കുറഞ്ഞതൊക്കെ തിരുമ്പി വന്തിട്ടേന്‍; ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 90000ന് മുകളില്‍
രാവിലെ പവന് ഒറ്റയടിക്ക് 1360 രൂപ താഴ്ന്ന് 89680 രൂപയായിരുന്നു. ഗ്രാമിന് 170 രൂപയാണ് കുറഞ്ഞത്. 11210 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന് രാവിലത്തെ വില. കഴിഞ്ഞ ദിവസം ഒരു പവന്റെ സ്വര്‍ണത്തിന്റെ വില 91000 കടന്ന് സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. സ്വര്‍ണത്തിന് രാജ്യാന്തര തലത്തില്‍ വിലയുയരുന്ന സാഹചര്യത്തിലാണ് കേരളത്തിലും വില ഉയരുന്നത്. സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ…
