Headlines

Webdesk

‘കേരളത്തില്‍ ഇനി ബിജെപി മുഖ്യമന്ത്രി’; തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത് ഷാ തലസ്ഥാനത്ത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്. കേരളത്തില്‍ താമര വിരിയുക എളുപ്പം ആയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷന്‍ നേടിയ ബിജെപി ഇനി കേരളത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രിയെയാണ് കാണാന്‍ പോകുന്നതെന്നും അമിത് ഷാ പറഞ്ഞു. ശബരിമലയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ വിശ്വാസം സംരക്ഷിക്കാന്‍ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി കോര്‍ കമ്മിറ്റി യോഗവും എന്‍ഡിഎ നേതൃയോഗവും ചേര്‍ന്നു.വികസിത സുരക്ഷിത…

Read More

‘രാഹുൽ മാങ്കൂട്ടത്തിലിൻ്റേത് ക്രൂരമായ ചെയ്തി; കോൺഗ്രസ് നേതൃത്വം കൂട്ട് നിൽക്കുന്നു’; വികെ സനോജ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൂരമായ ചെയ്തികൾക്ക് കോൺഗ്രസ് നേതൃത്വം കൂട്ട് നിൽക്കുന്നെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് വീടുണ്ടാക്കാൻ ലഭിച്ച പണം എവിടെ എന്നതിന് ഉത്തരം കിട്ടിത്തുടങ്ങി. കോൺഗ്രസിനുള്ളിലെ ക്രൈം സിൻഡിക്കേറ്റിലെ പ്രധാന കണ്ണിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ക്രൈം സിൻഡിക്കേറ്റിലെ ഒന്നാമൻ ഷാഫി പറമ്പിലാണെന്നും വി കെ സനോജ് പറഞ്ഞു.ലക്കി ഡ്രോ വഴിയും ചൂതാട്ടം വഴിയും രാഹുൽ പണം സമാഹരിച്ചു. പെൺകുട്ടികളെ വശീകരിക്കാൻ ദുരന്തത്തെ ഉപയോഗിച്ചു. സമഗ്രമായ അന്വേഷണം…

Read More

രാഹുൽ മാങ്കൂട്ടത്തിൽ അഴിയ്ക്കുള്ളിൽ; ഇനി മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലെ റിമാൻഡ് തടവുകാരൻ

മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അഴിയ്ക്കുള്ളിൽ. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത രാഹുലിനെ, മാവേലിക്കര ജയിലിൽ പ്രവേശിപ്പിച്ചു. പഴുതടച്ച പൊലീസ് നീക്കത്തിൽ കുരുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലെ 26/2026 നമ്പർ റിമാൻഡ് തടവുകാരൻ.അർധരാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ രാവിലെ പത്തനംതിട്ട എആർ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ ജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അഞ്ച് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനോട് രാഹുൽ സഹകരിച്ചില്ല….

Read More

​ഗർഭിണിയാണെന്നറിയിച്ചപ്പോൾ അസഭ്യവും ഭീഷണിപ്പെടുത്തലും; പരാതി നൽകാതിരിക്കാൻ രാഹുൽ വൈകാരിക ഇടപെടലുകൾ നടത്തി

ആദ്യരണ്ട് ലൈംഗിക പീഡനപരാതികളുമായി ഏറെ സാമ്യമുള്ളതാണ് രാഹുലിനെ അഴിക്കുള്ളിലാക്കിയ മൂന്നാം ബലാത്സംഗ പരാതി. കാനഡയിലുള്ള യുവതിയുടെ വിവാഹബന്ധത്തിലെ പ്രശ്നങ്ങളിൽ ഇടപെട്ടാണ് 2023 സെപ്റ്റംബർ മുതൽ രാഹുൽ അടുപ്പം സ്ഥാപിച്ചത്. കുഞ്ഞുങ്ങളെ വേണമെന്നും നല്ലൊരു പിതാവായിരിക്കുമെന്നും സംസാരിച്ചു തുടങ്ങിയ രാഹുൽ, വിവാഹത്തിന് താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.(Rahul Mamkootathil third sexual Harassement case).വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടൽറൂമിൽ യുവതിയോട് റൂം ബുക്ക് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. ആദ്യമായി നേരിൽ കണ്ട യുവതിയുടെ മുഖത്തുപോലും നോക്കാതെ രാഹുൽ ബലമായി ലൈംഗികബന്ധത്തിൽ…

