Webdesk

പെരിയ ഇരട്ട കൊലക്കേസ്; ഒന്നാം പ്രതി എ പീതാംബരന് പരോൾ

കാസർഗോഡ് പെരിയ ഇരട്ട കൊലക്കേസിലെ ഒന്നാം പ്രതി എ പീതാംബരന് പരോൾ. ഒരു മാസത്തേക്കാണ് പരോൾ. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന നിബന്ധനയിലാണ് പരോൾ. ഏഴാം പ്രതി അശ്വിനും പരോൾ അനുവദിച്ചിട്ടുണ്ട്. പരോൾ ലഭിച്ചതിന് പിന്നാലെ പീതാംബരൻ ജില്ലയിൽ എത്തി. രണ്ടാം പ്രതിയായ സജി സി. ജോർജിന് കഴിഞ്ഞദിവസം പരോൾ അനുവദിച്ചിരുന്നു. പരോളിനായി നേരത്തെ ഹൈക്കോടതിയെ പീതാംബരൻ സമീപിച്ചിരുന്നു. കുടംബാം​ഗങ്ങൾക്ക് അസുഖമാണ് പരോൾ അനുവദിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് പരോൾ അനുവദിച്ചിരിക്കുന്നത്. മറ്റ് പ്രതികൾക്കും…

Read More

മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം മണ്‍സൂണ്‍ മഴയും സമുദ്രത്തിലെ മാറ്റങ്ങളും: സിഎംഎഫ്ആര്‍ഐ പഠനം

കേരള തീരത്ത് കഴിഞ്ഞ വര്‍ഷം മത്തിയുടെ കുഞ്ഞുങ്ങള്‍ അപ്രതീക്ഷിതമായി വര്‍ധിച്ചതിനും തുടര്‍ന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്കും കാരണം മണ്‍സൂണ്‍ മഴയിലെ മാറ്റങ്ങളാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പുതിയ പഠനം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ മത്തിയുടെ ലഭ്യതയില്‍ വലിയ ഉയര്‍ച്ച താഴ്ചകള്‍ക്ക് കാരണമാകുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ഉപജീവനമാര്‍ഗമായ മത്തിയുടെ ലഭ്യതയില്‍ സമീപകാലങ്ങളില്‍ വലിയ വ്യതിയാനമാണുണ്ടായത്. 2012ല്‍ സംസ്ഥാനത്ത് നാല് ലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് അളവില്‍ ലഭിച്ച മത്തി…

Read More

രാവിലെ കത്തിക്കയറി, ഉച്ചകഴിഞ്ഞപ്പോൾ നേരിയ ആശ്വാസം; സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 80 രൂപ കുറഞ്ഞു 10,765 രൂപയായി. പവന് 640 രൂപ കുറഞ്ഞു 86,120 രൂപയിലേക്ക് താഴ്ന്നു. പവന് 1040 രൂപയാണ് ഇന്ന് രാവിലെ ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 86,760 രൂപയായിരുന്നു രാവിലെ സ്വർണത്തിന്റെ വില. രണ്ട് ദിവസം കൊണ്ട് മാത്രം ഒരു പവൻ സ്വർണത്തിന്റെ വിലയിലുണ്ടായത് 2080 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നത്. ആഗോള സാഹചര്യങ്ങളാണ് സ്വർണവില കുതിച്ചുയരാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് ഡോളർ ദുർബലമാകുന്നത് ഉൾപ്പെടെ സ്വർണവില…

Read More

‘സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനായാണ് പരിശീലിക്കുന്നത്, ഏഷ്യക്കപ്പിൽ സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് ഞാൻ കണ്ടത്’: സഞ്ജു സാംസൺ

