സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, മൂന്നു ദിവസത്തിനിടെ താഴ്‍ന്ന‍ത് 400 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഇന്നത്തെ പവന്‍ വില 35,200 രൂപ. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4400 ആയി.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് നാനൂറു രൂപയാണ് കുറഞ്ഞത്.
മാസത്തിന്റെ തുടക്കത്തില്‍ 35,360 ആയിരുന്നു പവന്‍ വില.