Read More

പത്തനംതിട്ടയിൽ ജനൽ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ടയിൽ ജനൽ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. അറുകാലിക്കൽ തനൂജ് കുമാർ – ആര്യ ദമ്പതികളുടെ മകൻ ദ്രുപദ് തനൂജ് ആണ് മരിച്ചത്. അടൂർ ഏഴംകുളത്താണ് സംഭവം. വീടുപണിക്കായി പണിത് വച്ചിരുന്ന ജനൽ‌ വീണാണ് മരണം സംഭവിച്ചത്. ഉച്ചയോടുകൂടിയാണ് ദാരുണമായ സംഭവം നടന്നത്. കുട്ടി ജനൽപ്പാളിയിൽ പിടിച്ച് വലിച്ചപ്പോൾ ദേഹത്തേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓമല്ലൂർ കെ.വി. യു.പി….

Read More

‘ചേരി രഹിത മുംബൈ’; ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി മഹായുതി സഖ്യം

ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനുളള പ്രകടന പത്രിക പുറത്തിറക്കി മഹായുതി സഖ്യം. സ്ത്രീകള്‍ക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പ, ചേരി രഹിത മുംബൈ, അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനുള്ള എഐ ഉപകരണം എന്നിവയുള്‍പ്പെടെ നിരവധി പുതിയ വാഗ്ദാനങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ഹിന്ദുത്വത്തോടൊപ്പം വികസനത്തിനും പ്രകടന പത്രിക മുന്‍ഗണന നല്‍കുന്നുവെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ജനുവരി 15നാണ് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്.മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ, കേന്ദ്ര മന്ത്രി രാംദാസ്…

Read More

ശബരിമല സ്വർണ്ണക്കൊള്ള: ആരോഗ്യനിലയിൽ കുഴപ്പമില്ല; തന്ത്രി കണ്ഠരര് രാജീവരരെ ജയിലിലേക്ക് മാറ്റി

ശബരിമല സ്വർണ്ണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ജയിലിലേക്ക് മാറ്റി. ആരോഗ്യനിലയിൽ കുഴപ്പമില്ലെന്ന് പരിശോധിച്ചു ഉറപ്പാക്കിയ ശേഷമാണ് മാറ്റിയത്. ജയിലിൽ വെച്ച് ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇന്നലെ തന്ത്രിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.വൈദ്യ പരിശോധനയിൽ ബിപിയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. നാളെ കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം. തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്പത്തിക വിവരങ്ങളിൽ വിശദമായ അന്വേഷണം…

Read More

കടുത്ത നടപടിക്ക് നിയമസഭ; രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടും, സ്പീക്കർ എ എൻ ഷംസീർ

മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ പാലക്കാട് MLA രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടുമെന്ന് സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതാണ് അതിൽ സ്പീക്കർക്ക് റോളില്ല. അറസ്റ്റ് എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കും. തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും നിയമത്തിനുള്ളിൽ നിന്നുകൊണ്ടുമാത്രമേ തനിക്ക് പ്രവർത്തിക്കാൻ സാധിക്കൂവെന്നും എ എൻ ഷംസീർ തിരുവനന്തപുരത്ത് പറഞ്ഞു.പത്തനംതിട്ട…

Read More

ജാമ്യമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിക്കുള്ളില്‍; റിമാന്‍ഡ് 14 ദിവസത്തേക്ക്

മൂന്നാമത്തെ ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍. രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ജാമ്യം ലഭിക്കാതിരിക്കുകയുമായികുന്നു. രാഹുലിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയതിരിക്കുന്നത്. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്കാണ് രാഹുലിനെ മാറ്റുക. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. നാളെയാകും അപേക്ഷ നല്‍കുക. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ രാഹുല്‍ ആവര്‍ത്തിച്ച് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ഹാബിച്വല്‍ ഒഫന്ററാണ് എന്നുമുള്‍പ്പെടെ ഗുരുതര പരാമര്‍ശമാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്….

Read More

കടുത്ത നടപടിക്ക് നിയമസഭ; രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടും, സ്പീക്കർ എ എൻ ഷംസീർ

മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ പാലക്കാട് MLA രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടുമെന്ന് സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതാണ് അതിൽ സ്പീക്കർക്ക് റോളില്ല. അറസ്റ്റ് എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കും. തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും നിയമത്തിനുള്ളിൽ നിന്നുകൊണ്ടുമാത്രമേ തനിക്ക് പ്രവർത്തിക്കാൻ സാധിക്കൂവെന്നും എ എൻ ഷംസീർ തിരുവനന്തപുരത്ത് പറഞ്ഞു….

Read More