ഏഷ്യക്കപ്പിൽ സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് താൻ കണ്ടതെന്ന് സഞ്ജു സാംസൺ. സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനായാണ് പരിശീലിക്കുന്നത് ഏത് പൊസിഷനിലും കളിക്കാൻ താൻ തയ്യാറായിരുന്നു ഇതുവരെയുള്ള കരിയറിൽ അതിനായുള്ള അനുഭവ സമ്പത്ത് നേടിയിട്ടുണ്ടെന്നും ഷാർജ സക്സസ് പോയന്‍റ് കോളജിൽ നൽകിയ സ്വീകരണത്തിൽ സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്നത് ചെയ്യുക എന്നതാണ് പ്രധാനം. ഫൈനലിലെ റോള്‍ സംബന്ധിച്ച ചോദ്യത്തിന് ലാലേട്ടന്‍റെ ആറ്റിറ്റ്യൂഡ് ആണ് അതിനോട് എടുത്തത് എന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി. ഏഷ്യാ കപ്പില്‍ ആരാധകര്‍ നല്‍കിയ പിന്തുണയില്‍ വലിയ സന്തോഷമുണ്ടെന്നും…

Read More

കരൂർ ദുരന്തം; നിയമ പോരാട്ടം തുടരുമെന്ന് TVK; നേതാക്കൾ റിമാൻഡിൽ

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ടിവികെ കരൂർ വെസ്റ്റ്‌ ജില്ലാ സെക്രട്ടറി മതിയഴകൻ, കരൂർ സൗത്ത് സിറ്റി ട്രഷറർ പൗൻരാജ് എന്നിവരെ റിമാൻഡ് ചെയ്തു. കരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് കോടതിയുടേതാണ് ഉത്തരവ്. കോടതിവിധിയിൽ നിയമപോരാട്ടം തുടരുമെന്ന് ടിവികെയുടെ അഭിഭാഷകർ വ്യക്തമാക്കി. നിയമവിരുദ്ധമായാണ് ടിവി കെ നേതാക്കൾക്കെതിരെ കേസെടുത്തതെന്നും അത് കോടതിയിൽ തെളിയിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. കോടതിയിൽ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. ടിവികെയോട് കോടതി ചോദ്യങ്ങൾ ഉയർത്തി. ഒരു മണിക്കൂറോളം നീണ്ട വാദമായിരുന്നു കോടതിയിൽ നടന്നത്….

Read More

ലഡാക്കിലെ ജനങ്ങളുടെ ആശങ്കകൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് ലെഫ്റ്റനന്റ് ഗവർണർ; ലേയിൽ നിയന്ത്രണങ്ങൾക്ക് ഇളവ്

ലഡാക്കിലെ ജനങ്ങളുടെ ആശങ്കകൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് ലെഫ്റ്റനന്റ് ഗവർണർ കവീന്ദർ ഗുപ്ത. പൊലീസ് ഇല്ലായിരുന്നുവെങ്കിൽ ലഡാക്ക് കത്തിയരുമായിരുന്നുവെന്നും ലെഫ്റ്റനന്റ് ഗവർണർ. ആവശ്യങ്ങൾ അംഗീകരിക്കും വരെയും ചർച്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് സംഘടനകൾ. ലേയിൽ നിയന്ത്രണങ്ങൾക്ക് ഇളവ്. ലഡാക്കിലെ ജനങ്ങളുടെ സുരക്ഷ, അന്തസ്സ്, പുരോഗതി എന്നിവ ഉറപ്പാക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും. വെടിയുതിർക്കേണ്ടി വന്നത് അനിവാര്യമായിരുന്നു എന്നും ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത. ലഡാക്കിൽ നിലവിലെ സുരക്ഷാ സാഹചര്യമുൾപ്പെടെ വിലയിരുത്താൻ ഗവർണറുടെ നേതൃത്വത്തിൽ ഉന്നതലം യോഗം ചേർന്നു….

Read More

‘എയിംസ് തൃശൂരിന് അർഹതപ്പെട്ടത്, സർക്കാരിന്റെ വാശി നടപ്പാകില്ല’; സുരേഷ് ഗോപി

എയിംസ് തൃശൂരിന് അർഹതപ്പെട്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന സർക്കാർ വാങ്ങിയിട്ട സ്ഥലത്ത് തന്നെ വേണമെന്ന വാശി നടപ്പാകില്ല. സംസ്ഥാനത്തിന് മുഴുവൻ ഗുണം ലഭിക്കണമെങ്കിൽ എയിംസ് തൃശൂരില്‍ വരണം. 2015 മുതലുള്ള തന്റെ നിലപാട് ഇതാണെന്നും എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കിൽ തമിഴ്നാടിനെ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മൂലമറ്റത്ത് പറഞ്ഞു. ശവങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് തൃശൂർ വോട്ട് വിവാദത്തില്‍ തന്നെ കുറ്റം പറയുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു. ‘എന്തെല്ലാം ആരോപണങ്ങളാണ് എനിക്കെതിരെ ഉണ്ടാക്കിയത്. 25 വർഷം മുമ്പ്…

