‘യോഗദണ്ഡും രുദ്രാക്ഷമാലയും അറ്റകുറ്റപ്പണി തീർത്ത് നൽകിയത് എന്റെ മകൻ, വഴിപാടായിട്ടാണ് നൽകിയത് ; പുറത്ത് കൊണ്ടുപോയിട്ടില്ല, എ പത്മകുമാർ
യോഗദണ്ഡും രുദ്രാക്ഷമാലയും അറ്റകുറ്റപ്പണി ചെയ്ത് നൽകിയത് മകന്റെ വഴിപാടായിട്ടെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്റ് എ പത്മകുമാർ. ക്ഷേത്രനടയ്ക്ക് മുന്നിൽ വെച്ച് തന്നെയാണ് ഇതിന്റെ അറ്റകുറ്റപണികൾ നടത്തി തിരിച്ചുകൊടുക്കുകയാണ് ഉണ്ടായത്. സ്പോൺസറെ പുറത്തു നിന്ന് കണ്ടെത്താൻ പറഞ്ഞപ്പോൾ ശബരിമലയുമായി ബന്ധമുള്ള കുടുംബമായതിനാൽ അത് മകൻ വഴിപാടായി സ്വയം ഏറ്റെടുത്തതായിരുന്നു. യോഗദണ്ഡിൽ പൂർണഉത്തരവാദിത്വം ഉള്ളത് കൊണ്ട് അവിടെ നിന്ന് രാത്രി 11 മണിക്ക് നട അടച്ചതിന്ശേഷം എടുക്കുകയും വിഷുവിന്റെ ദിവസം രാവിലെ തന്നെ തിരികെ കൊടുക്കുകയുമായിരുന്നു. രുദ്രാക്ഷമാല കഴുകി…
