പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ തിരിച്ചടി; ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
ശിരോവസ്ത്ര വിവാദത്തിൽ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന എഇഒ / ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. എന്നാൽ ഇനി സെൻ്റ് റീത്താസ് സ്കൂളിലേക്ക് കുട്ടിയെ വിടുന്നില്ലെന്നും ടി.സി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കും. ഇനി ആ സ്കൂളിൽ പഠിക്കാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് മകൾ പറഞ്ഞു. മകളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്നുമാണ് വിദ്യാർഥിനിയുടെ പിതാവ്…