Read More

കെ ജെ ഷൈൻ നൽകിയ അപകീർത്തി കേസ്; പൊലീസിന് വിവരങ്ങൾ കൈമാറി മെറ്റ

സിപിഐഎം നേതാവ് കെ ജെ ഷൈൻ നൽകിയ അപകീർത്തി കേസിൽ പൊലീസിന് വിവരങ്ങൾ കൈമാറി മെറ്റ. 5 ലിങ്കുകളുടെ വിവരങ്ങളാണ് കൈമാറിയത്. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നുവെന്ന് പൊലീസ് അറിയിച്ചു. കെ ജെ ഷൈൻ നൽകിയ സൈബർ അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് 13 ലിങ്കുകളാണ് പൊലീസ് മെറ്റയ്ക്ക് കൈമാറിയത്. ഇതിൽ 5 ലിങ്കുകളുടെ വിവരങ്ങൾ മെറ്റ അന്വേഷണ സംഘത്തിന് നൽകി. മെറ്റ നൽകിയ വിവരങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ ചോദ്യം ചെയ്ത് പ്രതി…

Read More

യോഗേഷ് ഗുപ്തയ്ക്ക് വിജിലൻസ് ക്ലിയറൻസ് നൽകണം; ഉത്തരവിട്ട് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ

ഡിജിപി യോഗേഷ് ഗുപ്തയ്‌ക്കെതിരായ നീക്കങ്ങളിൽ സർക്കാരിന് തിരിച്ചടി. യോഗേഷ് ഗുപ്തയുടെ കേന്ദ്ര ഡെപ്യൂട്ടേഷനുള്ള വിജിലൻസ് ക്ലിയറൻസ് നൽകണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ ഉത്തരവിട്ടു. അഞ്ച് പ്രവൃത്തി ദിവസത്തിനകം ക്ലിയറൻസ് സർട്ടിഫിക്കറ്റ് കേന്ദ്രത്തിന് നൽകണമെന്നാണ് ഉത്തരവ്. കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിന് സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കേണ്ട വിജിലൻസ് ക്ലിയറൻസ് വൈകുന്നതിനെതിരെയാണ് യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. യോഗേഷ് ഗുപ്തയുടെ ഹർജിയിൽ ഇരുവിഭാഗത്തെയും വിശദമായി കേട്ട ശേഷമാണ് സർക്കാരിനെതിരായ ട്രൈബ്യൂണൽ തീരുമാനം. കേന്ദ്ര നിയമനവുമായി ബന്ധപ്പെട്ട എല്ലാ…

Read More

നിയമസഭ തെരഞ്ഞെടുപ്പ്; സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകാൻ എംഎൽഎമാർക്ക് നിർദേശം നൽകി കോൺഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ എംഎൽഎമാർക്ക് നിർദേശം നൽകി. സമൂഹമാധ്യമങ്ങളിലൂടെ ഇടപെടൽ നടത്തി മേൽക്കൈ നേടണമെന്നും നിർദേശം. സിറ്റിംഗ് സീറ്റുകളിൽ ഒന്നുപോലും നഷ്ടപ്പെടരുത് എന്നാണ് കോൺഗ്രസ് എംഎൽഎമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതിനായി മണ്ഡലത്തിൽ നടപ്പിലാക്കിയിരിക്കുന്ന വികസന പ്രവർത്തനങ്ങളിൽ പരമാവധി പ്രചാരണം നൽകണം. സമൂഹമാധ്യമങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തണം. സമൂഹമാധ്യമങ്ങളിൽ ഇടപെടലിലൂടെ ചെറുപ്പക്കാരെ ആകർഷിക്കാൻ കഴിയുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഇത് സംബന്ധിച്ച്…

Read More