ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസ്; മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കാൻ NIA
തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകൻ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കാൻ എൻഐഎ. ഒളിവിൽ കഴിയാൻ സഹായിച്ചത് പിഎഫ്ഐ നേതാക്കളെന്നായിരുന്നു സവാദിന്റെ മൊഴി. ഇവർക്ക് കൈവെട്ട് കേസിന്റെ ഗൂഡലോചനയിൽ പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് എൻഐഎ. ഡിണ്ടിഗൽ, ചെന്നൈ, കണ്ണൂർ എന്നിവിടങ്ങളിൽ പതിനാല് വർഷമാണ് സവാദ് ഒളിവിൽ കഴിഞ്ഞത്. കേസിൽ 42 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ 18 പേർക്ക് ശിക്ഷ വിധിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ…
