Headlines

Webdesk

‘വൈഷ്ണയ്ക്ക് വോട്ടവകാശം പുനഃസ്ഥാപിച്ചത് നിയമവാഴ്ചയുടെ വിജയം: സണ്ണി ജോസഫ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന് വോട്ടവകാശം പുനഃസ്ഥാപിച്ചത് ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിന്റെ അടിസ്ഥാനത്തിലാണെന്നും ഇത് നിയമവാഴ്ചയുടെ വിജയം കൂടിയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. വൈഷ്ണയ്ക്ക് കോടതി ചെലവ് നല്‍കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബാധ്യസ്ഥമാണ്. കോടതിയുടെ നീതിയുക്തവും സമയോചിതവുമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ വൈഷ്ണയ്ക്ക് സ്ഥാനാര്‍ഥിത്വവും വോട്ടവകാശവും നിഷേധിക്കപ്പെടുമായിരുന്നു. ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഭരണാധികാരികളും ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിക്കൊടുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സണ്ണി…

Read More

വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. വോട്ട് ചേർത്തോടെ വൈഷ്ണക്ക് ഇനി മത്സരിക്കാൻ തടസമുണ്ടാകില്ല. ഹൈക്കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നേരിട്ട് ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു. വൈഷ്ണയും പരാതിക്കാരനായ സിപിഐഎം പ്രവർത്തകനും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഹാജരായി. ഔദ്യോഗിക രേഖകളിൽ ഉള്ള വിലാസത്തിലാണ് വോട്ട് ചേർക്കാൻ അപേക്ഷ നൽകിയതെന്നും മുട്ടട വാർഡിലെ താമസക്കാരിയാണെന്നും വൈഷ്ണ അറിയിച്ചു….

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള; ‘മുരാരി ബാബുവിന് ജാമ്യം നല്‍കരുത്’, കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍, കൊള്ളയില്‍ പങ്കില്ലെന്ന് മുരാരി ബാബു

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ റിമാൻഡിലുള്ള മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ വിശദമായ വാദം കേൾക്കാൻ നാളത്തേക്ക് മാറ്റി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു. മുരാരി ബാബുവിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്ന് കോടതിയില്‍ വാദിച്ചു. ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ മുരാരി ബാബുവിന് കേസിൽ നേരിട്ട് പങ്കുണ്ടെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. എന്നാൽ, ഉദ്യോഗസ്ഥൻ എന്ന രീതിയിലുള്ള കടമ മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ…

Read More

ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; കണ്ണൂരിൽ ലീ​ഗ് നേതാവ് ബിജെപിയിൽ ചേർന്നു

കണ്ണൂർ: കണ്ണൂരിൽ ലീ​ഗ് നേതാവ് ബിജെപിയിൽ ചേർന്നു. മുസ്ലിം ലീഗീൻ്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അം​ഗമായ ഉമർ ഫാറൂഖ് ആണ് ബിജെപിയിൽ ചേർന്നത്. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ഉമർ ഫാറൂഖിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേർന്നതെന്ന് ഉമർ മാധ്യമങ്ങളോട് പറഞ്ഞു.

Read More

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കും; സ്പോട്ട് ബുക്കിങ് 5,000 പേർക്ക് മാത്രം

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കാൻ തീരുമാനം. പമ്പയിലെത്തുന്ന സന്ദർശകർക്കുള്ള പ്രതിദിന സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു. ഇടത്താവളങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പ്രാഥമിക നിയന്ത്രണം ഏർപ്പെടുത്തുക. നിലയ്ക്കലിലും പരിശോധിച്ച ശേഷം മാത്രമേ വാഹനങ്ങൾ കടത്തി വിടൂ. കെഎസ്ആർടിസി ബസുകളിൽ പമ്പയ്ക്ക് കയറുന്ന ഭക്താക്കൾക്ക് വെർച്വൽ ക്യൂ എടുത്തിട്ടുണ്ടോ എന്ന് കണ്ടക്ടർ പരിശോധിക്കും. ഇതുസംബന്ധിച്ച നിർദേശം പോലീസ് കെഎസ്ആർടിസി സിഎംഡിക്ക് നൽകി. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വെർച്വൽ ക്യൂ ഇല്ലാതെ കെഎസ്ആർടിസി ബസുകളിൽ പമ്പയ്ക്ക് കയറുന്ന ഭക്തർക്ക് നിലയ്ക്കലിൽ സ്പോട്ട്…

Read More

ബെംഗളൂരിൽ എടിഎം നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടി തട്ടി; മോഷണം നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ്

