ടായിരുന്ന അസുഖ വിവരം മറച്ചുവെച്ചിതനാണെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍, അസുഖ വിവരങ്ങളൊക്കെ അറിഞ്ഞുതന്നെയാണ് സമ്പന്നയായ ഡോ കൃതികയെ വിവാഹം കഴിച്ചതെന്ന് പ്രതി മഹേന്ദ്ര റെഡ്ഡിയുടെ മൊഴി. കാമുകിയുമൊത്ത് ജീവിക്കാനാണ് കൊലപാതകമെന്നും പ്രതി മൊഴി നല്‍കി. ഇരുവരും പണകൈമാറ്റ് ആപ്പുകളിലൂടെയായിരുന്നു സന്ദേശം കൈമാറിയിരുന്നത്. 2024ലാണ് മഹേഷും കൃതികയും വിവാഹിതരാകുന്നത്. കൃതികയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ പതിവായിരുന്നു. പല അസുഖങ്ങളും…

Read More