ബെംഗളൂരുവിൽ പട്ടാപ്പകൽ വൻ മോഷണം. എടിഎമ്മിൽ പണം നിറയ്ക്കാൻ കൊണ്ടുപോയ ഏഴ് കോടി രൂപയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ സംഘം കവർന്നത്. എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് എടിഎമ്മുകളിൽ പണം നിറയ്ക്കാൻ പോയ വാഹനം തടഞ്ഞു നിർത്തിയാണ് കവർച്ച നടത്തിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയെത്തിയ സംഘം വാൻ നിർത്തിച്ചു. വ്യാജ ഐഡി കാർഡ് കാണിച്ച് ജീവനക്കാരെ വിശ്വസിപ്പിച്ചു. പിന്നീട്, വാനിലെ പണവും ജീവനക്കാരെയും മറ്റൊരു വാഹനത്തിലേയ്ക്ക് മാറ്റി. അൽപ്പ സമയത്തെ യാത്രയ്ക്ക് ശേഷം ഡയറി…

Read More

സീറ്റ് ലഭിച്ചില്ല; കോൺഗ്രസ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും അം​ഗവും ബിജെപിയിൽ ചേർന്നു, സംഭവം കോഴിക്കോട് അഴിയൂരിൽ

തദ്ദേ​ശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിജെപിയിൽ ചേർന്നു. കോഴിക്കോട് അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലാണ് ബിജെപിയിൽ ചേർന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലിനൊപ്പം ഗ്രാമപഞ്ചായത്ത് അംഗമായ മഹിജ തോട്ടത്തിലും ബിജെപിയിൽ ചേർന്നു. ഇത്തവണ രണ്ട് പേർക്കും കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇരുവരും പാർ‌ട്ടി വിട്ടത്. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ്‌ സി ആർ പ്രഫുൽ കൃഷ്ണൻ…

Read More

മലപ്പുറത്ത് മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവ്

മലപ്പുറത്ത് പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവും 1078500 രൂപ പിഴയും. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. നാല്പതുകാരനായ പ്രതി ഇപ്പോൾ മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്നയാളാണ്. 2022 ജനുവരി മുതൽ 2023 ജനുവരി വരെ പെൺകുട്ടിയെ സ്വന്തം വീട്ടിൽ വെച്ച് പല തവണ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. രാത്രി വീട്ടിൽ കിടന്നുറങ്ങുമ്പോൾ അടുത്ത് വന്ന് കിടന്ന് ബലാത്സംഗം ചെയ്തതായാണ് പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ…

Read More

‘തമിഴ്നാട്ടിലും ബിഹാർ കാറ്റ് വീശും’; പ്രധാനമന്ത്രി

തമിഴ്നാട്ടിലും ബിഹാർ കാറ്റു വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോയമ്പത്തൂരിലെ ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടിയിലായിരുന്നു പ്രധാനമന്ത്രി പരാമർശം. തമിഴ്നാട്ടിലെ പരമ്പരാഗത കാർഷിക രീതി ഏറെ പ്രിയപ്പെട്ടതാണ്. എൻജിനീയറിങും പിഎച്ച്ഡിയും കഴിഞ്ഞവർ കൃഷി ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓർഗാനിക് ഫാമിങിന് ഏറെ പ്രാധാന്യമുണ്ട്. ഇത്തരം കൃഷികൾ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കണം. മൾട്ടിപ്പിൾ ഫാമിങ് രീതി കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും മിക്സിങ് കൃഷി രീതി കാണാൻ സാധിക്കും. ചെറിയ സ്ഥലത്ത് വലിയ രീതിയിൽ കൃഷി…

Read More

വയനാട്ടിൽ ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനത്തിൽ തിരച്ചിൽ

വയനാട് അട്ടമലയിൽ ഗർഭിണിയായ ആദിവാസി യുവതിയെ വനത്തിൽ കാണാതായി. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ്റെ ഭാര്യ ലക്ഷ്മിയെ (ശാന്ത) ആണ് കാണാതായത്. കാണാതായ യുവതി 8 മാസം ഗർഭിണിയാണ്. ഏറാട്ടുകുണ്ട് മേഖലയ്ക്ക് താഴെ നിലമ്പൂർ വനമാണ്. അവിടെയാണ് പ്രധാനമായും വനംവകുപ്പും പൊലീസും പട്ടികവർഗ്ഗ വകുപ്പും ചേർന്ന് പരിശോധന നടത്തുന്നത്. സെപ്റ്റംബറിൽ ഇവരെ വൈത്തിരി ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചിരുന്നു. പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് ചികിത്സ ലഭ്യമാക്കിയത്. ഇതിനുശേഷം ഇവർ ഉന്നതിയിലേക്ക് മടങ്ങുകയും പിന്നീട് കാണാതാവുകയുമായിരുന്നു. വനമേഖലയിലെ ഗുഹകളിലും മറ്റും ഇവർ…

Read More